സി.എം. സ്റ്റീഫൻ
സി.എം.സ്റ്റീഫൻ | |
---|---|
ഇന്ത്യയുടെ വാർത്താവിനിമയ വകുപ്പ് മന്ത്രി | |
ഓഫീസിൽ മാർച്ച് 3 1980 – സെപ്റ്റംബർ 2 1982 | |
മുൻഗാമി | ഭീഷ്മ നരേയൻ സിംഗ് |
പിൻഗാമി | ആനന്ത് ശർമ്മ |
ലോക്സഭയുടെ പ്രതിപക്ഷ നേതാവ് | |
ഓഫീസിൽ ഏപ്രിൽ 12 1978 – ജൂലൈ 9 1979 | |
മുൻഗാമി | യശ്വന്ത്റാവു ചവാൻ |
പിൻഗാമി | യശ്വന്ത്റാവു ചവാൻ |
ലോക്സഭാംഗം | |
ഓഫീസിൽ 1980 – ജനുവരി 16 1984 | |
മുൻഗാമി | ധരം സിംഗ് |
പിൻഗാമി | വീരേന്ദ്ര പാട്ടീൽ |
മണ്ഡലം | ഗുൽബർഗ |
ഓഫീസിൽ മാർച്ച് 23 1977 – ഓഗസ്റ്റ് 22 1979 | |
പിൻഗാമി | എം.എം. ലോറൻസ് |
മണ്ഡലം | ഇടുക്കി |
ഓഫീസിൽ മാർച്ച് 15 1971 – ജനുവരി 18 1977 | |
മുൻഗാമി | പി.പി. എസ്തോസ് |
പിൻഗാമി | ജോർജ് ജെ. മാത്യു |
മണ്ഡലം | മൂവാറ്റുപുഴ |
കേരള നിയമസഭ അംഗം | |
ഓഫീസിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | ടി. കൃഷ്ണൻ |
മണ്ഡലം | തൃക്കടവൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഡിസംബർ 23, 1918 |
മരണം | ജനുവരി 16, 1984 | (പ്രായം 65)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | തങ്കമ്മ സ്റ്റീഫൻ |
കുട്ടികൾ | 2 മകൻ, 3 മകൾ |
മാതാപിതാക്കൾ |
|
As of ഒക്ടോബർ 206, 2022 ഉറവിടം: നിയമസഭ |
ഇന്ത്യയിലെ കോൺഗ്രസ്സുകാരനായ ആദ്യ പ്രതിപക്ഷനേതാവായ[1] സി.എം. സ്റ്റീഫൻ ദേശീയതലത്തിൽ ശ്രദ്ധേയനായ ഒരു രാഷ്ടീയപ്രവർത്തകനും, കേന്ദ്ര മന്ത്രിയുമായിരുന്നു[2]. (ഡിസംബർ 23 1918 – ജനുവരി 16 1984). അടിയന്തരാവസ്ഥക്ക് ശേഷം മിക്ക കോൺഗ്ഗ്രസ്സുകാരും തോറ്റ് മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ വന്ന ജനതാ ഗവർമെന്റിൽ പ്രതിപക്ഷനേതാവായിരുന്ന സ്റ്റീഫൻ പ്രഭാഷണകലകൊണ്ടും വിമർശനപാടവം കൊണ്ടും ഭരണപക്ഷത്തിനു വെല്ലുവിളിയുയർത്തി.[3] തൊഴിലാളി നേതാവ്, ജേർണലിസ്റ്റ്, പാർലമെന്റേറിയൻ, കേന്ദ്രമന്ത്രി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി, പ്രതിപക്ഷ നേതാവ് മുതലായ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിനുപുറത്ത് മത്സരിച്ച് ലോകസഭാംഗമായ ചുരുക്കം ചില മലയാളികളിലൊരാളാണ്.
വ്യക്തിജീവിതം
മാവേലിക്കരയ്ക്ക് അടുത്തുള്ള ചെറുകോലിലെ ചെമ്പകശ്ശേരി വീട്ടിൽ ഈപ്പൻ മത്തായിയുടേയും എസ്തേറിന്റേയും മകനായി 1918 ഡിസംബർ 23-ന് ജനിച്ച തങ്കച്ചൻ എന്ന ഇദ്ദേഹത്തെ ചെറുപ്രായത്തിൽ തന്നെ മലയാള മനോരമയുടെ നേതൃത്വത്തിലുള്ള ബാലജനസംഖ്യത്തിലൂടെ പുറം ലോകം അറിയാൻ തുടങ്ങിയിരുന്നു.[4]
ജീവിത രേഖ
- 1918 ജനനം
- 1938 തിരുവനന്തപുരം ആർട്സ് കോളേജിൽ ചേർന്നു
- 1939 വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്തതിന് ഒരു കൊല്ലം തടവുശിക്ഷ
- 1942 ബി.എ. ബിരുദം നേടി
- 1949 കൊല്ലത്ത് അഭിഭാഷകൻ
- 1958 കൊല്ലം ഡി.സി.സി. പ്രസിഡന്റ്
- 1960 നിയമസഭാംഗം (തൃക്കടവൂർ)
- 1965 നിയമസഭാംഗം (പുനലൂർ)
- 1971 ലോകസഭാംഗം (മൂവാറ്റുപുഴ)
- 1977 ലോകസഭാംഗം (ഇടുക്കി), ഏപ്രിൽ-12ന് ലോകസഭയിൽ പ്രതിപക്ഷനേതാവ്
- 1980 ലോകസഭാംഗം (ഗുൽബർഗ, കർണാടക) കേന്ദ്രമന്ത്രിയായി
- 1982 എ.ഐ.സി.സി. ജനറൽ സെക്രട്ടറി
- 1984 മരണം
തിരഞ്ഞെടുപ്പുകൾ
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
1977 | ഇടുക്കി ലോകസഭാമണ്ഡലം | സി.എം. സ്റ്റീഫൻ | കോൺഗ്രസ് (ഐ.) | എം.എം. ജോസഫ് | കേരള കോൺഗ്രസ് (പിള്ള) |
അവലംബം
- പ്രചോദനം; ജയിംസ് കുട്ടി തോമസ് Archived 2011-05-28 at the Wayback Machine
- ↑ http://www.thehindu.com/todays-paper/tp-national/tp-kerala/Congress-leader-C.M.-Stephen-remembered/article15521437.ece
- ↑ http://www.indiastudychannel.com/resources/165572-Biography-of-an-unsung-politician-from-Kerala-C-M-Stephen.aspx
- ↑ http://indiatoday.intoday.in/story/congress-leader-c.m.-stephen-skillfully-demolishes-arguments-by-home-minister-charan-singh/1/436065.html
- ↑ മഹച്ചരിതമാല - സി.എം. സ്റ്റീഫൻ, പേജ് - 622, ISBN 81-264-1066-3
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-29.
- ↑ http://www.keralaassembly.org