ഉപദ്വീപ്


മൂന്നു വശവും ജലത്താൽ ചുറ്റപ്പെട്ട, എന്നാൽ വലിയ ഒരു കരഭാഗത്തോട് ബന്ധപ്പെട്ടു കിടക്കുന്ന ഭൂരൂപമാണ് ഉപദ്വീപ്. സാധാരണയായി ഒരു ഉപദ്വീപിനെ ചുറ്റുന്ന ജലഭാഗങ്ങൾ വലിയ ഒരു ജലാശയത്തിന്റെ തുടർച്ചയായുള്ള ഭാഗങ്ങളായിരിക്കും. വളരെ വലിയ ഭൂവിഭാഗങ്ങൾ - ഉദാഹരണത്തിന് ഇന്ത്യൻ ഉപദ്വീപ് - മുതൽ സ്പിറ്റുകൾ എന്നറിയപ്പെടുന്ന ജലത്തിലേക്ക് നീളുന്ന ചെറിയ ഭൂഭാഗങ്ങൾ വരെ ഉപദ്വീപ് എന്ന സംജ്ഞയിൽ ഉൾപ്പെടുന്നു[1].

അവലംബം

  1. Editors of the American Heritage Dictionaries, ed. (2004). Word Histories and Mysteries: From Abracadabra to Zeus. Houghton Mifflin Harcourt. p. 216. ISBN 978-0547350271. OCLC 55746553. {cite book}: |editor= has generic name (help)