ആർ. ശങ്കർ മന്ത്രിസഭ
ആർ. ശങ്കർ മന്ത്രിസഭ | |
---|---|
കേരളത്തിന്റെ 3-ആം മന്ത്രിസഭ | |
26 സെപ്റ്റംബർ 1962 – 10 സെപ്റ്റംബർ 1964 | |
രൂപീകരിച്ചത് | 26 സെപ്റ്റംബർ 1962 |
പിരിച്ചുവിട്ടത് | 10 സെപ്റ്റംബർ 1964 |
വ്യക്തികളും സംഘടനകളും | |
സ്റ്റേറ്റിന്റെ തലവൻ | വി.വി. ഗിരി |
സർക്കാരിന്റെ തലവൻ | ആർ. ശങ്കർ |
ഭരണകക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പ്രതിപക്ഷ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
പ്രതിപക്ഷ നേതാവ് | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
ചരിത്രം | |
തിരഞ്ഞെടുപ്പു(കൾ) | 1960-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് |
മുൻഗാമി | പട്ടം മന്ത്രിസഭ |
പിൻഗാമി | രണ്ടാം ഇ.എം.എസ്. മന്ത്രിസഭ |
1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് ആർ. ശങ്കറിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന മൂന്നാമത്തെ കേരള മന്ത്രിസഭയാണ് ആർ. ശങ്കർ മന്ത്രിസഭ, ആകെ11 മന്ത്രിമാരുണ്ടായിരുന്നത്. കോൺഗ്രസ് നേതൃത്തത്തിലുള്ള ആദ്യകേരള മന്ത്രിസഭയായിരുന്നു ഇത്. നിലവിലെ മുഖ്യമന്ത്രിയായിരുന്ന പട്ടം എ. താണുപിള്ളയെ പഞ്ചാബ് ഗവർണറായി നിയമിച്ചപ്പോഴാണ് ഉപമുഖ്യമന്ത്രി ആർ.ശങ്കർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നത്.
പി.ടി.ചാക്കോയുടെ രാജിയെയും തുടർന്നുള്ള മരണത്തെയും തുടർന്ന് കോൺഗ്രസ് പാർട്ടിയിലെ വിമത പക്ഷം കേരള കോൺഗ്രസ് രൂപീകരിച്ച് അവിശ്വാസ പ്രമേയത്തിൽ പാസാക്കുന്നതിനു മുമ്പ് ശങ്കർ ഏകദേശം 2 വർഷത്തോളം ഈ മന്ത്രിസഭ അധികാരത്തിലിരുന്നു. കോൺഗ്രസ് പാർട്ടിയിലെ ചാക്കോ വിഭാഗം കെ.എം. ജോർജിന്റെ നേതൃത്വത്തിൽ, മന്നത്ത് പത്മനാഭന്റെ അനുഗ്രഹത്തോടെ കേരള കോൺഗ്രസ് രൂപീകരിച്ചത് ഈ കാലത്താണ്.
മന്ത്രിമാരും വകുപ്പുകളും
നം. | മന്ത്രി | വകുപ്പ് | പാർട്ടി |
---|---|---|---|
1 | ആർ. ശങ്കർ | മുഖ്യമന്ത്രി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
2 | പി.ടി. ചാക്കോ | ആഭ്യന്തര മന്ത്രി (1964 ഫെബ്രുവരി 20-ന് രാജിവെച്ചു) | |
3 | കെ.എ. ദാമോദര മേനോൻ | വ്യവസായം | |
4 | പി.പി. ഉമ്മർ കോയ | തദ്ദേശ ഭരണം, ഫിഷറീസ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി | |
5 | കെ.ടി. അച്യുതൻ | ഗതാഗതം, തൊഴിൽ | |
6 | ഇ.പി. പൗലോസ് | ഭക്ഷ്യ-കൃഷി മന്ത്രി | |
7 | കെ. കുഞ്ഞമ്പു | ഹരിജൻ വെൽഫെയർ & രജിസ്ട്രേഷൻ | |
8 | ഡി. ദാമോദരൻ പോറ്റി | പൊതുമരാമത്ത് മന്ത്രി (1962 ഒക്ടോബർ 8-ന് രാജിവെച്ചു) | പ്രജാ സോഷ്യലിസ്റ്റ് പാർട്ടി |
9 | കെ. ചന്ദ്രശേഖരൻ | നിയമ-റവന്യൂ മന്ത്രി (1962 ഓഗസ്റ്റ് 26-ന് അന്തരിച്ചു) | |
10 | എം.പി. ഗോവിന്ദൻ നായർ | പൊതുജനാരോഗ്യ മന്ത്രി (1962 ഒക്ടോബർ 9-ന് ചുമതലയേറ്റു) | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
11 | ടി.എ. തൊമ്മൻ | ലാൻഡ് റവന്യൂ, നിയമം, നിയമനിർമ്മാണം (1964 മാർച്ച് 2-ന് ചുമതലയേറ്റു) |
അവിശ്വാസ പ്രമേയം
അന്നത്തെ ആഭ്യന്തരമന്ത്രി പി.ടി. ചാക്കോയുടെ വിവാദ രാജി കോൺഗ്രസ് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിക്ക് കാരണമാവുകയും പിന്നീട് നടന്ന കോൺഗ്രസ് പാർട്ടി അധ്യക്ഷസ്ഥാനം ചാക്കോയ്ക്ക് നേടാനാകാതെ വന്നതോടെ 15 കോൺഗ്രസ് എംഎൽഎമാർ കെ.എം. ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പിരിഞ്ഞു. നേരിയ ഭൂരിപക്ഷത്തിൽ പ്രവർത്തിക്കുന്ന സർക്കാർ പിന്നീട് അവിശ്വാസ പ്രമേയം 73-50 എന്ന നിലയിൽ പരാജയപ്പെട്ടു. തൊട്ടുപിന്നാലെ, കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള വിമതർ പിന്നീട് പുതിയ പാർട്ടി കേരള കോൺഗ്രസ് രൂപീകരിച്ചു. 1965ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 36 സീറ്റും കേരള കോൺഗ്രസ് 25 സീറ്റും നേടി. ഇരു കോൺഗ്രസ് പാർട്ടികളും ചേർന്ന് ഏകദേശം 45% വോട്ട് വിഹിതം നേടി. കെ.എം. ജോർജ്, തോമസ് ജോൺ, കെ. നാരായണക്കുറുപ്പ്, ടി. കൃഷ്ണൻ, എം.എ. ആന്റണി, പി. ചാക്കോ, ആർ. രാഘവമേനോൻ, ആർ. ബാലകൃഷ്ണപിള്ള, ടി.എ. ധർമരാജയ്യർ, എം. രവീന്ദ്രനാഥ്, എൻ. ഭാസ്‌കരൻ നായർ, സി.എ. മാത്യു, വയലാ ഇടിക്കുള, കുസുമം ജോസഫ്, കെ.ആർ. സരസ്വതി എന്നിവരാണ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്[1].
ഇതും കാണുക
അവലംബം
- ↑ "വീണ്ടും പിളർപ്പ്; ഇത്തവണ മാണിയില്ല- കേരള കോൺഗ്രസിന് എന്തു സംഭവിക്കും?". Retrieved 2020-11-05.