അക്വസ് ഹ്യൂമർ

അക്വസ് ഹ്യൂമർ
Details
Identifiers
Latinhumor aquosus
MeSHD001082
TAA15.2.06.002
FMA58819
Anatomical terminology

പ്ലാസ്മയ്ക്ക് സമാനമായ, പക്ഷേ കുറഞ്ഞ പ്രോട്ടീൻ സാന്ദ്രതയുള്ള സുതാര്യമായ ദ്രാവകമാണ് അക്വസ് ഹ്യൂമർ. ലെൻസിനെ താങ്ങിനിർത്തുന്ന സീലിയറി എപിത്തീലിയത്തിൽ നിന്ന് ആണ് ഇത് ഉത്ഭവിക്കുന്നത്. [1] കണ്ണിലെ മുൻ‌ഭാഗത്തെയും പിൻ‌ഭാഗത്തെയും അക്വസ് അറയിൽ ഉള്ളത് ഈ ദ്രാവകമാണ്. ലെൻസിനും റെറ്റിനയ്ക്കും ഇടയിലുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന വിട്രിയസ് ഹ്യൂമറുമായി ഇത് തെറ്റിദ്ധരിക്കരുത്, ആ അറ വിട്രിയസ് അറ എന്ന് അറിയപ്പെടുന്നു. [2]

ഘടന

കോമ്പോസിഷൻ

പ്രവർത്തനം

  • ഇൻട്രാഒക്യുലർ മർദ്ദം നിലനിർത്തുകയും കണ്ണിന്റെ ഗ്ലോബ് ആകൃതി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ ഹൈഡ്രോസ്റ്റാറ്റിക് മർദ്ദമാണ് ഐബോളിനെ ഏകദേശം ഗോളാകൃതിയിൽ നിലനിർത്തുകയും ഐബോൾ ചുവരുകൾക്ക് ബലം നൽകുകയും ചെയ്യുന്നത്.
  • പോസ്റ്റീരിയർ കോർണിയ, ട്രാബെക്കുലർ മെഷ് വർക്ക്, ലെൻസ്, ഉൾപ്പടെയുള്ള കണ്ണിലെ രക്തക്കുഴലുകളില്ലാത്ത ടിഷ്യൂകൾക്ക് പോഷകാഹാരം (ഉദാ: അമിനോ ആസിഡുകളും ഗ്ലൂക്കോസും) നൽകുന്നു;
  • ആന്റിഓക്‌സിഡന്റ് ഏജന്റായി പ്രവർത്തിക്കാൻ ആന്റീരിയർ സെഗ്‌മെന്റിൽ അസ്കോർബേറ്റ് എത്തിക്കാൻ സഹായിച്ചേക്കാം.
  • ഇതിലെ ഇമ്യൂണോഗ്ലോബുലിൻ സാന്നിദ്ധ്യം, രോഗകാരികൾക്കെതിരെയുള്ള രോഗപ്രതിരോധ പ്രതികരണത്തിൽ അക്വസിനും പങ്ക് ഉണ്ടെന്ന് സൂചിപ്പിക്കുന്നു.
  • റിഫ്രാക്റ്റീവ് ഇൻഡക്സിനായി .

ഉത്പാദനം

സിലിയറി ബോഡി, പ്രത്യേകിച്ചും സിലിയറി ബോഡിയുടെ പിഗ്മെന്റ് ചെയ്യാത്ത എപിത്തീലിയം (പാർസ് പ്ലിക്കാറ്റ), വഴി അക്വസ് ഹ്യൂമർ പിൻഭാഗത്തെ അറയിലേക്ക് സ്രവിക്കുന്നു. 5 ആൽഫ-ഡൈഹൈഡ്രോകോർട്ടിസോൾ എന്ന എൻസൈം അക്വസ് ഉൽ‌പാദിപ്പിക്കുന്നതിൽ പങ്ക് വഹിക്കുന്നു.[4]

പുറത്തേക്കുള്ള ഒഴുക്ക്

സിലിയറി പ്രോസസുകളാൽ അക്വസ് നിരന്തരം ഉൽ‌പാദിപ്പിക്കപ്പെടുന്നു. അക്വസിന്റെ ഉൽ‌പാദന നിരക്കിന് തുല്യമായ തോതിൽ പുറത്തേക്കൊഴുകുന്നതിലൂടെ കണ്ണിനുള്ളിലെ അക്വസിന്റെ അളവ് മാറ്റമില്ലാതെ തുടരുന്നു. അക്വസ് ഹ്യൂമറിന്റെ ഉൽപാദനത്തിലോ ഒഴുക്കിലോ ഉള്ള ചെറിയ വ്യതിയാനങ്ങൾ പോലും ഇൻട്രാഒക്യുലർ മർദ്ദത്തിൽ വലിയ സ്വാധീനം ചെലുത്തും.

അക്വസ് പ്രവാഹം തുടങ്ങുന്നത് ഐറിസിനും ആന്റീരിയർ ലെൻസിനും ഇടയിലുള്ള ഇടുങ്ങിയ ഇടമായ പോസ്റ്റീരിയർ ചേമ്പർ വഴിയാണ്. തുടർന്ന് പ്യൂപ്പിളിലൂടെ ആന്റീരിയർ ചേമ്പറിൽ പ്രവേശിക്കുന്നു. അവിടെ നിന്ന്, അക്വസ് ട്രാബെക്കുലർ മെഷ്വർക്ക് വഴി ഷ്ലെംസ് കനാലിൽ എത്തുന്നു.[5] ഇത് 25-30 കളക്ടർ കനാലുകളിലൂടെ എപ്പിസ്ക്ലറൽ സിരകളിലേക്ക് ഒഴുകുന്നു. കനാലിന്റെ ആന്തരിക മതിൽ അതിലോലമായതുമൂലം കണ്ണിനുള്ളിലെ ദ്രാവകത്തിന്റെ ഉയർന്ന മർദ്ദം ദ്രാവകം ഫിൽട്ടർ ചെയ്യാൻ അനുവദിക്കുന്നു.[5] ദ്വിതീയ റൂട്ട് യുവിയോസ്ലീറൽ ഡ്രെയിനേജ് ആണ്, ഇത് ഇൻട്രാക്യുലർ മർദ്ദത്തിൽ നിന്ന് സ്വതന്ത്രമാണ്. മൊത്തം ഡ്രെയിനേജിന്റെ ഏകദേശം 10% മാത്രമാണ് ഈ രീതിയിലുള്ളത്, ട്രാബെക്കുലർ മെഷ് വർക്ക് വഴിയാണ് മൊത്തം ഡ്രൈനേജിൻറെ 90% ഉം നടക്കുന്നത്.

ദ്രാവകം സാധാരണയായി 10-20mm Hg മർദ്ദത്തിലാണ് കണ്ണിനുള്ളിൽ ഉള്ളത്, അതിനാൽ ഒരു സിറിഞ്ച് കുത്തിവച്ചാൽ ദ്രാവകം എളുപ്പത്തിൽ പുറത്തേക്ക് ഒഴുകും. കണ്ണിന് മുറിവേറ്റും മറ്റും ദ്രാവകം ചോർന്നാൽ, കണ്ണിന്റെ മർദ്ദം കുറഞ്ഞ്, കോർണ്ണിയയുടെയും നേത്ര ഗോളത്തിൻറെയും തകർച്ചയ്ക്കു കാരണമാകുന്നു.[5]

പരാമർശങ്ങൾ

  1. Human Physiology. An Integrate approach. 5th edition. Dee Unglaub Silverthorn
  2. "Eye Anatomy". WebMD. Retrieved 8 March 2016.
  3. Veselovský J, Oláh Z, Veselá A, Gressnerová S. The pH reaction in aqueous humor to antiglaucoma agents of various concentrations and pH levels www.ncbi.nlm.nih.gov, accessed 12 December 2019
  4. Weinstein, B. I.; Kandalaft, N.; Ritch, R.; Camras, C. B.; Morris, D. J.; Latif, S. A.; Vecsei, P.; Vittek, J.; Gordon, G. G. (1991). "5 alpha-dihydrocortisol in human aqueous humour and metabolism of cortisol by human lenses in vitro". Investigative Ophthalmology & Visual Science. 32 (7): 2130–35. PMID 2055703.
  5. 5.0 5.1 5.2 "eye, human" (see 'Cornea') Encyclopædia Britannica -from Encyclopædia Britannica 2006 Ultimate Reference Suite DVD 2009