നികാനോർ പാർറാ

നികാനോർ പാർറാ
Nicanor Parra
ജനനം(1914-09-05)സെപ്റ്റംബർ 5, 1914 (age 97)
San Fabián, Chile
തൊഴിൽPoet and Teacher
Physicist
ഭാഷSpanish
ദേശീയതChilean
വിദ്യാഭ്യാസംPh.D in Physics
പഠിച്ച വിദ്യാലയംUniversity of Chile
GenrePoetry,
ശ്രദ്ധേയമായ രചന(കൾ)Poemas y antipoemas
അവാർഡുകൾCervantes Prize
National Prize for Literature
കുട്ടികൾCatalina Parra, Colombina Parra, Juan de Dios Parra

ചിലിയിലെ ജനകീയ കവികളിൽ ഒരാളാണ് നികാനോർ പാർറാ( Nicanor Parra Sandoval ;ജനനം 5 സെപ്റ്റംബർ 1914). സ്പാനിഷ് സാഹിത്യ പുരസ്കാരമായ സെർവാന്തെസ് പ്രൈസ് നേടിയിട്ടുണ്ട്.[1]

അകവിത/പ്രതികവിത എന്നാണ് പാർറ തന്റെ കവിതയുടെ വിശേഷിപ്പിച്ചത്. പാരമ്പര്യകവിതയുടെ ഭാവഗീതസ്വഭാവത്തെ തകർക്കുന്നതാണ് അകവിത/പ്രതികവിത. ഫെർണാണ്ടൊ അലഗ്രിയേയെപ്പോലുള്ള ചിലിയൻ വിമർശകർ മൂന്ന് ഘടകങ്ങളെ ആശ്രയിച്ചു നിൽക്കുന്നതാണ് അകവിത/പ്രതികവിത എന്ന് വിശേഷിപ്പിച്ചു കണ്ടിട്ടുണ്ട്.

1. അത് ആഖ്യാന പരമാണ്.

2. അത് ഹാസ്യാത്മകമാണ്.

3. അത് ആഢ്യഭാഷയെ തിരസ്‌കരിക്കുന്നു.

വിഷയത്തിന് അനുസൃതമായ ഒരു വികാരദ്രവ്യമല്ല ഭാഷ എന്ന തിരിച്ചറിവാണ് അകവിതയുടെ/പ്രതികവിതയുടെ അടിസ്ഥാന ഘടകമെന്ന് എഡിത്ത്-ഗ്രോസ്മാൻ. പാർറ തന്നെയും പല ഘട്ടത്തിൽ അകവിത/പ്രതികവിത എന്തെന്ന് വിശദീകരിക്കാൻ മുതിർന്നു. “ആന്റി പോയംസി”ന്റെ മുൻകുറിപ്പിലും നെരൂദയ്ക്ക് താൻ അധ്യാപകനായ സർവ്വകലാശാലയിൽ സ്വീകരണം നടങ്ങുന്ന ചടങ്ങിൽ നടത്തിയ, പിൽക്കാലത്ത് പ്രശസ്തമായ, പ്രഭാഷണത്തിലും ആ ശ്രമങ്ങൾ കാണാം. അകവിത/പ്രതികവിത എന്നത് ഒരു കണ്ടുപിടിത്തമല്ലെന്നും അത് സമാന്തരമായ ഒരു ഒഴുക്കാണെന്നും പാർറ പറഞ്ഞു വയ്ക്കുന്നുണ്ട്. പിന്നീട് ചിലർ ഷേക്സ്പിയർ വരെ അകവിത/പ്രതികവിതകളുടെ ഉറവിടം തേടി പോകുന്നുമുണ്ട്. എങ്കിലും അകവിത/പ്രതികവിത എന്തെന്ന് പാറയുടെ കവിത പറയും.

ജീവിതരേഖ

1937ൽ പുറത്തിറക്കിയ ‘സോങ് ബുക് വിത്തൗട്ട് നെയിം’ എന്ന ആദ്യ കവിതാസമാഹാരം തന്നെ സാഹിത്യലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 25ലധികം കവിതാസമാഹാരങ്ങൾ വേറെയും പുറത്തിറക്കിയിട്ടുണ്ട്.രണ്ടുതവണ ദേശീയ സാഹിത്യ പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ള പേര നൊബേൽ അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

കൃതികൾ

  • സോങ് ബുക് വിത്തൗട്ട് നെയിം

പുരസ്കാരങ്ങൾ

  • സെർവാന്തെസ് പ്രൈസ്
  • സ്പാനിഷ് ദേശീയ സാഹിത്യ പുരസ്കാരം

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-06. Retrieved 2012-06-28.

പുറം കണ്ണികൾ