എൽവിസ് പ്രെസ്‌ലി

എൽവിസ് പ്രെസ്‌ലി
ജയിൽഹൗസ് റോക്കിൽ എൽവിസ് പ്രെസ്ലി (1957)
1957 ലെ ജയിൽഹൗസ് റോക്ക് എന്ന ചിത്രത്തിനുവേണ്ടിയുള്ള ഒരു പബ്ലിസിറ്റി ഫോട്ടോയിൽ പ്രെസ്ലി.
ജനനം
എൽവിസ് ആരോൺ പ്രെസ്ലി

(1935-01-08)ജനുവരി 8, 1935
ടുപെലോ, മിസിസിപ്പി, യു.എസ്.
മരണംഓഗസ്റ്റ് 16, 1977(1977-08-16) (പ്രായം 42)
മെംഫിസ്, ടെന്നസി, യു.എസ്.
മരണ കാരണംഹൃദയ സംബന്ധമായ അസുഖം
അന്ത്യ വിശ്രമംഗ്രേസ്ലാൻഡ്
മെംഫിസ്, ടെന്നസി
35°2′46″N 90°1′23″W / 35.04611°N 90.02306°W / 35.04611; -90.02306
കലാലയംഹ്യൂംസ് ഹൈസ്കൂൾ
തൊഴിൽഗായകൻ, നടൻ
ജീവിതപങ്കാളി(കൾ)
കുട്ടികൾലിസ ​​മേരി പ്രെസ്‌ലി
Military career
വിഭാഗംUnited States Army
ജോലിക്കാലം1958–1960
പദവിSergeant
യൂനിറ്റ്Company A, 1st Medium Tank Battalion, 32nd Armor Regiment, 3rd Armored Division
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals, guitar, piano
വർഷങ്ങളായി സജീവം1953–1977
ലേബലുകൾSun, RCA (Victor), HMV
വെബ്സൈറ്റ്elvis.com
ഒപ്പ്

റോക്ക് ആൻഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ സംഗീതജ്ഞനും നടനുമായിരുന്നു എൽവിസ് പ്രെസ്‌ലി (ഇംഗ്ലീഷ്: Elvis Aaron Presley, ജനുവരി 8, 1935 - ഓഗസ്റ്റ് 16, 1977). പൂർണ്ണനാമം എൽവിസ് ആരോൺ പ്രെസ്‌ലി.

14 തവണ ഗ്രാമി അവാർഡിന്‌ നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രെസ്‌ലി മൂന്നു തവണ ഈ അവാർഡ് നേടുകയും ചെയ്തു. ഗാനങ്ങളുടെ വിൽപനയുടെ കാര്യത്തിലും ടെലിവിഷൻ പരിപാടികളുടെ റേറ്റിങ്ങുകളുടെ കാര്യത്തിലുമെല്ലാം അദ്ദേഹം ജീവിതത്തിലുടനീളം റെക്കോർഡുകൾ സൃഷ്ടിച്ചു. പ്രെസ്‌ലിയുടെ ഗാനങ്ങളുടെ നൂറു കോടിയിലേറെ കോപ്പികൾ വിറ്റുപോയിട്ടുണ്ട്. മുപ്പത്തിയാറാം വയസ്സിൽ തന്നെ ആജീവനാന്തസംഭാവനകൾക്കുള്ള ഗ്രാമി അവാർഡ് നേടുകയുണ്ടായി. അദ്ദേഹം മുപ്പത്തിയൊന്ന് ചലച്ചിത്രങ്ങളിലും അഭിനയിച്ചു. ഇവ നിരൂപകരിൽ നിന്ന് അത്ര നല്ല അഭിപ്രായമല്ല നേടിയതെങ്കിലും ബോക്സ് ഓഫീസിൽ ഈ ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു.

ഇരുപതാം നൂറ്റാണ്ടിലെ സാംസ്കാരികവ്യക്തിത്വങ്ങളിൽ പ്രധാനിയായി പ്രെസ്‌ലിയെ കണക്കാക്കുന്നു.

ജീവിതവും കരിയറും

1935–1953: ആദ്യകാലം

എൽവിസ് ആരോൺ പ്രെസ്‌ലി എന്ന പേരിൽ 1935 ജനുവരി 8 ന് മിസിസിപ്പിയിലെ ടുപെലോയിൽ വെർനൺ എൽവിസിന്റെയും (ഏപ്രിൽ 10, 1916 - ജൂൺ 26, 1979) ഗ്ലാഡിസ് ലവിന്റെയും (മുമ്പ് സ്മിത്ത്; ഏപ്രിൽ 25, 1912 - ഓഗസ്റ്റ് 14, 1958)  ഇരട്ടക്കുട്ടികളിൽ ഒരാളായി ജനിച്ചു. ഈ അവസരത്തിനായി പിതാവ് പണികഴിപ്പിച്ചിരുന്ന രണ്ട് മുറികളുള്ള ഇടുങ്ങിയ ഭവനത്തിലായിരുന്നു അദ്ദേഹത്തിൻറെ ജനനം. എൽവിസിന്റെ ഇരട്ടസഹോദരൻ ജെസ്സി ഗാരൺ പ്രെസ്‌ലി 35 മിനിറ്റ് മുമ്പ് ചാപിള്ളയായി ജനിച്ചു. പ്രെസ്ലി മാതാപിതാക്കളുമായി, പ്രത്യേകിച്ച് തൻറെ മാതാവുമായി ഗാഢബന്ധം സ്ഥാപിച്ചിരുന്നു. കുടുംബം അസംബ്ലി ഓഫ് ഗോഡ് പള്ളിയിൽ പങ്കെടുക്കുകയും അവിടെവച്ച് അദ്ദേഹം തന്റെ പ്രാരംഭ സംഗീത പ്രചോദനം കണ്ടെത്തുകയും ചെയ്തു.

പ്രെസ്ലിയുടെ പിതാവ് വെർനൺ ജർമ്മൻ, സ്കോട്ടിഷ്, ഇംഗ്ലീഷ് വംശപാരമ്പര്യമുള്ള ഒരു വ്യക്തിയായിരുന്നു. സ്കോട്ട്സ്-ഐറിഷ് വംശജയായിരുന്ന  മാതാവ് ഗ്ലാഡിസ് ഏതാനും ഫ്രഞ്ച് നോർമൻ വംശ പാരമ്പര്യവുമുണ്ടായിരുന്നു. മാതാവ്  ഗ്ലാഡിസും കുടുംബത്തിലെ മറ്റുള്ളവരും, അവരുടെ മുതുമുത്തശ്ശി, മോണിംഗ് ഡോവ് വൈറ്റ് ഒരു ചെറോക്കീ വംശജയായിരുന്നുവെന്ന് പ്രത്യക്ഷത്തിൽ വിശ്വസിച്ചിരുന്നു. 2017-ൽ എൽവിസിന്റെ ചെറുമകൾ റിലേ കിയോഗ് ഇത് സ്ഥിരീകരിച്ചു. എലെയ്ൻ ഡണ്ടി തന്റെ ജീവചരിത്രത്തിൽ ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്നു. ഗ്ലാഡിസിനെ ചെറിയ കുടുംബത്തിലെ ഒരു പ്രധാന അംഗമായാണ് ബന്ധുക്കളും സുഹൃത്തുക്കളും കണക്കാക്കിയിരുന്നത്.

ജീവിതത്തിൽ അതിയായ ആഗ്രഹങ്ങളൊന്നുമില്ലാതിരുന്ന പിതാവ് വെർനൺ സ്ഥിരമായി ഒരു ജോലിയിലും ഉറച്ചുനിന്നിരുന്നില്ല. അയൽവാസികളുടെ സഹായവും സർക്കാരിന്റെ സൌജന്യ ഭക്ഷണ സഹായവുമായിരുന്നു അക്കാലത്ത് ഈ കുടുംബത്തിന്റെ ഏക ആശ്രയം. 1938-ൽ, തന്റെ ഭൂവുടമയോ തൊഴിലുടമയോ എഴുതിയ ഒരു ചെക്ക് മാറ്റുന്നത് സംബന്ധമായ നടന്ന കേസിൽ വെർനൺ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അവർക്ക് ഭവനംതന്നെ നഷ്ടപ്പെട്ടു. പിതാവ് എട്ട് മാസക്കാലം ജയിലിൽ കിടന്നപ്പോൾ, ഗ്ലാഡിസും എൽവിസും അവരുടെ ബന്ധുക്കൾക്കൊപ്പം താമസമാക്കി.

1941 സെപ്തംബറിൽ ഈസ്റ്റ് ടുപെലോ കൺസോളിഡേറ്റഡിൽ ഒന്നാം ക്ലാസ്സിൽ ചേർന്ന പ്രെസ്ലിയെ അദ്ദേഹത്തിന്റെ അധ്യാപകർ ഒരു "ശരാശരി വിദ്യാർത്ഥിയായി കണക്കാക്കി. പ്രഭാത പ്രാർത്ഥനയ്ക്കിടെ റെഡ് ഫോളിയുടെ "ഓൾഡ് ഷെപ്പ്" എന്ന നാടൻ ഗാനം ആലപിച്ച് സ്കൂൾ അദ്ധ്യാപകനെ ആകർഷിച്ചതിന് ശേഷം ഒരു ആലാപന മത്സരത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കപ്പെട്ടു. 1945 ഒക്ടോബർ 3-ന് മിസിസിപ്പി-അലബാമ ഫെയർ ആൻഡ് ഡയറി ഷോയിൽ നടന്ന മത്സരം അദ്ദേഹത്തിന്റെ ആദ്യത്തെ പൊതു പ്രകടനമായിരുന്നു. പത്തുവയസ്സുകാരൻ പ്രെസ്ലി ഒരു കൗബോയിയുടെ വേഷം ധരിച്ചുകൊണ്ട് മൈക്രോഫോണിന്റെ ഉയരിത്തിനൊപ്പമെത്താൻ ഒരു കസേരയിൽ നിന്നുകൊണ്ട് "ഓൾഡ് ഷെപ്പ്"  എന്ന ഗാനം ആലപിച്ചു. ഈ മത്സരത്തിൽ  അഞ്ചാം സ്ഥാനത്തെത്തിയത് അദ്ദേഹം അനുസ്മരിച്ചിരുന്നു. ഏതാനും മാസങ്ങൾക്കുശേഷം, പ്രെസ്ലിക്ക് തന്റെ ജന്മദിനത്തിൽ ആദ്യത്തെ ഗിറ്റാർ ലഭിച്ചു; -വ്യത്യസ്‌ത ഉറവിടങ്ങൾ പ്രകാരം, ഒന്നുകിൽ ഒരു സൈക്കിളോ റൈഫിളോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമാണ് കൊച്ചുപ്രസ്ലി  പ്രതീക്ഷിച്ചിരുന്നത്. അടുത്ത വർഷം, തന്റെ രണ്ട് അമ്മാവന്മാരിൽ നിന്നും കുടുംബത്തിന്റെ  പള്ളിയിൽ ചുമതലയേറ്റെടുത്ത പുതിയ പാസ്റ്ററിൽ നിന്നും അദ്ദേഹത്തിന് അടിസ്ഥാന ഗിറ്റാർ പാഠങ്ങൾ ലഭിച്ചു. പ്രെസ്ലി അനുസ്മരിച്ചു, "ഞാൻ ഗിറ്റാർ എടുത്തു, ആളുകളെ നിരീക്ഷിച്ചു, ഞാൻ കുറച്ച് വായിക്കാൻ പഠിച്ചു. പക്ഷേ ഞാൻ ഒരിക്കലും പൊതുസ്ഥലത്ത് പാടുമെന്ന കരുതിയില്ല. ഞാൻ അതിൽ അതീവ ലജ്ജാലുവായിരുന്നു."

1946 സെപ്റ്റംബറിൽ പ്രെസ്ലി ആറാം ക്ലാസ് പഠനത്തിനായി മിലാം എന്ന പുതിയ വിദ്യാലയത്തിൽ പ്രവേശിച്ചു. അവൻ ഒരു അന്തർമുഖനായി കണക്കാക്കപ്പെട്ടു. അടുത്ത വർഷം, അവൻ തന്റെ ഗിറ്റാർ ദിവസേന സ്കൂളിൽ കൊണ്ടുവരാൻ തുടങ്ങി. ഉച്ചഭക്ഷണ സമയത്ത് ഗിത്താർ വായിക്കുകയും പാടുകയും ചെയ്ത അദ്ദേഹം നാടൻ പാട്ട് ആലപിക്കുന്ന ഒരു അലമ്പൻ കുട്ടിയായി പലപ്പോഴും കളിയാക്കപ്പെട്ടു. അപ്പോഴേക്കും കുടുംബം കൂടുതലും കറുത്തവർഗ്ഗക്കാർ വസിച്ചിരുന്ന ഒരു അയൽപക്കത്തിലായിരുന്നു താമസം. ട്യൂപെലോ റേഡിയോ സ്റ്റേഷനായ വെലോയിലെ മിസിസിപ്പി സ്ലിമ്മിന്റെ ഷോയുടെ ആരാധകനായിരുന്നു പ്രെസ്ലി. പ്രെസ്ലിയുടെ സഹപാഠികളിൽ ഒരാളും അദ്ദേഹത്തെ റേഡിയോ സ്റ്റേഷനിൽ ഒപ്പം കൂട്ടിയിരുന്ന സ്ലിമിന്റെ ഇളയ സഹോദരൻ പ്രെസ്ലിയെ "സംഗീത ഭ്രാന്തൻ" എന്ന് വിശേഷിപ്പിച്ചു. സ്ലിം പ്രെസ്‌ലിയുടെ ഗിറ്റാർ നിർദ്ദേശങ്ങൾ കോഡ് ടെക്‌നിക്കുകൾ പ്രദർശിപ്പിച്ചുകൊണ്ട് അനുബന്ധമായി നൽകി.. ശിഷ്യന് പന്ത്രണ്ട് വയസ്സുള്ളപ്പോൾ, സ്ലിം അവനെ രണ്ട് ഓൺ-എയർ പ്രകടനങ്ങൾക്കായി ഷെഡ്യൂൾ ചെയ്തു. പ്രെസ്‌ലിയെ ആദ്യം സ്റ്റേജ് ഭയം കീഴടക്കിയെങ്കിലും അടുത്ത ആഴ്ച പ്രകടനം നടത്തുന്നതിൽ അദ്ദേഹം വിജയിച്ചു.

മരണം

1977 ഓഗസ്റ്റ് 16-ന്, മറ്റൊരു പര്യടനം ആരംഭിക്കുന്നതിനായി മെംഫിസിൽ നിന്ന് മെയ്നിലെ പോർട്ട്‌ലാൻഡിലേക്കുള്ള സായാഹ്ന വിമാനത്തിൽ പ്രെസ്‌ലി ഷെഡ്യൂൾ ചെയ്‌തിരുന്നു. എന്നിരുന്നാലും, അന്ന് ഉച്ചതിരിഞ്ഞ്, അദ്ദേഹത്തിൻറെ പ്രതിശ്രുതവധുവായിരുന്ന ജിഞ്ചർ ആൽഡൻ, അദ്ദേഹം താമസിച്ചിരുന്ന ഗ്രേസ്‌ലാൻഡ് മാൻഷൻ്റെ ബാത്ത്റൂമിലെ തറയിൽ അദ്ദേഹം ബോധരഹിതനായി കിടക്കുന്നത് കണ്ടെത്തി.[1] അദ്ദേഹത്തെ സുബോധത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു, ബാപ്റ്റിസ്റ്റ് മെമ്മോറിയൽ ഹോസ്പിറ്റലിൽ 3:30 ന്[2] 42 വയസ്സുണ്ടായിരുന്ന അദ്ദേഹം അന്തരിച്ചു.[3]

"അമേരിക്കൻ ജനപ്രിയ സംസ്കാരത്തിൻ്റെ മുഖച്ഛായ ശാശ്വതമായി മാറ്റിയ വ്യക്തിത്വം" എന്ന് ഒരു പ്രസ്താവന പുറപ്പെടുവിച്ചുകൊണ്ട് പ്രസിഡൻ്റ് ജിമ്മി കാർട്ടർ പ്രെസ്ലിയെ ആദരിച്ചു.[4] തുറന്ന ശവമഞ്ചം കാണാൻ ആയിരക്കണക്കിന് ആളുകൾ ഗ്രേസ്‌ലാൻഡിന് പുറത്ത് തടിച്ചുകൂടി. പ്രെസ്ലിയുടെ കസിൻമാരിൽ ഒരാളായിരുന്ന ബില്ലി മാൻ, മൃതദേഹം രഹസ്യമായി ചിത്രീകരിക്കാൻ 18,000 യുഎസ് ഡോളർ (2023ൽ $91,000 ന് തുല്യം) സ്വീകരിക്കുകയും നാഷണൽ എൻക്വയററിൻ്റെ എക്കാലത്തെയും വലിയ വിൽപ്പനയുള്ള ഇഷ്യുവിൻ്റെ കവറിൽ ഈ ചിത്രം പ്രത്യക്ഷപ്പെടുകയും ചെയ്തു.[5] ജിഞ്ചർ ആൽഡൻ തൻ്റെ കഥയ്ക്കായി എൻക്വയററുമായി $105,000 (2023-ൽ $528,000-ന് തുല്യമായത്) കരാറിൽ ഏർപ്പെട്ടുവെങ്കിലും അവൾ തൻ്റെ എക്സ്ക്ലൂസിവിറ്റി കരാർ ലംഘിച്ചതിനാൽ കുറഞ്ഞ തുകയ്ക്ക് ഇത് തീർപ്പാക്കി.[6] പ്രെസ്ലി അദ്ദേഹത്തിൻറെ വിൽപ്പത്രത്തിൽ അവൾക്കായി ഒന്നും മാറ്റി വച്ചിരുന്നില്ല.[7]

ആഗസ്റ്റ് 18-ന് ഗ്രേസ്‌ലാൻഡിൽ പ്രെസ്‌ലിയുടെ ശവസംസ്‌കാരം നടന്നു. ഗേറ്റിന് പുറത്ത്, ഒരു കാർ ഒരു പറ്റം ആരാധകർക്കിടയിലേയ്ക്ക് പാഞ്ഞുകയറിതിൻറെ ഫലമായി രണ്ട് യുവതികൾ കൊല്ലപ്പെടുകയും മൂന്നാമതൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്രെസ്‌ലിയെ മാതാവിന് അരികിൽ സംസ്‌കരിക്കുന്നതിനായി ഫോറസ്റ്റ് ഹിൽ സെമിത്തേരിയിലേക്കുള്ള ഘോഷയാത്രയിൽ ഏകദേശം 80,000 പേർ അണിനിരന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ, "വേ ഡൗൺ" രാജ്യത്തും യുകെ സിംഗിൾസ് ചാർട്ടിലും ഒന്നാമതെത്തി. ആഗസ്റ്റ് അവസാനത്തിൽ പ്രെസ്ലിയുടെ ശരീരം മോഷ്ടിക്കാനുള്ള ശ്രമത്തെത്തുടർന്ന്, പ്രെസ്ലിയുടെയും മാതാവിൻറേയും മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചെടുത്ത് ഒക്ടോബർ 2-ന് ഗ്രേസ്ലാൻഡിലെ മെഡിറ്റേഷൻ ഉദ്യാനത്തിൽ പുനഃസംസ്കരിച്ചു.

ഒന്നാം തരം ആൽബങ്ങൾ

Year Album Type Chart positions
US[8] US Country[9] UK[10][11]
1956 Elvis Presley studio/comp. 1 n.a. 1
Elvis studio 1 n.a. 3
1957 Loving You sound./studio 1 n.a. 1
Elvis' Christmas Album studio 1 n.a. 2
1958 King Creole soundtrack 2 n.a. 1
1960 Elvis Is Back! studio 2 n.a. 1
G.I. Blues soundtrack 1 n.a. 1
1961 Something for Everybody studio 1 n.a. 2
Blue Hawaii soundtrack 1 n.a. 1
1962 Pot Luck studio 4 n.a. 1
1964 Roustabout soundtrack 1 12
1969 From Elvis in Memphis studio 13 2 1
1973 Aloha from Hawaii Via Satellite live 1 1 11
1974 Elvis: A Legendary Performer Volume 1 compilation 43 1 20
1975 Promised Land studio 47 1 21
1976 From Elvis Presley Boulevard, Memphis, Tennessee studio 41 1 29
1977 Elvis' 40 Greatest compilation 1
Moody Blue studio/live 3 1 3
Elvis in Concert live 5 1 13
2002 ELV1S: 30 No. 1 Hits compilation 1 1 1
2007 Elvis the King compilation 1
2015 If I Can Dream compilation 21 1
2016 The Wonder of You compilation 47 1

ഒന്നാം തരം സിംഗിളുകൾ

Year Single Chart positions
US[12] US Country[13] UK[10][11]
1956 "I Forgot to Remember to Forget" (reissue) 1
"Heartbreak Hotel" 1 1 2
"I Want You, I Need You, I Love You" 1 1 14
"Don't Be Cruel" 1 1 2
"Hound Dog" 1 1 2
"Love Me Tender" 1 3 11
1957 "Too Much" 1 3 6
"All Shook Up" 1 1 1
"(Let Me Be Your) Teddy Bear" 1 1 3
"Jailhouse Rock" 1 1 1
1958 "Don't" 1 2 2
"Hard Headed Woman" 1 2 2
1959 "One Night"/"I Got Stung" 4/8 24/— 1
"A Fool Such as I"/"I Need Your Love Tonight" 2/4 1
"A Big Hunk o' Love" 1 4
1960 "Stuck on You" 1 27 3
"It's Now or Never" 1 1
"Are You Lonesome Tonight?" 1 22 1
1961 "Wooden Heart" 1
"Surrender" 1 1
"(Marie's the Name) His Latest Flame"/"Little Sister" 4/5 1
1962 "Can't Help Falling in Love"/"Rock-A-Hula Baby" 2/23 1
"Good Luck Charm" 1 1
"She's Not You" 5 1
"Return to Sender" 2 1
1963 "(You're The) Devil in Disguise" 3 1
1965 "Crying in the Chapel" 3 1
1969 "Suspicious Minds" 1 2
1970 "The Wonder of You" 9 37 1
1977 "Moody Blue" 31 1 6
"Way Down" 18 1 1
1981 "Guitar Man" (remix) 28 1 43
2002 "A Little Less Conversation" (JXL remix) 50 1
2005 "Jailhouse Rock" (reissue) 1
"One Night"/"I Got Stung" (reissue) 1
"It's Now or Never" (reissue) 1

സിനിമകൾ

TV concert specials

അവലംബം

  1. Alden 2014.
  2. Guralnick 1999, pp. 645–648.
  3. Harrison 2016, p. 242.
  4. Woolley & Peters 1977.
  5. Hopkins 2007, p. 386.
  6. Guralnick 1999, p. 660.
  7. Victor 2008, pp. 581–582.
  8. Whitburn 2007.
  9. Whitburn 2008.
  10. 10.0 10.1 Warwick et al. 2004, pp. 860–66.
  11. 11.0 11.1 everyHit.com 2009.
  12. Whitburn 2010, pp. 519–22.
  13. Whitburn 2006, pp. 271–73.

കൂടുതൽ വായനയ്ക്ക്

  • Allen, Lew (2007). Elvis and the Birth of Rock. Genesis. ISBN 1-905662-00-9.
  • Ann-Margret and Todd Gold (1994). Ann-Margret: My Story. G.P. Putnam's Sons. ISBN 0-399-13891-9.
  • Cantor, Louis (2005). Dewey and Elvis: The Life and Times of a Rock 'n' Roll Deejay. University of Illinois Press. ISBN 0-252-02981-X.
  • Dickerson, James L. (2001). Colonel Tom Parker: The Curious Life of Elvis Presley's Eccentric Manager. Cooper Square Press. ISBN 0-8154-1267-3.
  • Finstad, Suzanne (1997). Child Bride: The Untold Story of Priscilla Beaulieu Presley. Harmony Books. ISBN 0-517-70585-0.
  • Goldman, Albert (1981). Elvis. McGraw-Hill. ISBN 0-07-023657-7.
  • Goldman, Albert (1990). Elvis: The Last 24 Hours. St. Martin's. ISBN 0-312-92541-7.
  • Klein, George (2010). Elvis: My Best Man: Radio Days, Rock 'n' Roll Nights, and My Lifelong Friendship with Elvis Presley. Virgin Books. ISBN 978-0-307-45274-0
  • Marcus, Greil (1999). Dead Elvis: A Chronicle of a Cultural Obsession. Harvard University Press. ISBN 0-674-19422-5.
  • Marcus, Greil (2000). Double Trouble: Bill Clinton and Elvis Presley in a Land of No Alternative. Picador. ISBN 0-571-20676-X.
  • Nash, Alanna (2010). Baby, Let's Play House: Elvis Presley and the Women Who Loved Him. It Books. ISBN 0-06-169984-5.
  • West, Red, Sonny West, and Dave Hebler (as told to Steve Dunleavy) (1977). Elvis: What Happened? Bantam Books. ISBN 0-345-27215-3.

പുറം കണ്ണികൾ

വിക്കിചൊല്ലുകളിലെ എൽവിസ് പ്രെസ്‌ലി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

|PLACE OF BIRTH=Tupelo, Mississippi, U.S. |DATE OF DEATH=(1977-08-16)ഓഗസ്റ്റ് 16, 1977 |PLACE OF DEATH=Memphis, Tennessee, USA }