ആൻകേലിൻ കുളം

ആൻകേലിൻ കുളം,വായ്കൊലോവ ബീച്ച് , ഹവായ്
ഹവായിയിലെ മൗയിയിലെ ആൻകേലിൻ കുളം, പശ്ചാത്തലത്തിൽ സമുദ്രം.

സമുദ്രങ്ങൾക്ക് സമീപമായി കാണപ്പെടുന്ന, കരയാൽ ചുറ്റപ്പെട്ട ചെറിയ കുളങ്ങൾ ആണ് ആൻകേലിൻ കുളം (Anchialine pool - pronounced "AN-key-ah-lin" ) എന്ന് അറിയപ്പെടുന്നത്. ഇവ ഭൂമിക്കു അടിയിലൂടെ സമുദ്രവുമായി ബന്ധപ്പെട്ടിരിക്കും. വേലിയേറ്റ സമയത്ത് ഇവിടെ ജലനിരപ്പ് ഉയരുന്നു.[1] ഇവയിൽ മിക്ക സമയത്തും ഉപ്പുവെള്ളമായിരിക്കും.

നിരുക്തം

കടലിനു സമീപം ഉള്ള എന്ന് അർത്ഥം വരുന്ന ആൻകിയാലോസ് (ankhialos) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ആൻകേലിൻ എന്ന വാക്ക് ഉണ്ടായത്.

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2014-10-13.