ആഗാ ഖാൻ IV

ഹിസ് ഹൈനസ്

കരീം അൽ ഹുസൈനി ആഗാ ഖാൻ

49th Nizari Ismaili Imam
ജനനം
ഷാ കരീം അൽ ഹുസൈനി

(1936-12-13) 13 ഡിസംബർ 1936  (87 വയസ്സ്)
പൗരത്വംബ്രിട്ടീഷ്[1]
വിദ്യാഭ്യാസംInstitut Le Rosey
കലാലയംഹാർവേർഡ് സർവകലാശാല (BA)
സംഘടന(കൾ)AKDN
കാലാവധി11 July 1957–present
മുൻഗാമിആഗാ ഖാൻ III
ബോർഡ് അംഗമാണ്; Institute of Ismaili Studies
ജീവിതപങ്കാളി(കൾ)Salimah Aga Khan
(m. 1969; div. 1995)

Inaara Aga Khan
(m. 1998; div. 2011)
കുട്ടികൾZahra (b. 1970)
Rahim (b. 1971)
Hussain (b. 1974)
Aly (b. 2000)
മാതാപിതാക്ക(ൾ)Prince Aly Khan
Joan Barbara Yarde-Buller
ബന്ധുക്കൾYasmin (half-sister)
Sadruddin (uncle)
വെബ്സൈറ്റ്Official website

വിദേശ വ്യവസായിയും ഷിയാ മുസ്ലിം (ഇസ്മായീലി) ആഗോള നേതാവുമാണ് കരീം അൽ ഹുസൈനി ആഗാ ഖാൻ. 2014 ൽ പത്മ വിഭൂഷൺ പുരസ്കാരം ലഭിച്ചു.

ജീവിതരേഖ

സ്വന്തം മകനായ അലിഖാൻ രാജകുമാരൻ ജീവിച്ചിരിക്കെ ത്തന്നെ പൗത്രനായ ഷാ കരീമിനെ ആഗാ ഖാൻ III തന്റെ പിൻഗാമി (ആഗാ ഖാൻ IV) ആയി നാമനിർദ്ദേശം ചെയ്തു. ഷാ കരീം ജനീവയിൽ 1936 ഡി.-ൽ ജാതനായി. സ്വിറ്റ്സർലണ്ടിലും ഹാർവേർഡിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷാകരീം തന്റെ ആത്മീയ നേതൃത്വത്തിന്റെ തുടക്കം മുതൽ തന്നെ ഇസ്മായിലികളുടെ പ്രശ്നങ്ങളിൽ സജീവമായ ശ്രദ്ധചെലുത്തി. 1957-ൽ അദ്ദേഹം ആഗാ ഖാൻ IV ആയി.

ആറു ബില്യൻ പൗണ്ട് ആസ്തിയുള്ള ആളാണ് ആഗാ ഖാൻ. റേസ്‌ഹോഴ്‌സ് ഉടമയായ ഇദ്ദേഹത്തിന് അറുന്നൂറോളം പന്തയക്കുതിരകൾ സ്വന്തമായുണ്ട്. അഞ്ചു ഭൂഖണ്ഡങ്ങളിൽ സ്വന്തമായി വീടുകളുമുണ്ട്.

ജർമൻ പോപ് ഗായികയായിരുന്നു ആഗാ ഖാന്റെ ആദ്യ ഭാര്യ. 500 മില്യൻ പൗണ്ട് നൽകി ഇവരിൽ നിന്നു വിവാഹമോചനം നേടി. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഡിവോഴ്‌സായാണ് ഇതു കരുതപ്പെടുന്നത്.[3]

പുരസ്കാരങ്ങൾ

  • പത്മ വിഭൂഷൺ

അവലംബം

  1. "The Agha Khan's Earthly Kingdom". Vanity Fair. Feb 2013.
  2. അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ forbes10 എന്ന പേരിലുള്ള <ref> ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല.
  3. Hollingsworth, Mark (March 2011). "Aga in Waiting" (PDF). ES Magazine. Retrieved April 9, 2012.

പുറം കണ്ണികൾ