ജനുവരി 4
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 4 വർഷത്തിലെ 4-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 361 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 362).
ചരിത്രസംഭവങ്ങൾ
- 46 BC - ജൂലിയസ് സീസർ റസ്പിന യുദ്ധത്തിൽ ടൈറ്റസ് ലാബനിയസുമായി യുദ്ധം ചെയ്യുന്നു.
- 1896 - യൂറ്റാ 45-ാമത്തെ യുഎസ് സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു.
- 1932 – ബ്രിട്ടീഷ് ഇന്ത്യാ സർക്കാർ കോൺഗ്രസിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. തുടർന്ന് ഗാന്ധിജിയടക്കം പല നേതാക്കളും അറസ്റ്റിലായി.
- 1948 – ഒരു നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് ഭരണത്തിനു ശേഷം ബർമ പരമാധികാര റിപ്പബ്ലിക്കായി.
- 1958 - സ്പുട്നിക് 1 ഭ്രമണപഥത്തിൽ നിന്നും ഭൂമിയിൽ പതിക്കുന്നു.
- 1959 - ചന്ദ്രന്റെ സമീപത്ത് എത്തിച്ചേർന്ന ആദ്യത്തെ ബഹിരാകാശവാഹനയായി ലൂണ 1 മാറി.
- 1961 – 33 വർഷം നീണ്ടുനിന്ന പണിമുടക്ക് ഡെൻമാർക്കിൽ അവസാനിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന പണിമുടക്കാണിത്.
- 1966 – താഷ്കന്റ് ചർച്ച ആരംഭിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്താനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അയൂബ് ഖാന പങ്കെടുത്തു.
- 2003 നവംബറിലെ റോസ് വിപ്ലവത്തിനുശേഷം ജോർജിയയുടെ പ്രസിഡന്റായി മിഖെയിൽ സാകാഷ്വിലി തെരഞ്ഞെടുക്കപ്പെട്ടു.
- 2010 - ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുർജ് ഖലീഫ ദുബായിൽ തുറന്നു.
ജനനം
മരണം
- 1961 – എർവിൻ ഷ്രോഡിങർ, നോബൽ സമ്മാന ജേതാവായ ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞൻ
- 1965 – ടി.എസ്. എലിയട്ട്, ബ്രിട്ടീഷ് കവി, ദാർശനികൻ, വിമർശകൻ
- 2005 – ജെ.എൻ. ദീക്ഷിത്, ഇന്ത്യൻ നയതന്ത്രജ്ഞൻ, സുരക്ഷാ ഉപദേഷ്ടാവ്