കേരള കാർഷിക സർവ്വകലാശാല
കേരള കാർഷിക സർവ്വകലാശാല | |
തരം | Public |
---|---|
സ്ഥാപിതം | 1971 |
ചാൻസലർ | ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ |
വൈസ്-ചാൻസലർ | ഡോ. ആർ. ചന്ദ്രബാബു |
സ്ഥലം | വെള്ളാനിക്കര, തൃശ്ശൂർ, കേരള, ഇന്ത്യ |
ക്യാമ്പസ് | Urban |
Acronym | KAU |
അഫിലിയേഷനുകൾ | Indian Council of Agricultural Research (ICAR) |
വെബ്‌സൈറ്റ് | www.kau.edu |
10°32′51.29″N 76°17′6.5″E / 10.5475806°N 76.285139°E കേരളത്തിലെ ഏക കാർഷിക സർവ്വകലാശാലയായ കേരള കാർഷിക സർവ്വകലാശാല തൃശൂരിലെ വെള്ളാനിക്കരയിൽ സ്ഥിതി ചെയ്യുന്നു. കാർഷിക-അനുബന്ധ മേഖലകളായ വിളപരിപാലനം, വനപരിപാലനം തുടങ്ങിയ മേഖലകളിൽ കേരള സംസ്ഥാനത്തെ സുസ്ഥിര വികസനത്തിലേക്കുള്ള പാതയിലേക്കു നയിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ ഈ സർവ്വകലാശാല, പ്രസ്തുത മേഖലകളിൽ വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാനവ്യാപനം എന്നിവ കൈയ്യാളുന്നു.
ചരിത്രം
കേരളത്തിലെ കാർഷിക വിദ്യാഭ്യാസത്തിന്റെ ചരിത്രം ആരംഭിക്കുന്നത് 1896 മുതലാണ്. പഴയ തിരുവിതാംകൂർ സംസ്ഥാനത്ത് ശാസ്ത്രീയ കൃഷിയിൽ ഏതാനും ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നതിനായി അന്നത്തെ ഭരണകൂടം തിരുവനന്തപുരം ജില്ലയിലെ കരമന ആസ്ഥാനമാക്കി ലാറസി പരിശീലന കേന്ദ്രം ആരംഭിച്ചു. ,പ്രസ്തുത സ്ഥാപനം ഇപ്പോൾ കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ ഇപ്പോൾ ക്രോപ്പിംഗ് സിസ്റ്റംസ് റിസർച്ച് സെന്റർ എന്ന പേരിലാണ് അറിയപ്പെടുന്നത് .
1922 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ഒരു അഗ്രികൾച്ചറൽ മിഡിൽ സ്കൂൾ ആരംഭിച്ചപ്പോൾ കൃഷി ഒരു ഓപ്ഷണൽ വിഷയമായി അവതരിപ്പിക്കപ്പെട്ടു. സംസ്ഥാനത്തെ മിഡിൽ സ്കൂൾ ക്ലാസുകളിൽ ഈ പദ്ധതി ആദ്യമായിട്ടായിരുന്നു .അതോടെ ഈ സ്കൂളിന്റെ ജനപ്രീതി വർദ്ധിക്കുകയും ഇതേ തുടർന്ന് യഥാക്രമം 1928 ലും 1931 ലും കൊട്ടാരക്കരയിലും കൊന്നിയിലും സമാനമായ സ്ഥാപനങ്ങൾ ആരംഭിക്കുകയും ചെയ്തു.
കേരളത്തിൽ 1953 ലാണ് ഒരു ഇന്റർമീഡിയറ്റ് കോഴ്‌സായി കാർഷിക വിഷയം അവതരിപ്പിച്ചത് .ഇതിന്റെ ഭാഗമായി കാർഷിക, വെറ്റിനറി സയൻസുകളിൽ വിദ്യാഭ്യാസം നൽകുന്നതിനായി 1955 ൽ അന്നത്തെ തിരുവിതാംകൂർ-കൊച്ചി സർക്കാർ തിരുവനന്തപുരത്തെ ജില്ലയിലെ വെള്ളായണിയിൽ ഒരു അഗ്രികൾച്ചറൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും തൃശ്ശൂരിലെ മണ്ണുത്തിയിൽ ഒരു വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് കോളേജും ആരംഭിച്ചു.. ഈ സ്ഥാപനങ്ങൾ യഥാക്രമം കൃഷി വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേരിട്ടുള്ള ഭരണ നിയന്ത്രണത്തിലായിരുന്നു. എന്നാൽ 1956 ൽ കേരള സംസ്ഥാനം രൂപീകരിച്ചതോടെ ഈ രണ്ട് കോളേജുകളും കേരള സർവകലാശാലയിലേക്ക് അഫിലിയേറ്റ് ചെയ്യപ്പെട്ടു. പ്രസ്തുത സ്ഥാപനങ്ങളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം.എസ്.സി. (അഗ്രി), എം.വി.എസ്സി., കൂടാതെ പിഎച്ച്ഡി. ഡിഗ്രിയും യഥാക്രമം 1961, 1962, 1965 വർഷങ്ങളിലായി ആരംഭിച്ചു.
അന്നത്തെ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ ചെയർമാനായിരുന്ന ഡോ. ഡി.എസ്. കോത്താരിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ദേശീയ വിദ്യാഭ്യാസ കമ്മീഷന്റെ (1964-66) ശുപാർശ പ്രകാരം ഓരോ സംസ്ഥാനത്തും ഒരു കാർഷിക സർവകലാശാല സ്ഥാപിച്ചു. രാജ്യത്തെ കാർഷിക വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ആവശ്യമായ പ്രചോദനം നൽകുന്നതിനായി ദേശീയ കാർഷിക ഗവേഷണ സംവിധാനത്തിന്റെ അവിഭാജ്യ ഭാഗമായാണ് സംസ്ഥാന കാർഷിക സർവ്വകലാശാലകൾ (എസ്എയു) ഇന്ത്യയിൽ സ്ഥാപിതമായത്. അതിന്റെ ഫലമായി കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (കെഎയു) 1971 ലെ ആക്റ്റ് 33 പ്രകാരം 1971 ഫെബ്രുവരി 24 ന് സ്ഥാപിതമായി. 1972 ഫെബ്രുവരി 1 മുതൽ പ്രവർത്തനം ആരംഭിച്ചു. എസ്‌എയു പരമ്പരയിലെ 15 ആം സ്ഥാനത്താണ് കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി.
1971 ലെ കെഎയു നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി, വെള്ളായണിയിലെ അഗ്രികൾച്ചറൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മണ്ണുത്തിയിലെ കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്,എന്നിവ കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കൊണ്ടുവന്നു. കൂടാതെ, വിവിധ വിളകൾ, മൃഗങ്ങൾ, പക്ഷികൾ മുതലായവയെക്കുറിച്ചുള്ള ഗവേഷണ-വിപുലീകരണ പരിപാടികൾ ഏറ്റെടുക്കുന്നതിനായി ഇരുപത്തിയൊന്ന് കാർഷിക, മൃഗസംരക്ഷണ ഗവേഷണ കേന്ദ്രങ്ങളും കെഎയുവിലേക്ക് മാറ്റി.
2011 ൽ കേരള കാർഷിക സർവകലാശാല മൂന്നായി വിഭജിക്കപ്പെട്ടു. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി (കെ.വി.എ.എസ്. യു.), കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്), കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (കെഎയു) എന്നിങ്ങനെയായാണ് വിഭജിച്ചത് .
ഇപ്പോൾ കാർഷിക സർവകലാശാലയിൽ ഏഴ് കോളേജുകൾ (നാല് അഗ്രികൾച്ചർ, ഒരു അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, ഒരു ഫോറസ്ട്രി, ഒരു കോ-ഓപ്പറേഷൻ ബാങ്കിംഗ് & മാനേജ്മെന്റ്), 6 ആർ.എ .ആർഎസ്, 7 കെവികെ, 15 റിസർച്ച് സ്റ്റേഷനുകൾ, 16 അഗ്രികൾച്ചർ റിസർച്ച് ആൻഡ് എക്സ്റ്റൻഷൻ യൂണിറ്റുകൾ , ഒരു അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് കോളേജ് , ഒരു വന ശാസ്ത്ര കോളേജ് . കൂടാതെ, ഒരു അക്കാദമി ഓൺ ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷനും ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ ടെക്നോളജിയുംനിലവിലുണ്ട്
കോളേജുകൾ
- കാർഷിക കോളേജ്, വെള്ളാനിക്കര
- കാർഷിക കോളേജ്, വെള്ളായണി
- കാർഷിക കോളേജ് പടന്നക്കാട്
- കാർഷിക കോളേജ് അമ്പലവയൽ
- കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ് & ടെക്നോളജി, തവനൂർ
- College of Co-operation Banking and Management, വെള്ളാനിക്കര
- College of Forestry, വെള്ളാനിക്കര
മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ /കോഴ്‌സുകൾ
- Academy of Climate Change Education and Research , Vellanikkara
- B.Sc.-M.Sc. (Integrated) Biotechnology COA Vellayani
- Diploma in Agricultural Sciences, IAT Pattambi (RARS)
- Diploma in Organic Agriculture, COA Vellayani
കാർഷിക ഗവേഷണ കേന്ദ്രങ്ങൾ
- ORARS കായംകുളം
- RARS കുമരകം
- RARS വെള്ളായണി
കൃഷി വിജ്ഞാന കേന്ദ്രങ്ങൾ
- കൊല്ലം (സദാനന്ദപുരം)
- കോട്ടയം (കുമരകം)
- തൃശ്ശൂർ (വെള്ളാനിക്കര)
- പാലക്കാട് (പട്ടാമ്പി)
- മലപ്പുറം (തവനൂർ)
- കണ്ണൂർ (പന്നിയൂർ)
- വയനാട് (അമ്പലവയൽ)
ഗവേഷണ കേന്ദ്രങ്ങൾ
Research Stations (North)
- PRS Panniyur
- ARS Anakkayam
- ARS Mannuthy
- CRS Madakkathara
- BRS Kannara
- ARS Chalakudy
- CRS Pampadumpara
- PPNMU Vellanikkara
Research Stations (South)
- AMPRS Odakkali
- PRS Vazhakulam
- RRS Vyttila.
- RRS Moncompu
- ARS Thiruvalla
- CRS Balaramapuram
- FSRS Sadanandapuram
- IFSRS Karamana
സർവ്വകലാശാല വികസിപ്പിച്ചെടുത്ത വിത്തിനങ്ങൾ
നെല്ല്
PTB 39 | ജ്യോതി | 1974 | പട്ടാമ്പി-10 x ഐ. ആർ.-8 (HS) |
PTB 40 | ശബരി | 1974 | ഐ. ആർ.8/2 x Annapoorna (HS) |
PTB 41 | ഭാരതി | 1974 | പട്ടാമ്പി 10 x ഐ. ആർ.-8 (HS) |
PTB 42 | സുവർണ്ണമോദൻ | 1976 | ARC-11775 (S ) |
PTB 43 | സ്വർണ്ണപ്രഭ | 1985 | ഭവാനി x ത്രിവേണി (HS) |
PTB 44 | രശ്മി | 1985 | ഊർപ്പാണ്ടി (വർഗ്ഗഭ്രംശം) |
PTB 45 | മട്ട ത്രിവേണി | 1990 | ത്രിവേണി ഉപജന്യം |
PTB 46 | ജ്യതി | 1990 | ഐ. ആർ. 2061 x ത്രിവേണി (HS) |
PTB 47 | നീരജ | 1990 | ഐ. ആർ. 20 x ഐ. ആർ. 5 (HS) |
PTB 48 | നിള | 1992 | (തിവേണി x വെള്ളത്തിൽ കുളപ്പാല x Co-25 |
PTB 49 | കൈരളി | 1993 | ഐ. ആർ. 36 x ജ്യോതി (HS) |
PTB 50 | കാഞ്ചന | 1993 | ഐ. ആർ. 36 x Pavizham (HS) |
PTB 51 | ആതിര | 1993 | ബി. ആർ. 51-46-1 x Cul 23332-2 (HS) |
PTB 52 | ഐശ്വര്യ | 1993 | ജ്യോതി x ബി.ആർ. 51-46-1 |
PTB 53 | മംഗള മസൂരി | 1998 | മസൂരി ഉപജന്യം |
PTB 54 | കരുണ | 1998 | CO.25 X H4 (HS) |
MO 4 | ഭദ്ര | 1978 | ഐ. ആർ. 8 x പട്ടാമ്പി 20 (HS) |
MO 5 | ആശ | 1981 | ഐ. ആർ. 11 x കൊച്ചുവിത്ത് (HS) |
MO 6 | പവിഴം | 1985 | ഐ. ആർ. 8 x കരിവേനൽ (HS |
MO 7 | കാർത്തിക | 1987 | ത്രിവേണി x ഐ. ആർ. 15399 (HS) |
MO 8 | അരുണ | 1990 | ജയ x പട്ടാമ്പി 33 (HS) |
MO 9 | മകം | 1990 | ARC 6650 x ജയ (HS) |
MO 10 | രമ്യ | 1990 | ജയ x പട്ടാമ്പി 33 (HS) |
MO 11 | കനകം | 1990 | ഐ. ആർ. 1561 x പട്ടാമ്പി 33 (HS) |
MO 12 | രഞ്ജിനി | 1996 | MO 5 x മെച്ചപ്പെടുത്തിയ സോണ (Pedigree selection) |
MO 13 | പവിത്ര | 1998 | സുരേഖ X MO5 (Pedigree selection) |
MO 14 | പഞ്ചമി | 1998 | പോതന X MO5 (Pedigree selection) |
MO 15 | രമണിക | 1998 | Mutant of Mo1 വർഗ്ഗഭ്രംശം |
MO 16 | ഉമ | 1998 | MO6 X പൊക്കാളി (Pedigree selection) |
MO17 | രേവതി | 1998 | Cul. 1281 X MO6 (Pedigree selection) |
MO18 | കരിഷ്മ | 1998 | Mo1 X MO6 (Pedigree selection) |
MO19 | കൃഷ്ണാഞ്ജന | 1998 | MO1 X MO6 (Pedigree selection) |
KYM 1 | ലക്ഷ്മി | 1981 | കൊട്ടാരക്കര 1 x പൊടുവി (HS) |
KYM 2 | ഭാഗ്യ | 1985 | തടുക്കൻ x ജയ (HS) |
KYM 3 | ഓണം | 1985 | (കൊച്ചുവിത്ത് x TNI) x ത്രിവേണി |
KYM 4 | ധന്യ | 1992 | ജയ x പട്ടാമ്പി 4 ( HS) |
KYM 5 | സാഗര | 1993 | ഊരുമുണ്ടകൻ പ്രാദേശികം (MS) |
VTL -3 | വൈറ്റില 3 | 1987 | വൈറ്റില 1 X TN-1(HS) |
VTL-4 | വൈറ്റില 4 | 1993 | ചെട്ടിവിരിപ്പ് x ഐ. ആർ. 4630-22-2-17(HS) |
VTL-5 | വൈറ്റില 5 | 1996 | മസൂരി (വർഗ്ഗഭ്രംശം) |
ACV - I | ആരതി | 1993 | ജയ x പട്ടാമ്പി 33 (HS) |
ഹ്രസ്വ | 1993 | ഐ. ആർ.-8 x T-140 (HS) | |
WND-3 | ദീപ്തി | 1998 | ഇടവക (PS) |
KTR-1 | മകരം | 1998 | ചേറാടി പ്രാദേശികം (MS) |
കുംഭം | 1998 | ചേറാടി പ്രാദേശികം (MS) | |
അഹല്യ | 1998 | (പട്ടാമ്പി 10 x TN I ) x TN I | |
ഹർഷ | 2001 | ||
മനുപ്രിയ | 2006 | (PK3355-5-1-4) x ഭദ്ര | |
അനശ്വര | 2006 | പട്ടാമ്പി -20 ന്റെ വർഗ്ഗഭ്രംശം | |
VTL-7 | വൈറ്റില 7 | 2006 | ഐ. ആർ.8 x പാറ്റ്ന 23 സങ്കരം |
ചിത്രശാല
-
പ്രധാന കവാടം
-
പച്ചക്കറി വിഭാഗം
-
ഹോർട്ടികൾച്ചർ കോളേജ്
-
ബയോഇൻഫോർമാറ്റിക്ക് വിഭാഗം
-
ലൈബ്രറി കെട്ടിടം
-
ലൈബ്രറി കെട്ടിടം
-
ഓഡിറ്റോറിയം
കുറിപ്പുകൾ
വെബ്‌സൈറ്റ്
അവലംബം
{university-stub|