ഇൻട്രാഒകുലർ പ്രഷർ
കണ്ണിനുള്ളിലെ ദ്രാവക സമ്മർദ്ദം ആണ് കണ്ണിലെ മർദ്ദം അല്ലെങ്കിൽ ഇൻട്രാഒകുലർ പ്രഷർ (ഐഒപി) എന്ന് അറിയപ്പെടുന്നത്. ഇത് അളക്കാൻ നേത്ര സംരക്ഷണ വിദഗ്ദ്ധർ ഉപയോഗിക്കുന്ന രീതിയാണ് ടോണോമെട്രി എന്ന് അറിയപ്പെടുന്നത്. ഗ്ലോക്കോമ സാധ്യത വിലയിരുത്തുന്നതിൽ കണ്ണിലെ മർദ്ദം ഒരു പ്രധാന ഘടകമാണ്.[1] കണ്ണിലെ മർദ്ദം രേഖപ്പെടുത്തുന്നത് മില്ലിമീറ്റർ മെർക്കുറിയിൽ (എംഎംഎച്ച്ജി) ആണ്.
ഫിസിയോളജി
സീലിയറി ബോഡിയിൽ നിന്നുള്ള അക്വസ് ഹ്യൂമറിന്റെ ഉത്പാദനവും, ട്രബെക്കുലാർ മെഷ്വർക്ക്, യുവിയോസ്ക്ലീറൽ ഔട്ട്ഫ്ലോ എന്നിവയിലൂടെയുള്ള അക്വസ് ഡ്രെയിനേജ് എന്നിവയാണ് കണ്ണിലെ മർദ്ദത്തെ ബാധിക്കുന്ന ഘടകങ്ങൾ. പിൻ വശത്തെ അറയിലെ വിട്രിയസ് ഹ്യൂമർ മാറ്റമില്ലാതെ തുടരുന്നതിനാൽ അത് കണ്ണിലെ മർദ്ദ വ്യത്യാസത്തിന് കാരണമാകുന്നില്ല.
അക്വസ് ഉൽപ്പാദനം, ഡ്രെയിനേജ് എന്നിവയും കണ്ണിലെ മർദ്ദവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ഗോൾഡ്മാൻ സമവാക്യം താഴെ കൊടുത്തിരിക്കുന്നതാണ്:[2]
ഇതിൽ:
- മില്ലിമീറ്റർ മെർക്കുറിയിൽ (mmHg) ഉള്ള കണ്ണിന്റെ മർദ്ദം ആണ്
- മൈക്രോലിറ്റർ/മിനിറ്റ് (μL/min) ൽ അക്വസ് ഉൽപ്പാദിപ്പിക്കുന്നതിന്റെ നിരക്കാണ്
- യുവിയോസ്ക്ലീറൽ റൂട്ടിലൂടെയുള്ള അകസ് ഹ്യൂമറിന്റെ തിരിച്ചുള്ള ഒഴുക്ക് ആണ് (മൈക്രോലിറ്റർ/മിനിറ്റ്)
- മില്ലിമീറ്റർ/മിനിറ്റ്/മെർക്കുറിയിൽ (μL/min /mmHg) ഉള്ള ഫെസിലിറ്റി ഓഫ് ഔട്ട്ഫ്ലോ ആണ്
- മില്ലിമീറ്റർ മെർക്കുറിയിൽ (mmHg) എപ്പിസ്ക്ലീറൽ വീനസ് മർദ്ദം ആണ്
കണ്ണിലെ മർദ്ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് മുകളിൽ ഉള്ളത്.
പരിശോധന
ഒരു സമഗ്രമായ നേത്ര പരിശോധനയിൽ കണ്ണിലെ മർദ്ദം അളക്കുന്നതും ഉൾപ്പെടുന്നു. കണ്ണിലെ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ടോണോമീറ്റർ എന്ന് അറിയപ്പെടുന്നു.
ഇൻട്രാഒക്യുലർ മർദ്ദം കോർണിയൽ കനത്താൽ സ്വാധീനിക്കപ്പെടുന്നുണ്ട്.[3][4] തൽഫലമായി, റിഫ്രാക്റ്റീവ് ശസ്ത്രക്രിയയുടെ ചില രൂപങ്ങൾ (ഫോട്ടോറിഫ്രാക്റ്റീവ് കെരറ്റെക്ടമി പോലുള്ളവ) ഉയർന്ന മർദ്ദം, സാധാരണ മർദ്ദമായി കാണിക്കാൻ ഇടയാക്കും. ട്രാൻസ് പാൽപെബ്രൽ, ട്രാൻസ്സ്ക്ലീറൽ ടോണോമെട്രി രീതികൾ കോർണിയൽ ബയോമെക്കാനിക്സിൽ സ്വാധീനം ചെലുത്തുന്നില്ല. അത് മാത്രമല്ല, മുകളിലെ കൺപോളയ്ക്കും സ്ക്ലീറയ്ക്കും മുകളിലാണ് അളവുകൾ നടക്കുന്നത് എന്നതിനാൽ ഇത്തരം രീതികളിൽ കോർണിയ ക്രമക്കേടുകൾ ക്രമീകരിക്കേണ്ട ആവശ്യവും വരുന്നില്ല.[5]
വർഗ്ഗീകരണം
സാധാരണ ഇൻട്രാഒക്യുലർ മർദ്ദത്തെ 10 എംഎംഎച്ച്ജിക്കും 20 എംഎംഎച്ച്ജിക്കും ഇടയിലാണെന്ന് നിർവചിക്കുന്നു.[6] ഏകദേശം 2.75 എംഎംഎച്ച്ജിയുടെ ഏറ്റക്കുറച്ചിലുകളോടെ ഇൻട്രാഒക്യുലർ മർദ്ദത്തിന്റെ ശരാശരി മൂല്യം 15.5 എംഎംഎച്ച്ജി ആണ്.[7]
ഒപ്റ്റിക് നാഡി കേടുപാടുകൾ അല്ലെങ്കിൽ വിഷ്വൽ ഫീൽഡ് നഷ്ടത്തിന്റെ അഭാവത്തിൽ, ഉയർന്ന ഇൻട്രാഒക്യുലർ മർദ്ദം ഒക്കുലാർ ഹൈപ്പർടെൻഷൻ (OHT) എന്നാണ് അറിയപ്പെടുന്നത്.[8] [9]
സാധാരണയായി 5 എംഎംഎച്ച്ജിക്ക് തുല്യമോ അതിൽ കുറവോ ഉള്ള ഇൻട്രാഒക്യുലർ മർദ്ദം ഒക്യുലാർ ഹൈപ്പോടെൻഷൻ, ഹൈപ്പോടോണി അല്ലെങ്കിൽ ഒക്കുലാർ ഹൈപ്പോട്ടണി എന്നീ പേരുകളിൽ ആണ് സൂചിപ്പിക്കുന്നത്.[10] [11] കുറഞ്ഞ ഇൻട്രാഒക്യുലർ മർദ്ദം കണ്ണിന് ഏൽക്കുന്ന മുറികൾ മറ്റും കാരണം ഉണ്ടാകുന്ന ദ്രാവക ചോർച്ചയെ സൂചിപ്പിക്കുന്നു.
സ്വാധീനിക്കുന്ന ഘടകങ്ങൾ
ഇൻട്രാക്യുലർ മർദ്ദത്തിൽ ദൈനംദിന വ്യത്യാസങ്ങൾ സാധാരണമാണ്. സാധാരണ കണ്ണുകളുടെ ദൈനംദിന വ്യതിയാനം 3 മുതൽ 6 എംഎംഎച്ച്ജി വരെയാണ്, ഗ്ലോക്കോമ ബാധിച്ച കണ്ണുകളിൽ ഈ വ്യതിയാനം വർദ്ധിക്കുകയും ചെയ്യും. രാത്രികാലങ്ങളിൽ, അക്വസ് ഉൽപ്പാദനം കുറവാണെങ്കിലും ഇൻട്രാഒക്യുലർ മർദ്ദം കുറയാറില്ല.[12][13] ഗ്ലോക്കോമ രോഗികളുടെ 24 മണിക്കൂർ ഐഒപി പ്രൊഫൈലുകൾ ആരോഗ്യമുള്ള വ്യക്തികളിൽ നിന്ന് വ്യത്യസ്തമായിരിക്കും.[14]
ശാരീരികക്ഷമതയും വ്യായാമവും
വ്യായാമം കണ്ണിലെ മർദ്ദത്തെ ബാധിച്ചേക്കാമെന്ന് (ചിലത് പോസിറ്റീവായും ചിലത് നെഗറ്റീവായും) സൂചിപ്പിക്കുന്ന ചില അനിശ്ചിത ഗവേഷണങ്ങളുണ്ട്.[15] [8]
സംഗീതോപകരണങ്ങൾ
ചില സംഗീത ഉപകരണങ്ങൾ വായിക്കുന്നത്കണ്ണിലെ മർദ്ദത്തിന്റെ വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു. 2011 ലെ ഒരു പഠനം, പിച്ചള, വുഡ്‌വിൻഡ് ഉപകരണങ്ങൾ കേന്ദ്രീകരിച്ച് "മർദ്ദത്തിന്റെ താൽക്കാലികവും ചിലപ്പോൾ നാടകീയവുമായ ഉയർച്ചയും ഏറ്റക്കുറച്ചിലുകളും" നിരീക്ഷിച്ചിട്ടുണ്ട്.[16] മറ്റൊരു പഠനം, ഇൻട്രാഒക്യുലർ മർദ്ദത്തിന്റെ വർദ്ധനവ് ഉപകരണവുമായി ബന്ധപ്പെട്ട ഇൻട്രാഓറൽ റെസിസ്റ്റൻസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ഉയർന്ന പ്രതിരോധശേഷിയുള്ള കാറ്റ് ഉപകരണങ്ങൾ പ്ലേ ചെയ്യുന്നത്, വിഷ്വൽ ഫീൽഡ് നഷ്ടപ്പെടുന്നതുവരെയുള്ള ഇൻട്രാഒക്യുലർ മർദ്ദത്തിന്റെ ഇടയ്ക്കിടെയുള്ള ഉയർച്ചയുമായി ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.[17]
മരുന്നുകൾ
മദ്യവും മരുന്നുകളും ഉൾപ്പെടെ മറ്റ് നിരവധി ഘടകങ്ങൾ കണ്ണിലെ മർദ്ദം വ്യത്യാസപ്പെടുത്തുന്നതിൽ പങ്ക് വഹിക്കുന്നുണ്ട്. മദ്യവും മരിജുവാനയും ഇൻട്രാക്യുലർ മർദ്ദത്തിൽ ക്ഷണികമായ കുറവുണ്ടാക്കുകയും, കഫീൻ ഇൻട്രാഒക്യുലർ മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും.[18]
ഗ്ലിസറോൾ കഴിക്കുന്നത് ഇൻട്രാക്യുലർ മർദ്ദം വേഗത്തിലും താൽക്കാലികമായും കുറയാൻ കാരണമാകും. വളരെ ഉയർന്ന മർദ്ദത്തിന്റെ ഉപയോഗപ്രദമായ പ്രാരംഭ അടിയന്തര ചികിത്സയാണിത്.[19]
അനസ്തേഷ്യയിൽ ഉപയോഗിക്കുന്ന ഡിപോളറൈസിംഗ് മസിൽ റിലാക്സന്റ് സുക്സിനൈൽകോളിൻ, കുറച്ച് മിനിറ്റുകൾ നേരത്തേക്ക് കണ്ണിലെ മർദ്ദം (10 മില്ലീമീറ്റർ മെർക്കുറിയോളം) വർദ്ധിപ്പിക്കുന്നു. മെക്കാനിസം വ്യക്തമല്ലെങ്കിലും ടോണിക്ക് മയോഫിബ്രിലുകളുടെ സങ്കോചവും കോറോയ്ഡൽ രക്തക്കുഴലുകളുടെ ക്ഷണികമായ നീർവീക്കവും ഇതിൽ ഉൾപ്പെടുന്നു. കെറ്റാമൈനും കണ്ണിലെ മർദ്ദം വർദ്ധിപ്പിക്കുന്നു.[20]
പ്രാധാന്യം
ഗ്ലോക്കോമയുടെ ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകമാണ് ഒക്കുലാർ ഹൈപ്പർടെൻഷൻ.
രണ്ട് കണ്ണുകൾക്കിടയിലെ മർദ്ദ വ്യത്യാസങ്ങൾ പലപ്പോഴും ക്ലിനിക്കലി പ്രാധാന്യമർഹിക്കുന്നവയാണ്. അത് ചിലതരം ഗ്ലോക്കോമ, ഐറൈറ്റിസ് അല്ലെങ്കിൽ റെറ്റിന ഡിറ്റാച്ച്മെന്റ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
പരാമർശങ്ങൾ
- ↑ "Contact lens sensors in ocular diagnostics". Adv Healthc Mater. 4 (6): 792–810. April 2015. doi:10.1002/adhm.201400504. PMID 25400274.
- ↑ "24-h monitoring devices and nyctohemeral rhythms of intraocular pressure". Prog Retin Eye Res. 55: 108–148. November 2016. doi:10.1016/j.preteyeres.2016.07.002. PMID 27477112.
- ↑ "Effect of central corneal thickness on dynamic contour tonometry and Goldmann applanation tonometry in primary open-angle glaucoma". Arch. Ophthalmol. 125 (6): 740–4. June 2007. doi:10.1001/archopht.125.6.740. PMID 17562982.
- ↑ "Corneal pachymetry: a prerequisite for applanation tonometry?". Arch. Ophthalmol. 116 (4): 544–5. April 1998. PMID 9565063.
- ↑ "Comparison of Intraocular Pressure before and after Laser In Situ Keratomileusis Refractive Surgery Measured with Perkins Tonometry, Noncontact Tonometry, and Transpalpebral Tonometry". J Ophthalmol. 2015: 683895. 2015. doi:10.1155/2015/683895. PMC 4475733. PMID 26167293.
{cite journal}
: CS1 maint: unflagged free DOI (link) - ↑ webMD - Tonometry
- ↑ Janunts E. "Optical remote sensing of intraocular pressure by an implantable nanostructured array". Medizinische Fakultät der Universität des Saarlandes. Archived from the original on 2012-04-25.
- ↑ 8.0 8.1 "Intraocular pressure variation during weight lifting". Arch. Ophthalmol. 124 (9): 1251–4. September 2006. doi:10.1001/archopht.124.9.1251. PMID 16966619.
- ↑ Ocular Hypertension, American Optometric Association. Accessed 2015-11-3.
- ↑ "Ocular Hypotony: Background, Pathophysiology, Epidemiology". Medscape Reference. 2014-02-05. Retrieved 2015-11-04.
- ↑ "Elevated intraocular pressure and hypotony following silicone oil retinal tamponade for complex retinal detachment: incidence and risk factors". Arch. Ophthalmol. 117 (2): 189–95. February 1999. doi:10.1001/archopht.117.2.189. PMID 10037563.
- ↑ "Monitoring intraocular pressure for 24 h". Br J Ophthalmol. 95 (5): 599–600. May 2011. doi:10.1136/bjo.2010.199737. PMID 21330554.
- ↑ Brubaker RF (1991). "Flow of aqueous humor in humans". Invest Ophthalmol Vis Sci. 32 (13): 3145–3166. PMID 1748546.
- ↑ "Twenty-four-hour intraocular pressure pattern associated with early glaucomatous changes". Invest. Ophthalmol. Vis. Sci. 44 (4): 1586–90. April 2003. doi:10.1167/iovs.02-0666. ISSN 1552-5783. PMID 12657596.
- ↑ Qureshi IA. Effects of mild, moderate and severe exercise on intraocular pressure of sedentary subjects. Rawalpindi Medical College, Rawalpindi, Pakistan
- ↑ "Intraocular pressure fluctuations in professional brass and woodwind musicians during common playing conditions". Graefes Arch. Clin. Exp. Ophthalmol. 249 (6): 895–901. June 2011. doi:10.1007/s00417-010-1600-x. PMID 21234587. Archived from the original (PDF) on 2022-01-11. Retrieved 2020-08-17.
- ↑ "Increased intraocular pressure and visual field defects in high resistance wind instrument players". Ophthalmology. 107 (1): 127–33. January 2000. doi:10.1016/s0161-6420(99)00015-9. PMID 10647731.
- ↑ Intraocular pressure measure on normal eyes by Pardianto G et al., in Mimbar Ilmiah Oftalmologi Indonesia.2005;2:78-9.
- ↑ "Effect of Oral Glycerol on Intraocular Pressure in Normal and Glaucomatous Eyes". Arch. Ophthalmol. 72 (4): 491–3. October 1964. doi:10.1001/archopht.1964.00970020491009. PMID 14184494.
- ↑ Brunton L, Chabner BA, Knollman B (2011). "19. General Anesthetics and Therapeutic Gases". Goodman & Gilman's: The Pharmacological Basis of Therapeutics (12th ed.). New York, USA: The McGraw-Hill Companies, Inc. p. 539. ISBN 978-0-07-162442-8.