ഓസ്‌ട്രേലിയ, ന്യൂ ഗിനിയ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന മാംസഭോജികളായമാർസുപ്പേയലുകളാണ്ക്വോൾസ് (/ˈkwɒl/; ഡാസിയൂറസ് ജനുസ്). അവർ പ്രാഥമികമായി രാത്രിഞ്ജരന്മാരും ദിവസത്തിന്റെ ഭൂരിഭാഗവും ഗുഹകളിൽ ചെലവഴിക്കുന്നവയുമാണ്. ആകെയുള്ള ആറിനം ക്വോളുകളിൽ നാലെണ്ണം ഓസ്‌ട്രേലിയയിലും ബാക്കി രണ്ടിനം ന്യൂ ഗിനിയയിലും കാണപ്പെടുന്നു. ക്വീൻസ്‌ലാന്റിലെ പ്ലിയോസീൻ, പ്ലീസ്റ്റോസീൻ നിക്ഷേപങ്ങളിലെ ഫോസിൽ അവശിഷ്ടങ്ങളിൽനിന്നുള്ള മറ്റു രണ്ട് ഇനങ്ങൾക്കൂടി അറിയപ്പെടുന്നു. ജനിതക തെളിവുകൾ സൂചിപ്പിക്കുന്നത് ഏകദേശം 15 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മയോസീനിൽ കാലഘട്ടത്തിൽ ക്വോളുകൾ പരിണമിച്ചുവെന്നും ആറ് ജീവിവർഗങ്ങളുടെ പൂർവ്വികർ എല്ലാം ഏകദേശം നാല് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വ്യത്യസ്ഥ പ്രദേശങ്ങളിലേയ്ക്ക് വ്യാപിച്ചുവെന്നുമാണ്. ഈ ആറിനങ്ങളും 300 ഗ്രാം (11 ഔൺസ്) മുതൽ 7 കിലോഗ്രാം (15 പൗണ്ട്) വരെയുമായി ഭാരത്തിലും വലുപ്പത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അവയ്ക്ക് തവിട്ട് അല്ലെങ്കിൽ കറുത്ത രോമങ്ങളും പാടലവർണ്ണത്തിലുള്ള നാസികയുമാണുള്ളത്. അവ ഏറെക്കുറെ ഏകാന്തവാസികളാണെങ്കിലും ശൈത്യകാലത്തെ ഇണചേരൽ പോലുള്ള ചില സാമൂഹിക ഇടപെടലുകൾക്കായി ഒത്തുചേരാറുണ്ട്.
ചെറിയ സസ്തനികൾ, ചെറു പക്ഷികൾ, പല്ലികൾ, പ്രാണികൾ എന്നിവയെ ക്വോളുകൾ ആഹാരമാക്കുന്നു. അവരുടെ സ്വാഭാവിക ആയുസ്സ് രണ്ട് മുതൽ അഞ്ച് വർഷം വരെയാണ്. ഓസ്ട്രേലിയയെ യൂറോപ്യന്മാർ കോളനിവത്ക്കരിച്ചതു മുതൽ എല്ലാ ഇനങ്ങളുടേയും എണ്ണം ഗണ്യമായി കുറഞ്ഞുവരികയും കിഴക്കൻ ക്വോൾ എന്ന ഒരിനം ഓസ്‌ട്രേലിയൻ പ്രധാന ഭൂപ്രദേശത്ത് വംശനാശം സംഭവിക്കുകയും ചെയ്തു. അവ ഇപ്പോൾ ടാസ്മാനിയയിൽ മാത്രമാണ് കാണപ്പെടുന്നത്.[2]കരിമ്പിൻ പോക്കാന്തവള, ഇരപിടിയന്മാരായ കാട്ടുപൂച്ചകൾ, കുറുക്കന്മാർ, നഗരവികസനം, വിഷം തീറ്റ എന്നിവയാണ് ഇവയുടെ നിലനിൽപ്പിനുള്ള പ്രധാന ഭീഷണികൾ.
Dasyurus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Groves, C.; Wilson, D. E.; Reeder, D. M. (2005). Mammal Species of the World. Johns Hopkins University Press. pp. 24–25. ISBN978-0-8018-8221-0. {cite book}: Invalid |ref=harv (help)
Strahan, Ronald; van Dyck, Steve (2008). The Mammals of Australia. New Holland. pp. 62–64. ISBN978-1-877069-25-3. {cite book}: Invalid |ref=harv (help)