ഒരു വൈദ്യുതിപരിപഥത്തിലെ(electrical circuit) വൈദ്യുതപ്രവാഹം അഥവാ വൈദ്യുതധാര അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് അമ്മീറ്റർ. പ്രവാഹത്തിന്റെ അളവ് ആമ്പിയർ തോതിലാണ് ഉപകരണം കാണിക്കുന്നത്. വളരെ ചെറിയ തോതിലുള്ള പ്രവാഹം അളക്കാൻ മില്ലിഅമ്മീറ്ററോ മൈക്രോഅമ്മീറ്ററോ ഉപയോഗിക്കാവുന്നതാണ്.
അമ്മീറ്റർ വൈദ്യുതിപരിപഥത്തിൽ
ഒരു അമ്മീറ്റർ വൈദ്യുതിപരിപഥത്തിൽ(electrical circuits) ഘടിപ്പിക്കുന്നത് ശ്രേണിയിലാണ്(സീരീസ്). ഇതിനു കാരണം അമ്മീറ്ററിന്റെ പ്രതിരോധം വളരെ താഴ്ന്നതാണ്. ഒരു ആദർശ അമ്മീറ്ററിന്റെ പ്രതിരോധം 0 ആയിരിക്കും. ഒരു ഗാൽവനോമീറ്ററിന് സമാന്തരമായി ഒരു ചെറിയ പ്രതിരോധം ഘടിപ്പിക്കുകയാണെങ്കിൽ അത് ഒരു അമ്മീറ്ററായി പ്രവർത്തിക്കും.
അമ്മീറ്റർ· Capacitance meter · Distortionmeter · Electric energy meter · LCR meter · Microwave power meter ·മൾട്ടിമീറ്റർ· Network analyzer ·Ohmmeter· Oscilloscope · Psophometer · Q meter · Signal generator · Spectrum analyzer · Transistor tester · Tube tester ·വാട്ട്മീറ്റർ· Vectorscope · Video signal generator ·വോൾട്ട് മീറ്റർ· VU meter