നഖോൺ സവാൻ

നഖോൺ സവാൻ
นครสวรรค์
Province
( from top left) Bueng Boraphet, Rapids in Mae Wong National Park, Intersection in Phayuha Khiri, Railway in Noen Makok, Phayuha Khiri, Aerial view of Nakhon Sawan or Pak Nam Pho from Khao Kob or Wat Woranat Banphot, 2018 Nakhon Sawan or Pak Nam Pho Chinese New Year Festival
പതാക നഖോൺ സവാൻOfficial seal of നഖോൺ സവാൻ
Nickname(s): 
Pak Nam Pho (Thai: ปากน้ำโพ)
Khon Wan (Thai: คอนหวัน)
Mueang Si Khwae (Thai: เมืองสี่แคว)
(city of four tributaries)
Motto(s): 
เมืองสี่แคว แห่มังกร พักผ่อนบึงบอระเพ็ด ปลารสเด็ดปากน้ำโพ
("City of four tributaries. Dragon festival. Rest at Bueng Boraphet. Delicious fish of Pak Nam Pho.")
Map of Thailand highlighting Nakhon Sawan province
Map of Thailand highlighting Nakhon Sawan province
CountryThailand
CapitalNakhon Sawan city
സർക്കാർ
 • GovernorChayan Sirimas (since October 2021)
വിസ്തീർണ്ണം
 • ആകെ
9,526 ച.കി.മീ. (3,678 ച മൈ)
 • റാങ്ക്Ranked 20th
ജനസംഖ്യ
 (2019)[2]
 • ആകെ
10,59,887
 • റാങ്ക്Ranked 21st
 • ജനസാന്ദ്രത111/ച.കി.മീ. (290/ച മൈ)
  •സാന്ദ്രതാ റാങ്ക്Ranked 46th
Human Achievement Index
 • HAI (2022)0.6288 "somewhat low"
Ranked 57th
GDP
 • Totalbaht 107 billion
(US$3.7 billion) (2019)
സമയമേഖലUTC+7 (ICT)
Postal code
60xxx
Calling code056
ISO 3166 കോഡ്TH-60
വെബ്സൈറ്റ്www.nakhonsawan.go.th

നഖോൺ സാവാൻ തായ്‌ലൻഡിലെ എഴുപത്തിയാറ് പ്രവിശ്യകളിൽ ഒന്നാണ്. വടക്കൻ തായ്‌ലൻഡിലെ നിമ്ന്ന ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇതിൻറെ അയൽപ്രവിശ്യകൾ കാംഫായെങ് ഫെറ്റ്, ഫിചിറ്റ്, ഫെറ്റ്‌ചാബുൻ, ലോപ്‌ബുരി, സിങ് ബുരി, ചായ് നാറ്റ്, ഉതൈ താനി, തക് (വടക്ക് നിന്ന് ഘടികാരദിശയിൽ) എന്നിവയാണ്.

സ്ഥലനാമം

'നഗരം' എന്നർഥമുള്ള നാഗര എന്ന സംസ്‌കൃത വാക്കിൽ നിന്നാണ് നഖോൺ എന്ന പദവും 'സ്വർഗ്ഗം' എന്നർത്ഥമുള്ള സംസ്‌കൃത പദമായ സ്വർഗ യിൽനിന്ന് സവൻ എന്ന പദവും ഉത്ഭവിച്ചതായി കണക്കാക്കുന്നു. അതിനാൽ പ്രവിശ്യയുടെ പേര് അക്ഷരാർത്ഥത്തിൽ 'സ്വർഗ്ഗത്തിലെ നഗരം' അല്ലെങ്കിൽ 'സ്വർഗ്ഗീയ നഗരം' എന്നാണ്.

ചരിത്രം

നഖോൺ സാവൻ പ്രവിശ്യ ദ്വാരാവതി കാലഘട്ടം മുതൽക്കുതന്നെ ഒരു നഗരമായി അറിയപ്പെട്ടിരുന്നു. സുഖോതായ് സാമ്രാജ്യത്തിൻറെ ഭാഗമായിരുന്ന കാലത്ത് സുഖോത്തായിയുടെ തെക്കൻ അതിർത്തിയിൽ സ്ഥിതിചെയ്തിരുന്ന ഈ നഗരത്തെ മുവാങ് ഫ്രാ ബാങ് എന്നും വിളിച്ചിരുന്നു. പിന്നീട് അയുത്തായ രാജ്യത്തിൻറെ നിയന്ത്രണത്തിലായ ഇത് വടക്ക് നിന്നുള്ള രണ്ട് പ്രധാന നദികളുടെ തീരത്ത് സ്ഥിതി ചെയ്തിരുന്നതിനാൽ ഒരു പ്രധാന വ്യാപാര കേന്ദ്രമായി മാറി. അയുത്തായയെ ആക്രമിക്കുന്നതിന് മുമ്പ് ബർമീസ് സൈനികർ ഒത്തുകൂടിയിരുന്ന പ്രദേശമായിരുന്നു ഇത്. മഹാനായ തക്‌സിൻ രാജാവിൻ്റെ ഭരണകാലത്ത്, കൂടുതൽ ബർമീസ് ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനായി ഫ്രാ ബാംഗ് ഒരു സയാമീസ് സൈനിക താവളമായി മാറി.

മോങ്‌കുട്ട് രാജാവ് ബ്രിട്ടനുമായി ബൗറിംഗ് ഉടമ്പടിയിൽ ഒപ്പുവെച്ചതോടെ നഖോൺ സാവൻ്റെ മഹത്തായ കാലം ആരംഭിക്കുകയും ഇത് പ്രധാന അരി, തേക്ക് വ്യാപാര കേന്ദ്രമായി മാറുകയും ചെയ്തു. എന്നിരുന്നാലും, 1922-ൽ നോർത്തേൺ റെയിൽവേയുടെ തുടക്കം, 1932-ലെ വിപ്ലവത്തിന് മുമ്പുള്ള സാമ്പത്തിക പ്രതിസന്ധി, 1950-ൽ ഡെജാറ്റിവോങ്‌സെ പാലവും ഫഹോനിയോതിൻ ഹൈവേയും തുറന്നത് എന്നീ കാരണങ്ങളാൽ ജലഗതാഗതത്തിൻ്റെ പ്രാധാന്യം കുറഞ്ഞതോടെ നഖോൺ സാവൻ്റെ പ്രാധാന്യവും ക്രമേണ കുറഞ്ഞു.

1895-ൽ തെസാഫിബാൻ ഭരണപരിഷ്കാരത്തിൻ്റെ ഭാഗമായി ചുലലോങ്‌കോൺ രാജാവ് മൊന്തോൺ സ്ഥാപിച്ചപ്പോൾ നഖോൺ സാവൻ മൊന്തോൺ നഖോൺ സാവൻ്റെ തലസ്ഥാന നഗരിയായി മാറി. മൂന്നാം പ്രാദേശിക സൈന്യത്തിൻറെ നാലാം കാലാൾസൈന്യ വ്യൂഹം നഖോൺ സവാനിലാണ്. വടക്ക് മായെ ഹോങ് സോൺ മുതൽ തെക്ക് കാഞ്ചനബുരി വരെ ബർമ്മയുമായുള്ള വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശം സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ഇത് വഹിക്കുന്നു.[5]

ഭൂമിശാസ്ത്രം

പിംഗ്, നാൻ നദികൾ നഖോൺ സവാൻ നഗരത്തിന് സമീപം ലയിച്ച് ചാവോ ഫ്രായ നദിയായി മാറുന്നു. ഖാംഫായെങ് ഫെറ്റ് പ്രവിശ്യയുടെ അതിർത്തിയിലുള്ള മായെ വോങ് ദേശീയോദ്യാനം 1987-ൽ മായെ വോങ്-മായെ പോയെനിലെ വനപ്രദേശങ്ങൾ സംരക്ഷിക്കുന്നതിനായി സൃഷ്ടിക്കപ്പെട്ടു. പ്രവിശ്യയുടെ മൊത്തം വനവിസ്തൃതി 927 ചതുരശ്ര കിലോമീറ്റർ (358 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 9.7 ശതമാനം ഉൾക്കൊള്ളുന്നതാണ്. തായ്‌ലൻഡിലെ ഏറ്റവും വലിയ ശുദ്ധജല ഈർപ്പനിലമാണ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന 212 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ബ്യൂങ് ബോറാഫെറ്റ്. നഖോൺ സാവൻ പട്ടണത്തിന് നേരിട്ട് കിഴക്കുള്ള ഈ ചതുപ്പുനിലം താ ടാക്കോ, ചും സാങ് ജില്ലകളിലേക്കും വ്യാപിക്കുന്നു. മഞ്ഞുകാലത്ത് ധാരാളം ജലപക്ഷികൾ അവിടേക്ക് കുടിയേറുന്നു. 106 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ചതുപ്പിൻ്റെ മറ്റു ഭാഗങ്ങൾ വേട്ടയാടൽ നിരോധിത പ്രദേശമായി സംരക്ഷിച്ചിരിക്കുന്നു.

പ്രവിശ്യയിലെ ഒരു ദേശീയ ഉദ്യാനവും മറ്റ് രണ്ട് ദേശീയ ഉദ്യാനങ്ങളും ചേർത്ത് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 12 (നഖോൺ സാവാൻ) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

ദേശീയോദ്യാനം

മായെ വോങ് ദേശീയോദ്യാനം, 894 ചതുരശ്ര കിലോമീറ്റർ (345 ചതുരശ്ര മൈൽ)[6]:54

ഭരണ വിഭാഗങ്ങൾ

പ്രവിശ്യയെ 15 ജില്ലകളായി (ആംഫോ) തിരിച്ചിരിക്കുന്നു . ഇവയെ വീണ്ടും 130 ഉപജില്ലകളായും (ടാംബൺ) 1,328 ഗ്രാമങ്ങളായും (മുബാൻ) തിരിച്ചിരിക്കുന്നു.

  • 1 മുവാങ് നഖോൺ സാവാൻ
  • 2 ക്രോക്ക് ഫ്രാ
  • 3 ചും സായെങ്
  • 4 നോങ് ബുവ
  • 5 ബാൻഫോട്ട് ഫിസായ്
  • 6 കാവോ ലിയാവോ
  • 7 തഖ്ലി
  • 8 താ താകോ
  • 9 ഫയിസാലി
    • 10 ഫായുഹ ഖിരി
    • 11 ലാറ്റ് യാവോ
    • 12 തക് ഫാ
    • 13 മായെ വോങ്
    • 14 മായെ പോയെൻ
    • 15 ചും താ ബോങ്

പ്രാദേശിക സർക്കാർ

2019 നവംബർ 26 ലെ കണക്കനുസരിച്ച്:[7] ഒരു നഖോൺ സവാൻ പ്രൊവിൻഷ്യൽ അഡ്മിനിസ്ട്രേഷൻ ഓർഗനൈസേഷനും (ഓങ്കാൻ ബോറിഹാൻ സുവാൻ ചാങ്‌വാട്ട്) 21 മുനിസിപ്പൽ (തെസബാൻ) പ്രദേശങ്ങളും പ്രവിശ്യയിൽ ഉണ്ട്. നഖോൺ സവാന് നഗരസഭാ (തെസബൻ നഖോൺ) പദവിയും തഖ്‌ലി, ചും സായെങാ എന്നിവയ്ക്ക് നഗര (തെസബൻ മുവാങ്) പദവിയും ഉണ്ട്. കൂടാതെ 18 ഉപജില്ലാ മുനിസിപ്പാലിറ്റികളും (തെസബൻ ടാംബൺ) ഉണ്ട്. മുനിസിപ്പൽ ഇതര പ്രദേശങ്ങൾ ഭരിക്കുന്നത് 121 ഉപജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഓർഗനൈസേഷനുകളാണ് - SAO (ഓങ്കാൻ ബോറിഹാൻ സുവാൻ ടാംബൺ).

അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019, Thailand boundary from Department of Provincial Administration in 2013{cite web}: CS1 maint: postscript (link) CS1 maint: unrecognized language (link)[not specific enough to verify]
  2. รายงานสถิติจำนวนประชากรและบ้านประจำปี พ.ส.2562 [Statistics, population and house statistics for the year 2019]. Registration Office Department of the Interior, Ministry of the Interior. stat.bora.dopa.go.th (in തായ്). 31 December 2019. Archived from the original on 14 June 2019. Retrieved 26 February 2020.
  3. "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 36{cite web}: CS1 maint: postscript (link) CS1 maint: unrecognized language (link)
  4. "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
  5. กรมทหารราบที่ 4, ภารกิจ Archived 2007-09-30 at the Wayback Machine
  6. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.{cite web}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  7. "Number of local government organizations by province". dla.go.th. Department of Local Administration (DLA). 26 November 2019. Retrieved 10 December 2019. 22 Nakhon Sawan: 1 PAO, 1 City mun., 2 Town mun., 18 Subdistrict mun., 121 SAO