ഇഗോർ സ്ട്രാവിൻസ്കി
ഇരുപതാം നൂറ്റാണ്ടിന്റെ സംഗീതത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളിലൊരാളായി കണക്കാക്കപ്പെടുന്ന റഷ്യൻ സംഗീതജ്ഞനാണ് ഇഗോർ ഫ്യൊദൊറോവിച്ച് സ്ട്രാവിൻസ്കി (Russian: Игорь Фёдорович Стравинский) (17 June [O.S. 5 June] 1882 – ഏപ്രിൽ 6, 1971)[1]. നൂറ്റാണ്ടിനെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളിലൊരാളായി ടൈം മാസിക അദ്ദേഹത്തെ കണക്കാക്കി.[2]. പിയാനിസ്റ്റ്, ഓർക്കെസ്ട്ര നടത്തിപ്പുകാരൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തി നേടി.
സെർജി ദിയാഘിലേവിന്റെ Ballets Russes അവതരിപ്പിച്ച മൂന്ന് ബാലേകളായ ദ ഫയർബേഡ് (1910), പെട്രൂഷ്ക (1911/1947), ദ റൈറ്റ് ഓഫ് ദ സ്പ്രിംഗ് (1913) എന്നിവ വഴിയാണ് സ്ട്രാവിസ്കി പ്രശസ്തിയിലേക്കുയർന്നത്. ഇതിൽ മൂന്നാമത്തേത് സംഗീതത്തിന്റെ അതിരുകൾ ഭേദിക്കുന്ന സംഗീതത്തിലെ വിപ്ലവകാരി എന്ന ഖ്യാതി അദ്ദേഹത്തിനു നൽകി. സംഗീതത്തിന്റെ ഘടനയെക്കുറിച്ച് വരും തലമുറയിലെ സംഗീതജ്ഞർ ചിന്തിക്കുന്ന രീതി തന്നെ ഇത് മാറ്റിമറിച്ചു. 1920-കളിൽ സ്ട്രാവിൻസ്കി നിയോക്ലാസ്സിക് സംഗീതത്തിലേക്ക് തിരിഞ്ഞു. കൺസർട്ടോ ഗ്രോസ്സോ, ഫ്യൂഗ്, സിംഫണി മുതലായ സംഗീതത്തിലെ പണ്ടുതൊട്ടേയുള്ള രൂപങ്ങളെ ഉപയോഗിക്കുന്നതും ബാക്സ്, ചൈകോവ്സ്കി മുതലായവരുടെ രീതികളെ അനുസ്മരിപ്പിക്കുന്നതുമായിരുന്നു ഇക്കാലഘട്ടത്തിലെ രചനകൾ. 1950-കളിൽ സീരിയൽ രിതികളും ഉപയോഗിക്കാൻ തുടങ്ങി.
ഏറെ പുസ്തകങ്ങളും രചിക്കുകയുണ്ടായി. വാൾട്ടർ നോവലിന്റെ സഹായത്തോടെ 1936-ൽ പുറത്തിറക്കിയ ക്രോണിക്കിൾസ് ഓഫ് മൈ ലൈഫ് എന്ന ആത്മകഥയിൽ സംഗീതം പ്രകൃത്യാലെ യാതൊന്നും തന്നെ പ്രകടിപ്പിക്കാൻ സാധിക്കാത്തതാണ് എന്ന തന്റെ കുപ്രസിദ്ധമായ ഉദ്ധരണി ചേർത്തു[3]. അലെക്സിസ് റോളണ്ട് മാനുവൽ, പിയേർ സൗച്ചിൻസ്കി എന്നിവരുമായ്ച്ചേർന്ന് 1939-40ൽ ഹാർവാർഡ് സർവ്വകലാശാല യിലെ ചാൾസ് എല്ലിയട്ട് നോർട്ടൺ പ്രസംഗങ്ങൾ ഫ്രഞ്ച് ഭാഷയിൽ എഴുതി. പൊയെറ്റിക്സ് ഓഫ് മ്യൂസിക്ക് (സംഗീത്തിന്റെ കാവ്യത) എന്ന പേരിൽ ഇത് പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചു. റോബർട്ട് ക്രാഫ്റ്റ് നടത്തിയ അഭിമുഖങ്ങൾ കോൺവെർസേഷൻസ് വിത്ത് ഇഗോർ സ്ട്രാവിൻസ്കി എന്ന പേരിൽ 1959-ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.
ജീവചരിത്രം
റഷ്യൻ സാമ്രാജ്യത്തിലെ ആദ്യകാല ജീവിതം
റഷ്യൻ സാമ്രാജ്യത്വ തലസ്ഥാനമായ സെന്റ് പീറ്റേർസ്ബർഗിന്റെ [4] പ്രാന്തപ്രദേശത്ത് ഒറനൈൻബാം എന്ന സ്ഥലത്ത് 1882 ജൂൺ 17-നാണ് ഇഗോർ ജനിച്ചത്.[5] അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഫിയോദോർ സ്ട്രാവിൻസ്കി (1843–1902) കീവ് ഓപ്പറ ഹൗസിലും സെന്റ് പീറ്റേഴ്സ്ബർഗിലെ മാരിൻസ്കി തീയേറ്ററിലെയും അറിയപ്പെടുന്ന ഒരു ബാസ്സ് വായനക്കാരനും അന്ന (നീ ഖോലോഡോവ്സ്കി, 1854-1939) കീവ് സ്വദേശിയും, കീവ് എസ്റ്റേറ്റ്സ് മിനിസ്ട്രിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നാല് പെൺമക്കളിൽ ഒരാളും ആയിരുന്നു. പോളിഷ് ആഡംബരരുടെയും, സെനറ്റർമാർ, ഭൂവുടമകൾ എന്നിവരുടെയും ദീർഘമായ പിൻതുടർച്ചക്കാരിൽ നിന്നുള്ളതായിരുന്നു ഫിയോഡോർ.[6]17-ഉം 18-ഉം നൂറ്റാണ്ടുകളിൽ സ്ട്രാവെൻസ്കിയുടെ പൂർവ്വികർ സൗലിമ, സ്ട്രാവെൻസ്കി കോട്ട് ഓഫ് ആംസ് എന്നീ പദവിയിലുള്ളവരായിരുന്നുവെന്ന് കരുതപ്പെടുന്നു,[7] സ്ട്രാവിൻസ്കിയുടെ കുടുംബ ശാഖ ലാറ്റിനമേരിക്കടുത്തുള്ള പോളണ്ട്കാരുടെ നൃത്തപാരമ്പര്യത്തിൽപ്പെട്ട ലിത്വാനിയൻ (അല്ലെങ്കിൽ ബെലാറഷ്യൻ) സ്ട്രാവിൻസ്കാസിൽ നിന്ന് വന്ന ഭൂമി ഉടമസ്ഥരും ലിത്വാനിയയിലെ ഗ്രാന്റ് ഡച്ചി പ്രഭുക്കൻമാരും ആയിരുന്നു. സ്ട്രാവിൻസ്കിയുടെ അഭിപ്രായത്തിൽ, അദ്ദേഹത്തിന്റെ കുടുംബത്തിൽ യഥാർത്ഥത്തിൽ ഒരു സൗലിമ-സ്ട്രാവിൻസ്കി സ്ഥാനപേര് ഉണ്ടായിരുന്നു, "സ്ട്രാവിൻസ്കി " എന്ന വാക്ക് "സ്ട്രാവ" എന്ന വാക്കിൽ നിന്നും ഉത്ഭവിച്ചതാണ്. ലിത്വാനിയയിലെ (ട്രാക്കായ്, കൗനസ് ഡിസ്ട്രിക്റ്റ്) സ്ട്രേവ നദിയുടെ വ്യതിയാനങ്ങളിലൊന്നാണ് ഇത്. സൗലിമ എന്ന സ്ഥാനപേര് സൂചിപ്പിക്കുന്നത് ഇപ്പോഴും അവ്യക്തമാണ്.[8][9][10][11]
സ്ട്രാവിൻസ്കിക്ക് തന്റെ സ്കൂൾ ദിനങ്ങൾ ഒറ്റപ്പെട്ടതായിരുന്നു. ""എനിക്കു യഥാർത്ഥ ആകർഷണമുണ്ടായിരുന്ന ആരേയും ഞാൻ കണ്ടില്ല" പിന്നീട് അദ്ദേഹം പറയുകയുണ്ടായി[12]. യുവാവായിരിക്കുമ്പോൾ തന്നെ സ്ട്രാവിൻസ്കി പിയാനോ പഠനമാരംഭിച്ചു. സംഗീത സിദ്ധാന്തം പഠിക്കുകയും സംഗീതരചനയ്ക്കും ശ്രമം തുടർന്നു. 1890-ൽ മരിൻസ്കി തിയേറ്ററിൽ ചൈകോവ്സ്കിയുടെ ബാലെ ദ സ്ലീപ്പിംഗ് ബ്യൂട്ടി അദ്ദേഹം കാണാനിടയായി. പതിനഞ്ചാം വയസ്സിൽ അദ്ദേഹം പിയാനോ കൻസെർട്ടോ ജി മൈനർ ഫെലിക്സ് മെൻഡൽസോണിൻറെ ശിക്ഷണത്തിൽ അഭ്യസിച്ചു. അലക്സാണ്ടർ ഗ്ലാസുനോവിനരികിൽ നിന്ന് സ്ട്രിങ് ക്വാർലെറ്റ് പൂർത്തിയാക്കുകയും ചെയ്തു. സ്ട്രാവിൻസ്കി അദ്ദേഹത്തിന്റെ രചനകളെ ചിലർ പറയുന്നത് അനുസരിച്ച് കണക്കാക്കുകയും അദ്ദേഹത്തിന്റെ കഴിവുകളെക്കുറിച്ച് ചിന്തിക്കുകയും ചെയ്തു.[13]
സംഗീതത്തിൽ ആവേശം ഉണ്ടായിരുന്നെങ്കിലും, നിയമങ്ങൾ പഠിച്ചു കാണാൻ അദ്ദേഹത്തിൻറെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നു. 1901-ൽ സെന്റ് പീറ്റേഴ്സ്ബർഗിലെ യൂണിവേഴ്സിറ്റിയിൽ സ്ട്രാവിൻസ്കി ചേർന്നു. അമ്പതു ക്ലാസ് സെക്ഷനുകളിൽ മാത്രമേ നാലുവർഷത്തിനിടയിലെ പഠനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നുള്ളൂ.[14]
അവലംബം
- ↑ Page 2006; Théodore and Denise Stravinsky 2004, vii.
- ↑ "Glass 1998". Archived from the original on 2000-06-01. Retrieved 2009-09-04.
- ↑ Stravinsky 1936, 91–92.
- ↑ White 1979, p. 4.
- ↑ Greene 1985, p. 1101.
- ↑ Walsh 2001.
- ↑ Walsh, Stephen (1999). "Stravinsky: A Creative Spring: Russia and France, 1882-1934 (excerpt)". The New York Times. New York City, NEW YORK, U.S.A.: The New York Times. Archived from the original on 6 March 2016. Retrieved 24 June 2017.
The Stravinsky family, like the name, is Polish, a fact which needs to be stressed in view of recent and perfectly understandable attempts by Kiev scholars to claim Stravinsky as a Ukrainian of Cossack lineage. The so-called Soulima-Stravinskys are more accurately described as ‘Strawinscy Herbu Sulima,’ to adopt for the moment the old Polish spelling of the two names: that is, the Strawinscy family with the Sulima coat-of-arms. This simply means, for our purposes, that this branch of the Strawinscys claimed descent from the more ancient — probably German — house of Sulima. Stefan Strawinski traced the family tree back to the late sixteenth century, when the Strawinscys held high state office, in a kingdom where there were no hereditary titles and power was symbolized by honorific titles associated with purely ceremonial duties.
- ↑ Pisalnik. 2012. "Polski pomnik za cerkiewnym murem". Rzeczpospolita (10 November; archive from 10 September 2015, accessed 24 January 2016).
- ↑ Walsh 2000
- ↑ Stravinsky and Craft 1960, p. 17.
- ↑ Stravinsky and Craft 1960, p. 6.
- ↑ Stravinsky 1962, p. 8.
- ↑ Dubal 2001, p. 564.
- ↑ Dubal 2001, p. 565.
കൂടുതൽ വായനയ്ക്ക്
- Cross, Jonathan. 1999. The Stravinsky Legacy. Cambridge and New York: Cambridge University Press. ISBN 978-0-521-56365-9.
- Joseph, Charles M. 2001. Stravinsky Inside Out. New Haven and London: Yale University Press. ISBN 0-300-07537-5.
- Joseph, Charles M. 2002. Stravinsky and Balanchine, A Journey of Invention. New Haven and London: Yale University Press. ISBN 0-300-08712-8.
- Kohl, Jerome. 1979–80. "Exposition in Stravinsky's Orchestral Variations". Perspectives of New Music 18, nos. 1 and 2 (Fall-Winter/Spring Summer): 391–405. doi:10.2307/832991 JSTOR 832991 (subscription access).
- Kundera, Milan. 1995. Testaments Betrayed: An Essay in Nine Parts, translated by Linda Asher. New York: HarperCollins. ISBN 0-06-017145-6.
- Kuster, Andrew T. 2005. Stravinsky's Topology. D.M.A. dissertation, University of Colorado at Boulder. Morrisville, NC: Lulu.com. ISBN 1-4116-6458-2.
- McFarland, Mark. 2011. "Igor Stravinsky." In Oxford Bibliographies Online: Music Archived 2011-09-13 at the Wayback Machine, edited by Bruce Gustavson. New York: Oxford University Press.
- van den Toorn, Pieter C. 1987. "Stravinsky and The Rite of Spring"
പുറത്തേയ്ക്കുള്ള കണ്ണികൾ
- Free scores by ഇഗോർ സ്ട്രാവിൻസ്കി in the International Music Score Library Project
- Igor Stravinsky @ Boosey & Hawkes Archived 2008-07-04 at the Wayback Machine
- The Stravinsky Foundation Archived 2020-12-01 at the Wayback Machine website
- 'Compositions for the Pianola – Igor Stravinsky', at the Pianola Institute website
- A Riotous Premiere, an interactive website about The Rite of Spring from the Keeping Score series by the San Francisco Symphony
- Stravinsky A to Z, a BBC Radio 3 reference page containing links to information about Stravinsky
- An audio recording made by William Malloch of Stravinsky rehearsing his Symphonies of Wind Instruments in Memory of Debussy (a 1947 recording, first broadcast in 1961)
- An archive recording of a radio program by William Malloch that includes a discussion of how attitudes toward Stravinsky’s music changed through the years. Included are excepts from the The Firebird, Petrouchka and The Rite of Spring recorded from the 1930s to the 1950s by a variety of conductors, including the composer himself.
- (in French) A biography of ഇഗോർ സ്ട്രാവിൻസ്കി, from IRCAM's website.
- Excerpts from sound archives Archived 2009-06-21 at the Wayback Machine of Stravinsky's works from the Contemporary Music Portal
- Jews and Geniuses On Stravinsky being a Jew or not and about his antisemitism. See also another response and the original media review by Robert Craft.
- രചനകൾ ഇഗോർ സ്ട്രാവിൻസ്കി ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Igor Stravinsky at Project Gutenberg
- Stravinsky and Numerology
- The Ekstrom Collection: Diaghilev and Stravinsky Foundation is held by the Victoria and Albert Museum Theatre and Performance Department.