കേസരം


കേസരം ഒരു പൂവിന്റെ പൂമ്പൊടി രൂപപ്പെടുന്ന പ്രത്യുല്പാദനാവയവം ആകുന്നു. കേസരങ്ങളുടെ കൂട്ടത്തെ കേസരപുടം എന്നു പറയുന്നു.

രൂപവിജ്ഞാനീയവും സാങ്കേതിക പദാവലിയും

ഒരു കേസരത്തിനു പരാഗി എന്ന സഞ്ചിപോലെയുള്ള ഭാഗവും, തന്തുകം എന്ന ഭാഗവുമുണ്ട്. പരാഗിയെ ജനിദണ്ഡ് ബന്ധിപ്പിക്കുന്ന ഭാഗമാണിത്. പരാഗിക്കകത്ത് പരാഗരേണു കാണപ്പെടുന്നു. ഇവ മൈക്രോസ്പൊറാഞ്ചിയം അകത്താണ് ഉണ്ടാകുന്നത്. സാധാരണ പരാഗികളിൽ രണ്ട് അറകളാണുണ്ടാവുക. (ഈ ഒരോ അറയേയും ലോക്കുലെ എന്നു വിളിക്കുന്നു.) പരാഗിയുടെ അടിഭാഗമോ നടുഭാഗമോ തന്തുകവുമായി ബന്ധിച്ചിരിക്കുന്നു. പരാഗിയിലെ അറകൾക്കിടയിൽ കാണപ്പെടുന്നതും അറകളെതമ്മിൽ ബന്ധിപ്പിച്ചുനിർത്തുന്നതുമായ വന്ധ്യമായ കോശസമൂഹത്തെ കണക്ടീവ് എന്നാണു പറയുന്നത്. തന്തുകത്തിന്റെ ഭാഗമായ ഇത് വഴി സംവഹനം നടക്കുന്നു. മൈക്രോസ്പൊറാഞ്ചിയത്തിലുള്ള ഓരോ മൈക്രോസ്പോറിൽനിന്നും ഗമീറ്റോഫൈറ്റ് അടങ്ങിയ ആൺ ഭാഗമായ പരാഗരേണു ഒരു ഉണ്ടാകുന്നു. പരാഗികളുടെ വലുപ്പം വിവിധ സസ്യങ്ങളിൽ വ്യത്യസ്തമാണ്. വുൾഫിയയിൽ ഒരു മില്ലീമീറ്ററിനേക്കാൾ ചെറിയ വലുപ്പംമുതൽ Canna iridiflora Strelitzia nicolai എന്നീ സസ്യങ്ങളിലെ 13 സെന്റീമീറ്റർ വലുപ്പമുള്ള പരാഗികൾ വരെയുണ്ട്. കേസരങ്ങളുടെ കൂട്ടത്തെ കേസരപുടം എന്നാണ് അറിയപ്പെടുന്നത്.

പദാവലി

  • കേസരം
  • തന്തുകം
  • പരാഗി
  • കേസരപുടം

പരാഗരേണുവിന്റെ ഉത്പാദനം

സസ്യങ്ങളിലെ ലൈംഗികപ്രത്യുത്പാദനം

ചിത്രശാല

Bibliography

  • Rendle, Alfred Barton (1911). "Flower" . In Chisholm, Hugh (ed.). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 10 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. pp. 553–573.
  • Simpson, Michael G. (2011). "Androecium". Plant Systematics. Academic Press. p. 371. ISBN 978-0-08-051404-8. Retrieved 6 February 2014.
  • Weberling, Focko (1992). "1.5 The Androecium". Morphology of Flowers and Inflorescences (trans. Richard J. Pankhurst). CUP Archive. p. 93. ISBN 0-521-43832-2. Retrieved 8 February 2014.
  • "Obdiplostemony (obdiplostemonous)". Glossary for Vascular Plants. The William & Lynda Steere Herbarium, New York Botanical Garden. Retrieved 20 September 2019.

അവലംബം

  • Public Domain This article incorporates text from a publication now in the public domainChisholm, Hugh, ed. (1911). "article name needed. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. {cite encyclopedia}: Invalid |ref=harv (help)

പുസ്തകസൂചി