ടബാസ്കോ
ടബാസ്കോ Estado Libre y Soberanode Tabasco | |||
---|---|---|---|
സ്റ്റേറ്റ് | |||
| |||
Location within Mexico | |||
Municipalities of Tabasco | |||
Country | Mexico | ||
Capital | Villahermosa | ||
Municipalities | 17 in 4 zones | ||
Admission | February 7, 1824[1] | ||
Order | 13th | ||
• Governor | Andrés Rafael Granier Melo (PRI) | ||
• Federal Deputies | PRI: 6 | ||
• Federal Senators | PRD: 2 PRI: 1 | ||
Ranked 24th | |||
• ആകെ | 25,267 ച.കി.മീ.(9,756 ച മൈ) | ||
(2005) | |||
• ആകെ | 1,989,969 (Ranked 20th) | ||
• Demonym | Tabasqueño | ||
സമയമേഖല | UTC-6 (CST) | ||
• Summer (DST) | UTC-5 (CDT) | ||
HDI | 0.7960 - medium Ranked 25th | ||
ISO 3166-2 | MX-TAB | ||
Postal abbr. | Tab. | ||
വെബ്സൈറ്റ് | Tabasco State Government |
ടബാസ്കോ ഒരു ദക്ഷിണപൂർവ മെക്സിക്കൻ സംസ്ഥാനമാണ്.മെക്സിക്കൻ ഉൾക്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്നു.
- വിസ്തീർണം: 25,267 ച. കി. മീ.;
- ജനസംഖ്യ: 1,989,969 (2005);
- അതിരുകൾ: വടക്ക് മെക്സിക്കൻ ഗൾഫ്;
- കിഴക്ക് കാംപീഷ്, ഗ്വാട്ടിമാല (Campeche and Guatemala);
- തെക്ക് ചിയാപസ് (Chiapas);
- പടിഞ്ഞാറ് വേ റാക്രൂസ് (Veracruz)
- തലസ്ഥാനം: വില്ലെർമോസ (Villahermosa).
ഭൂപ്രകൃതി
ചിയാപസ് (Chiapas) ഉന്നതതടങ്ങളിൽ നിന്ന് മെക്സിക്കൻ തീരത്തേക്കു ചരിഞ്ഞിറങ്ങുന്നതാണ് ഇവിടത്തെ ഭൂപ്രകൃതി. ചതുപ്പുനിലങ്ങൾ, തടാകങ്ങൾ, ഇടതൂർന്ന ഉഷ്ണമേഖലാവനങ്ങൾ എന്നിവയാണ് ഇതിന്റെ ഭാഗങ്ങൾ. കനത്ത മഴയുടെ ലഭ്യതയും മണ്ണിന്റെ എക്കൽ നിറഞ്ഞ സ്വഭാവവും കാരണം ഉഷ്ണമേഖലാവിളകൾ സമൃദ്ധമാണ്. നേന്ത്രപ്പഴം; കൊക്കോ, കരിമ്പ്, കാപ്പി, പുകയില, നെല്ല്, പഴവർഗങ്ങൾ എന്നിവയാണ് പ്രധാന കാർഷിക വിഭവങ്ങൾ. കന്നുകാലി വളർത്തലും പ്രധാനം തന്നെ. എണ്ണയും പ്രകൃതിവാതകവും ഇവിടത്തെ പ്രധാന ഉൽപ്പന്നങ്ങളിൽപ്പെടുന്നു. ധാതുസമ്പത്തിന്റെ കാര്യത്തിൽ ടബാസ്കോ ദരിദ്രമാണ്.
നദികൾ
പ്രധാന നദികളായ ഉസുമാസിന്തയും റിജാൽവയും (Usumacinta& Grijalwa) ഗതാഗതയോഗ്യങ്ങളാണ്. ഗതാഗതസൗകര്യങ്ങൾ പരിമിതമായിരുന്ന ഈ സംസ്ഥാനത്തിലൂടെ പൂർവ-പശ്ചിമ ദിശയിൽ ഒരു ഹൈവേയും, റെയിൽപ്പാതയും കടന്നുപോകുന്നു.
ടബാസ്കോയിൽ ജനസാന്ദ്രത വളരെ കുറവാണ്. ഈ സംസ്ഥാനത്തെ ജനങ്ങളിൽ ഏറിയ പങ്കും ഗ്രാമങ്ങളിൽ വസിക്കുന്നു. റിജാൽവ നദിക്കരയിൽ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരമായ വില്ലെർമോസയാണ് പ്രധാന രാഷ്ട്രീയ-സാമ്പത്തിക കേന്ദ്രം. മറ്റൊരു പ്രധാനപട്ടണം ഫ്രണ്ടേറ (Frontera) ആണ്.
1938 മുതൽ 46 വരെ ടബാസ്കോയിലെ ലാ വെന്റയിൽ നടന്ന പര്യവേക്ഷണങ്ങളുടെ ഫലമായി പുരാതന ഓൽമെക് (Olmec) സംസ്കാരാവശിഷ്ടങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
അവലംബം
- ↑ "La diputación provincial y el federalismo mexicano" (in Spanish).
{cite news}
: CS1 maint: unrecognized language (link)
പുറംകണ്ണികൾ
- Tabasco
- TABASCO Archived 2010-11-30 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടബാസ്കോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |