അയൺ ഓക്സൈഡ്
ഇരുമ്പ്, ഓക്സിജൻ എന്നിവ അടങ്ങിയ രാസ സംയുക്തമാണ് അയൺ ഓക്സൈഡ്[1]. പ്രകൃതിയിൽ അയൺ ഓക്സൈഡ് പല രൂപങ്ങളിലും കാണപ്പെടുന്നു. വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പല ഭൗമീയ പ്രവർത്തനങ്ങളിലെയും ജൈവശാസ്ത്ര പ്രവർത്തനങ്ങളിലേയും ഒരു സുപ്രധാന ഘടകം കൂടിയാണ് ഇത്. അയിര്, വർണ്ണകങ്ങൾ, ഉൽപ്രേരകങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇതിന്റെ ഉപയോഗം ഒഴിവാക്കാനാവാത്തതാണ്. രക്തഘടകമായ ഹീമോഗ്ലോബിന്റ നിർമ്മാണ പദാർത്ഥം കൂടിയാണ് അയൺ ഓക്സൈഡ്. തുരുമ്പ് അയൺ ഓക്സൈഡ് തന്നെയാണ്. പെയിന്റ് നിർമ്മാണത്തിൽ പിഗ്‌മെന്റായും ഭക്ഷണ പദാർത്ഥങ്ങളിൽ നിറം ചേർക്കാനുള്ള ഘടകമായും വരെ ഇത് ഉപയോഗിക്കപ്പെടുന്നു. ഭക്ഷണഘടകമെന്ന തരത്തിൽ ഉപയോഗിക്കപ്പെടുമ്പോൾ ഇതിന്റെ ഇ-നമ്പർ E172 ആണ്.
ഓക്സൈഡുകൾ
- Oxide of FeII
- FeO: (iron(II) oxide)
- FeO2:[2] iron dioxide
- Mixed oxides of FeII and FeIII
- Oxide of FeIII
- Fe2O3: (iron(III) oxide)
- α-Fe2O3: (iron(III) oxide, ഹേമറ്റൈറ്റ്
- β-Fe2O3: (iron(III) oxide)
- γ-Fe2O3: (iron(III) oxide, മാഗ്നറ്റൈറ്റ്
- ε-Fe2O3: epsilon phase
- Fe2O3: (iron(III) oxide)
അവലംബം
- ↑ Cornell, RM; Schwertmann, U (2003). The iron oxides: structure, properties, reactions, occurrences and uses. Wiley VCH. ISBN 3-527-30274-3.
- ↑ Hu, Qingyang; Kim, Duck Young; Yang, Wenge; Yang, Liuxiang; Meng, Yue; Zhang, Li; Mao, Ho-Kwang (June 2016). "FeO2 and (FeO)OH under deep lower-mantle conditions and Earth's oxygen–hydrogen cycles". Nature (in ഇംഗ്ലീഷ്). 534 (7606): 241–244. Bibcode:2016Natur.534..241H. doi:10.1038/nature18018. ISSN 1476-4687.
- ↑ "Discovery of the recoverable high-pressure iron oxide Fe4O5". Proceedings of the National Academy of Sciences. 108 (42): 17281–17285. Oct 2011. Bibcode:2011PNAS..10817281L. doi:10.1073/pnas.1107573108. PMC 3198347.
- ↑ "Synthesis of Fe5O6".
- ↑ 5.0 5.1 "Structural complexity of simple Fe2O3 at high pressures and temperatures".
- ↑ "The crystal structures of Mg2Fe2C4O13, with tetrahedrally coordinated carbon, and Fe13O19, synthesized at deep mantle conditions".