ചന്ദ്രപൂർ ജില്ല
ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ നാഗ്പൂർ ഡിവിഷനിലെ ഒരു ജില്ലയാണ് ചന്ദ്രപൂർ ജില്ല (മറാഠി ഉച്ചാരണം: [t͡ʃən̪d̪ɾəpuːɾ]). മുമ്പ് ചന്ദ ജില്ല എന്നറിയപ്പെട്ടിരുന്നു. 1981-ൽ ഗഡ്ചിരോളി, സിറോഞ്ച തഹസീലുകളെ വേർപെടുത്തി ഗഡ്ചിരോളി ജില്ല സ്ഥാപിക്കുന്നതു വരെ ചന്ദ്രപൂർ ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയായിരുന്നു. 2011-ൽ ജില്ലയിലെ ജനസംഖ്യ 2,204,307 ആയിരുന്നു.[1] ചന്ദ്രപൂർ നഗരമാണ് ജില്ലാ ആസ്ഥാനം.
മഹാരാഷ്ട്രയിലെ സൂപ്പർ തെർമൽ പവർ സ്റ്റേഷൻ, വാർധ വാലി കൽക്കരിപ്പാടം എന്നിവ ഈ ജില്ലയിലാണ്.[2] ഈ ജില്ലയിൽ സിമന്റ് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായ ചുണ്ണാമ്പുകല്ലിന്റെ വലിയ ശേഖരമുണ്ട്.
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ ഒന്നാണ് ചന്ദ്രപൂർ.[3]
അവലംബം
- ↑ ORGI. "Census of India: Search Details". www.censusindia.gov.in. Retrieved 2017-12-02.
- ↑ "New generating unit adds 500MW capacity to CSTPS". The Times of India. Retrieved 2017-11-14.
- ↑ "These are the top 20 cleanest cities in India— Indore tops the list for fourth year in a row".