സെന്റ് തോമസ് കോളേജ്, തൃശൂർ
ആദർശസൂക്തം | വേറിറ്റാസ് വോസ് ലിബെറബിറ്റ് |
---|---|
സ്ഥാപിതം | 1889 |
ബന്ധപ്പെടൽ | സീറോ മലബാർ കത്തോലിക്കാ സഭ |
സ്ഥലം | തൃശൂർ, Kerala, ഇന്ത്യ |
ക്യാമ്പസ് | Urban |
അഫിലിയേഷനുകൾ | കാലിക്കറ്റ് യൂണിവേഴ്സിറ്റി |
വെബ്‌സൈറ്റ് | stthomas.ac.in |
തൃശ്ശൂരിൽ സ്ഥിതിചെയ്യുന്ന ഒരു കലാലയമാണ് സെന്റ് തോമസ് കോളേജ്, തൃശൂർ. മാർ അഡോൾഫ് മെഡ്ലിക്കോട്ട് 1889 ൽ സ്ഥാപിച്ച ലോവർ സെക്കൻഡറി സ്കൂൾ പിൽക്കാലത്തു് വികാസം പ്രാപിച്ചാണു് 1919-ൽ ഒരു കലാലയമായി മാറിയതു് [1]. തൃശൂരിലെ സീറോ മലബാർ കാത്തലിക് അതിരൂപതയാണ് ഈ കലാലയത്തിന്റെ നടത്തിപ്പുകാർ. തൃശ്ശൂർ അതിരൂപതയുടെ ബിഷപ്പും വികാരിയുമായിരുന്ന റിട്ട. റവ. ഡോ. ജോൺ മേനാച്ചേരി, ഉന്നത വിദ്യാഭ്യാസം പ്രാപിക്കുന്നതിനു് ആഗ്രഹിക്കുന്ന സാധാരണജനങ്ങളെ സേവിക്കുന്നതിനായി 1919 ലാണു് സ്കൂൾ സെന്റ് തോമസ് കോളേജ് എന്ന പേരിൽ കലാലയമായി ഉയർത്തിയതു് [2]. കലാലയത്തിന്റെ തുടക്കം മുതൽ ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം എങ്കിലും, 2002-2003 അദ്ധ്യായന വർഷം മുതൽ പെൺകുട്ടികൾക്കു കൂടി പ്രവേശനം അനുവദിച്ച് ഇതൊരു മിക്സ്‌ഡ് കോളേജ് ആക്കി മാറ്റുകയയിരുന്നു[3] ഫാദർ മോൺസിഗ്നോർ ജോൺ പാലോക്കാരൻ ആണ് ആദ്യ പ്രിൻസിപ്പാൾ. "സത്യം നിങ്ങളെ സ്വതന്ത്രനാക്കും" എന്നർഥം വരുന്ന വേറിറ്റാസ് വോസ് ലിബെറബിറ്റ് എന്നതാണ് കലാലയത്തിന്റെ ആദർശസൂക്തം.
മുൻ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് ഇവിടുത്തെ വിദ്യാർത്ഥിയായിരുന്നു. ഐക്യകേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി ഈ കലാലയത്തിൽ അദ്ധ്യാപകനുമായിരുന്നു.
പ്രശസ്ത പൂർവ്വവിദ്യാർത്ഥികൾ
- ഇ.എം.എസ്. നമ്പൂതിരിപ്പാട്
- കെ. പി. ജി. നമ്പൂതിരി
- പനമ്പിള്ളി ഗോവിന്ദമേനോൻ
- പ്രൊഫ. ജോസഫ് മുണ്ടശ്ശേരി
- മത്തായി മാഞ്ഞൂരാൻ
- സി. അച്യുതമേനോൻ
- വി. എം. സുധീരൻ
- കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
- മാർ ജെയിംസ് പഴയാറ്റിൽ
- ജോർജ്ജ് മേനാച്ചേരി
- എം. പി. പരമേശ്വരൻ
- ഔസേപ്പച്ചൻ
- അൽഫോൻസ് ജോസഫ്
- പി. ടി. കുഞ്ഞുമുഹമ്മദ്
- ജസ്റ്റീസ് പി. ആർ. രാമൻ
- ഡോ. മാർ അപ്രേം
- മാർ ജോർജ്ജ് ആലപ്പാട്ട്
- ജോസഫ് മാർ കൂറിലോസ് IX
- സി എം സ്റ്റീഫൻ - യൂണിയൻ മിനിസ്റ്റർ
- സ്വാമി ചിന്മയാനന്ദ സരസ്വതി
- ബസേലിയോസ് മാർതോമാ പൗലോസ് ദ്വിദീയൻ
- ബിഷപ്പ് മാർ ആൻഡ്രൂസ്സ് താഴത്ത്
- ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി
- ബിഷപ്പ് ഡോ . പൗലോസ് മാർ പൗലോസ്
- ബിഷപ്പ് മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ
- ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്
- ബിഷപ്പ് മാർ പ്രിൻസ് പാണേങ്ങാടൻ
- ബിഷപ്പ് മാർ തോമസ് വാഴപ്പിള്ളി
- മോൺ പോൾ കാക്കശ്ശേരി
- മോൺ ആന്റണി മാളിയേക്കൽ
- മോൺ ജോസഫ് വിളങ്ങാടൻ
- ചീഫ് . ജസ്റ്റിസ്. എം.എസ് മേനോൻ
- ജസ്റ്റിസ്. എം.പി മേനോൻ
- ജസ്റ്റിസ്. കെ.ടി. ശങ്കരൻ
- ജസ്റ്റിസ്. ജി .വിശ്വനാഥ അയ്യർ
- ജസ്റ്റിസ്. അശോക് മേനോൻ
- ജസ്റ്റിസ്. എം .എസ് രാമൻ
- വി.ആർ . കൃഷ്ണൻ എഴുത്തച്ഛൻ
- എം.എം തോമസ് - യൂണിയൻ മിനിസ്റ്റർ
- പി എ ആന്റണി - എം.പി
- വി. എം. സുധീരൻ - എം. പി
- കെ. മോഹൻദാസ് - എം. പി
- പ്രൊഫ. ജോസഫ് മുണ്ടശ്ശേരി - മന്ത്രി
- മത്തായി മാഞ്ഞൂരാൻ - മന്ത്രി
- അഡ്വ . കെ. ടി അച്യുതൻ - മന്ത്രി
- കെ. നാരായണക്കുറുപ്പ് - മന്ത്രി
- പി.കെ വേലായുധൻ - മന്ത്രി
- ബേബി ജോൺ - മന്ത്രി
- പി.പി. ജോർജ് - മന്ത്രി
- പി.ജെ. ജോസഫ് - മന്ത്രി
- പ്രൊഫ. സി. രവീന്ദ്രനാഥ് - വിദ്യാഭ്യാസ മന്ത്രി
- സി. എസ്. ഗംഗാധരൻ - എം.എൽ .എ
- അഡ്വ.എൻ.ഐ.ദേവസ്സിക്കുട്ടി - എം.എൽ .എ
- ജോസ് താന്നിക്കൽ -എം.എൽ.എ.
- അഡ്വ.വി.ബലറാം -എം.എൽ.എ.
- എം.കെ.പോൾസൺ മാസ്റ്റർ -എം.എൽ.എ.
- അനിൽ അക്കര -എം.എൽ.എ.
- വി.കെ ദാസൻ
- ഐ.പി.പോൾ - മേയർ
- അഡ്വ. പി.പി. ദേവസ്സി
- അഡ്വ. സി.സി. ജോർജ്
- അഡ്വ. എ.പി.ജോർജ്
- ഡോ. കെ ഗോപാലൻ -വൈസ് ചാൻസലർ
- ഡോ. ടി.എൻ.ജയചന്ദ്രൻ -വൈസ് ചാൻസലർ
- ഡോ. എ.ജയകൃഷ്ണൻ -വൈസ് ചാൻസലർ
- ഡോ. ആർ.എസ് കൃഷ്ണൻ - വൈസ് ചാൻസലർ
- ഡോ. കെ.മോഹൻദാസ് - വൈസ് ചാൻസലർ
- ഡോ. രാമചന്ദ്രൻ തെക്കേടത്തു - വൈസ് ചാൻസലർ
- ഡോ. ധർമരാജ് അടാട്ട് - വൈസ് ചാൻസലർ
- പത്മ.ശ്രീ.ഡോ.ഇ.ഡി.ജെമ്മിസ് - ശാസ്ത്രജ്ഞൻ
- പത്മ.ശ്രീ.പ്രദീപ് ടി. - ശാസ്ത്രജ്ഞൻ
- ഡോ.ടി.ആർ.വിശ്വനാഥൻ - ശാസ്ത്രജ്ഞൻ
- ഡോ.ഇ.ജെ.ജെയിംസ് - ശാസ്ത്രജ്ഞൻ
- ഡോ.സെബാസ്റ്റ്യൻ സി.പീറ്റർ - ശാസ്ത്രജ്ഞൻ
- ഡോ.വി.കെ.കൃഷ്ണൻ - ശാസ്ത്രജ്ഞൻ
- ഡോ.തോമസ് എ. കോടങ്കണ്ടത്ത് - ശാസ്ത്രജ്ഞൻ
- ഡോ.ഡി.കെ.മണവാളൻ - ഐ.എ.എസ്
അവലംബം
- ↑ "Landmark in Kerala history". Chennai, India: The Hindu. June 19, 2008. Archived from the original on 2008-06-22. Retrieved 2010-02-23.
- ↑ "Home". St Thomas College, Thrissur. Retrieved 2010-02-23.
- ↑ "about". St Thomas College, Thrissur. Archived from the original on 2014-06-25. Retrieved 2014-06-16.
4. പ്രശസ്ത പൂർവ്വവിദ്യാർത്ഥികൾ, വിവരങ്ങൾ ശ്രോതസ് : സാന്തോം ലൂമിനറീസ്, ശേഖരിച്ചതും, അടയാളപ്പെടുത്തിയതും തോമസ് സി. ജെ
പുറത്തേക്കുള്ള കണ്ണികൾ
10°31′24.94″N 76°13′9.56″E / 10.5235944°N 76.2193222°E