എസ്. ഷങ്കർ
ഷങ്കർ | |
---|---|
ജനനം | ഷങ്കർ ഷൺമുഖം 17 ഓഗസ്റ്റ് 1963 |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് |
സജീവ കാലം | 1993–തുടരുന്നു |
ജീവിതപങ്കാളി(കൾ) | ഈശ്വരി |
കുട്ടികൾ | 3 |
തമിഴ് ചലച്ചിത്രസംവിധായകനും നിർമ്മാതാവുമാണ് എസ്. ഷങ്കർ (യഥാർത്ഥ പേര് : ഷങ്കർ ഷൺമുഖം ; ജനനം:1963 ഓഗസ്റ്റ് 17). ഇന്ത്യൻചലച്ചിത്രരംഗത്തെ ഏറ്റവും ചെലവുകൂടിയ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ പ്രസിദ്ധനായ ഇദ്ദേഹം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകരിൽ ഒരാളാണ്.[1][2] 1993-ൽ പുറത്തിറങ്ങിയ ജെന്റിൽമാൻ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരവും തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്രപുരസ്കാരവും സ്വന്തമാക്കി. 2007-ൽ എം.ജി.ആർ. സർവകലാശാല ഇദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഇദ്ദേഹം സംവിധാനം ചെയ്ത പ്രധാനചലച്ചിത്രങ്ങളാണ് ഇന്ത്യൻ (1996), ജീൻസ് (1998), മുതൽവൻ (1999), ബോയ്സ് (2003), അന്യൻ (2005), ശിവാജി (2007), എന്തിരൻ (2010), നൻപൻ (2012), ഐ (2015), 2.0 (2018) എന്നിവ. ഇന്ത്യൻ, ജീൻസ് എന്നീ ചിത്രങ്ങളെ മികച്ച വിദേശഭാഷാചിത്രത്തിനുള്ള അക്കാദമി അവാർഡിനായി പരിഗണിച്ചിരുന്നു.
ആദ്യകാലജീവിതം
1963 ഓഗസ്റ്റ് 17-ന് തമിഴ്നാട്ടിലെ സേലത്താണ് ഷങ്കർ ജനിച്ചത്. ഷൺമുഖവും മുത്തുലക്ഷ്മിയുമാണ് മാതാപിതാക്കൾ. സെൻട്രൽ പോളിടെൿനിക് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽഡിപ്ലോമ നേടിയശേഷമാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവന്നത്.[3] ഭാര്യയുടെ പേര് ഈശ്വരി. ഒരു ആൺകുട്ടിയും രണ്ടു പെൺകുട്ടികളുമുണ്ട്.
ചലച്ചിത്രജീവിതം
എസ്.എ. ചന്ദ്രശേഖർ, പവിത്രൻ എന്നീ ചലച്ചിത്രസംവിധായകരുടെ സഹായി എന്ന നിലയിലാണ് ഷങ്കറിന്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്.[3] 1993-ൽ ജെന്റിൽമാൻ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. അന്നുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും ചെലവുകൂടിയ ചിത്രമായിരുന്നു അത്. അർജുൻ നായകവേഷത്തിലെത്തിയ ഈ ചിത്രം വൻവിജയം നേടി.[4] ഷങ്കറിന്റെ ഈ ചിത്രത്തിലും പിന്നീടുള്ള ആറ് ചിത്രങ്ങളിലും സംഗീതസംവിധായകൻ എ.ആർ. റഹ്മാൻആയിരുന്നു.
പ്രഭുദേവ നായകനായ കാതലൻ (1994) ആണ് ശങ്കർ സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം. ഈ ചിത്രവും ബോക്സ് ഓഫീസ് വിജയമായി. 1996-ൽ കമലഹാസനെ നായകനാക്കി ഇന്ത്യൻ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. നിരൂപകപ്രശംസയോടൊപ്പം മികച്ച വരുമാനവും ചിത്രം സ്വന്തമാക്കി. ഈ ചിത്രത്തെ മികച്ച വിദേശഭാഷാചിത്രത്തിനുള്ള അക്കാദമി അവാർഡിനായി പരിഗണിക്കുകയുണ്ടായി. 1998-ൽ ഐശ്വര്യ റായ്, പ്രശാന്ത് എന്നിവരെ നായികാനായകന്മാരാക്കി ശങ്കർ അണിയിച്ചൊരുക്കിയ ജീൻസ് എന്ന ചലച്ചിത്രവും വൻവിജയം നേടിയിരുന്നു. ഇരുപത് കോടി രൂപാ മുതൽമുടക്കിൽ നിർമ്മിച്ച ഈ ചിത്രം അക്കാലത്തെ ഏറ്റവും ചിലവേറിയ ഇന്ത്യൻ ചലച്ചിത്രമായിരുന്നു.
1999-ൽ അർജുൻ നായകനായ മുതൽവൻ എന്ന ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും ഷങ്കർ നിർവ്വഹിച്ചു. വലിയ ലാഭം നേടിയ ഈ ചിത്രം നായക് എന്ന പേരിൽ ഷങ്കർ തന്നെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. അദ്ദേഹത്തിന്റെ ആദ്യ ബോളിവുഡ് ചിത്രവും ഇതുതന്നെ. 2003-ൽ സംവിധാനം ചെയ്ത ബോയ്സ് എന്ന ചലച്ചിത്രം ഒരു പരാജയമായിരുന്നു. അതിനുശേഷം വിക്രമിനെ നായകനാക്കി സംവിധാനം ചെയ്ത അന്യൻ എന്ന ചലച്ചിത്രം ബോക്സ് ഓഫീസ് ഹിറ്റായി. ഏറെ നിരൂപകശ്രദ്ധ നേടിയ ഈ ചലച്ചിത്രം ഏറ്റവും കൂടുതൽ വരുമാനം നേടിയ തമിഴ് ചലച്ചിത്രങ്ങളിലൊന്നാണ്.
അറുപത് കോടി രൂപാ മുതൽമുടക്കിൽ രജനികാന്തിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ശിവാജി എന്ന ചലച്ചിത്രവും മികച്ച വരുമാനം സ്വന്തമാക്കി.[5][6] 2010-ൽ രജനികാന്തിനെ നായകനാക്കിയുള്ള രണ്ടാമത്തെ ചലച്ചിത്രമായ എന്തിരൻ പുറത്തിറങ്ങി. നായിക ഐശ്വര്യ റായ് ആയിരുന്നു. മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ചുനിർമ്മിച്ച ചിത്രത്തിന്റെ മുടക്കുമുതൽ 132 കോടി രൂപയായിരുന്നു. ഈ ചിത്രത്തിനും മികച്ച വരുമാനം ലഭിച്ചതായി പറയപ്പെടുന്നു.[7][8] 2009-ൽ പുറത്തിറങ്ങിയ ത്രീ ഇടിയറ്റ്സ് എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ തമിഴ് പതിപ്പായ നൻപൻ ഒരുക്കിയതും ഷങ്കറായിരുന്നു. വിജയ്, ശ്രീകാന്ത്, ജീവ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം മികച്ച പ്രദർശനവിജയം നേടി.[9]
അന്യൻ എന്ന വിജയചിത്രത്തിനുശേഷം വിക്രം-ഷങ്കർ കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് ഐ. ഏതാണ്ട് രണ്ടുവർഷത്തെ ചിത്രീകരണത്തിനുശേഷം 2015 ജനുവരി 14-ന് പ്രദർശനത്തിനെത്തിയ ഈ ചിത്രം പത്തൊൻപതുദിവസം കൊണ്ട് 200 കോടി രൂപ വരുമാനം നേടി.[10][11] എന്തിരൻ എന്ന ചിത്രത്തിന്റെ തുടർച്ചയായി 2.0 എന്ന ചിത്രമാണ് ഷങ്കർ അടുത്തതായി സംവിധാനം ചെയ്യുന്നത്.[12]
ചിത്രങ്ങൾ
വർഷം | ചിത്രം | പ്രവർത്തനം | ഭാഷ | കുറിപ്പുകൾ | ||
---|---|---|---|---|---|---|
സംവിധായകൻ | നിർമ്മാതാവ് | തിരക്കഥാകൃത്ത് | ||||
1993 | ജെന്റിൽമാൻ | അതെ | അതെ | തമിഴ് | മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം തമിഴ്നാട് സർക്കാരിന്റെ സംസ്ഥാനചലച്ചിത്രപുരസ്കാരം | |
1994 | കാതലൻ | അതെ | അതെ | തമിഴ് | "കാതലിക്കും പെണ്ണിൻ.." എന്ന ഗാനരംഗത്ത് അതിഥി വേഷം. മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം തമിഴ്നാട് സർക്കാരിന്റെ സംസ്ഥാനചലച്ചിത്രപുരസ്കാരം | |
ജെന്റിൽമാൻ | അതെ | ഹിന്ദി | ജെന്റിൽമാന്റെ റീമേക്ക് | |||
1996 | ഇന്ത്യൻ | അതെ | അതെ | തമിഴ് | ||
1998 | ജീൻസ് | അതെ | അതെ | തമിഴ് | ||
1999 | മുതൽവൻ | അതെ | അതെ | അതെ | തമിഴ് | |
2001 | നായക് | അതെ | അതെ | ഹിന്ദി | മുതൽവന്റെ റിമേക്ക് | |
2003 | ബോയ്സ് | അതെ | അതെ | തമിഴ് | ||
2004 | കാതൽ | അതെ | തമിഴ് | |||
2005 | അന്യൻ | അതെ | അതെ | തമിഴ് | മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം തമിഴ്നാട് സർക്കാരിന്റെ സംസ്ഥാനചലച്ചിത്രപുരസ്കാരം | |
2006 | ഇംസൈ അരസൻ 23ആം പുലികേശി | അതെ | തമിഴ് | |||
വെയിൽ | അതെ | തമിഴ് | മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മികച്ച ചലച്ചിത്രത്തിനുള്ള ഫിലിംഫെയർ പുരസ്കാരം | |||
2007 | ശിവാജി | അതെ | അതെ | തമിഴ് | "ബല്ലെയ്‌ലക്ക.." എന്ന ഗാനത്തിൽ അതിഥിവേഷം.
| |
കല്ലൂരി | അതെ | തമിഴ് | ||||
2008 | അറൈ എൺ 305-ൽ കടവുൾ | അതെ | തമിഴ് | |||
2009 | ഈറം | അതെ | തമിഴ് | |||
2010 | റെട്ടസുഴി | അതെ | തമിഴ് | |||
അനന്തപുരത്തു വീട് | അതെ | തമിഴ് | ||||
എന്തിരൻ | അതെ | അതെ | തമിഴ് | സംവിധാനത്തിനുള്ള വിജയ് അവാർഡ് ഫിലിംഫെയർ പുരസ്കാരം നാമനിർദ്ദേശം. പട്ടാളക്കാരനായി അതിഥിവേഷം | ||
2012 | നൻപൻ | അതെ | തമിഴ് | "അസ്ക ലസ്ക.." ഗാനത്തിൽ അതിഥിവേഷം | ||
2014 | കപ്പൽ | വിതരണം | തമിഴ് | |||
2015 | ഐ | അതെ | അതെ | തമിഴ് | ||
2018 | 2.0 | അതെ | അതെ | തമിഴ് | ||
2023 | അനീതി | വിതരണം | തമിഴ് | |||
2024 | ഇന്ത്യൻ 2 | അതെ | അതെ | തമിഴ് | ||
2025 | ഗെയിം ചേഞ്ചർ | അതെ | തെലുങ്ക് | "രാ മച്ചാ മച്ചാ.." ഗാനത്തിൽ അതിഥിവേഷം | ||
2024 | ഇന്ത്യൻ 3 | അതെ | അതെ | തമിഴ് | പൂർത്തിയായി |
പുരസ്കാരങ്ങൾ
Year | Awards | Category | For |
---|---|---|---|
1993 | Filmfare Awards South | Filmfare Award for Best Director – Tamil | Gentleman |
Tamil Nadu State Film Awards | Tamil Nadu State Film Award for Best Director | Gentleman | |
1994 | Filmfare Awards South | Filmfare Award for Best Director – Tamil | Kadhalan |
Tamil Nadu State Film Awards | Tamil Nadu State Film Award for Best Director | Kadhalan | |
2005 | Filmfare Awards South | Filmfare Award for Best Director – Tamil | Anniyan |
Tamil Nadu State Film Awards | Tamil Nadu State Film Award for Best Director | Anniyan | |
2006 | Filmfare Awards South | Filmfare Award for Best Film - Tamil | Veyil |
അവലംബം
- ↑ "Demystifying India's highest paid film-maker - the elusive S Shankar". Archived from the original on 2016-09-04. Retrieved 2016-04-05.
- ↑ "Demystifying India's highest paid film-maker — the elusive S Shankar — Economic Times Retrieved Jan 20, 2015". Archived from the original on 2012-07-07. Retrieved 2016-04-05.
- ↑ 3.0 3.1 "Director Shankar — Director, Producer, Writer, picture, biography, profile, info and favourites". Nilacharal.com. 17 August 1963. Archived from the original on 2015-03-24. Retrieved 9 November 2011.
- ↑ "Director Shankar's Interview". Behindwoods. 20 January 2005. Retrieved 9 November 2011.
- ↑ "Sivaji – The Boss (Now Playing)". Indiatimes. 18 June 2007. Archived from the original on 2010-01-04. Retrieved 2016-04-05.
Made on a budget of about Rs 75 Crores...
- ↑ Business Standard (13 July 2007). "Eros buys Tamil film distributor". Business-standard.com. Retrieved 9 November 2011.
{cite web}
:|author=
has generic name (help) - ↑ "Rajinikanth's 'Robot' biggest grosser of all time". IBN Live. Archived from the original on 2011-10-13. Retrieved 2016-04-05.
- ↑ "Rajinikanth adds 30% to Kalanithi Maran's Sun TV Network revenue". The Economic Times. 31 January 2011.
- ↑ "Vijay — Tamil Movie News — Vijay's next titled Rascal? - Vijay | Shankar | 3 Idiots | Rascal | Kaavalan". Behindwoods.com. 2 September 2010. Retrieved 9 November 2011.
- ↑ "'I' will be produced on a mega scale". The Times of India. 26 June 2012. Archived from the original on 2013-12-03. Retrieved 2016-04-05.
- ↑ http://m.ibtimes.co.in/i-box-office-collection-vikram-starrer-grosses-200-crore-worldwide-19-days-622335
- ↑ http://m.ibtimes.co.in/endhiran-2-update-pre-production-works-rajinikanth-starrer-full-swing-637340