ഷിന്റൊ

ഷിന്റോദേവാലയത്തിന്റെ കവാടം

ജപ്പാനിൽ പരക്കെ പ്രചാരത്തിലുള്ള മതമാണ്‌ ഷിന്റോയിസം. രണ്ടാം ലോകമഹായുദ്ധം വരെ ജപ്പാന്റെ ദേശീയമതമായിരുന്നു ഇത്. പ്രകൃതിയിലെ ജീവജാലങ്ങളെ ആരാധിയ്ക്കുന്നവരാണ്‌ ഷിന്റോ വിശ്വാസികൾ. അവരുടെ പ്രധാന ദൈവം 'കാമി' എന്നറിയപ്പെടുന്നു.എല്ലാജീവികളിലും അടങ്ങിയിരിയ്ക്കുന്ന ആത്മീയസത്തയാണ്‌ കാമി എന്നാണ്‌ ഈ മതസ്ഥരുടെ വിശ്വാസം. സ്വസ്ഥമായ ജീവിതം നയിയ്ക്കാനായി മനസ്സ് ശുദ്ധമായിരിയ്ക്കണമെന്നും,ആത്യന്തിക പരിശുദ്ധി നൽകാൻ പ്രാർത്ഥനയ്ക്കാവുമെന്നും അവർ വിശ്വസിയ്ക്കുന്നു.ഇവർക്ക് പ്രത്യേക ആരാധനാലയങ്ങളും ആരാധനാസമ്പ്രദായങ്ങളുമുണ്ട്.ജപ്പാൻലെ പരമ്പരാഗത വാസ്തുശൈലിയും ഇക്ബാന എന്ന പുഷ്പാലങ്കാരരീതിയും, കബൂകി എന്ന തിയേറ്റർ സമ്പ്രദായവും ചോപ്സ്റ്റിക്കുകൾ ഉപയോഗിച്ചുള്ള ആഹാരരീതിയും സുമോഗുസ്തിയുമെല്ലാം ഷിന്റോമതവുമായി അഭേദ്യമായ ബന്ധമുള്ളവയാണ്‌.ചൈനയിൽ നിന്നും കൊറിയയിലൂടെ ബുദ്ധമതം ജപ്പാനിൽ എത്തിയതോടെ ഷിന്റോയിസത്തിന്റെ പ്രചാരം കുറഞ്ഞു തുടങ്ങി.പതിനാറാം നൂറ്റാണ്ടോടെ ക്രിസ്തുമതവും വ്യാപകമായി.