നിക്കോൺ ഡി40
നിക്കോൺ D40[1] | |
---|---|
Type | ഡിജിറ്റൽ സിംഗിൾ-ലെൻസ് റിഫ്ലക്സ് ക്യാമറ |
Sensor | Nikon DX format 23.7 × 15.6 mm CCD |
Maximum resolution | 3,008 × 2,000 (6.1 effective megapixels) |
Lens type | Interchangeable Nikon F-mount, full function with AF-S and AF-I lenses only. All functions except autofocus supported on all CPU lenses. |
Shutter speed range | 1/4000 to 30 seconds, bulb; 1/500 Flash X-Sync |
Exposure metering | 420 segment color meter |
Exposure modes | Manual, Aperture Priority, Shutter Priority, Program and preset settings: Auto, Portrait, Landscape, Child, Sports, Macro, and Night Portrait |
Metering modes | 3D Color Matrix, Center-weighted and Spot |
Focus areas | 3 sensors, Multi-CAM530 |
Focus modes | autofocus: single (AF-S); continuous (AF-C); auto selection (AF-A); Manual |
Continuous shooting | 2.5 frame/s, 100 JPEG frames buffer |
Viewfinder | optical, through the lens, 0.8× magnification, 95% coverage |
ASA/ISO range | ISO 200-1600, ISO 3200 in high mode |
Flash | i-TTL Built-in or hotshoe (e.g. for the matching SB-400 Speedlight) |
Rear LCD monitor | 2.5″, TFT, 230,000 pixel, 170° angle of view |
Storage | Secure Digital, SDHC up to 32GB |
Battery | 1,000 mAh lithium-ion EN-EL9 |
Weight | 475 g (16.8 ounces) without battery, 126 × 94 × 64mm (5.0 × 3.7 × 2.5 in.) |
2006 നവംബർ 16-ന് നിക്കോൺ പ്രഖ്യാപിച്ച തുടക്കക്കാർക്കായുള്ള ഡിജിറ്റൽ എസ്.എൽ.ആർ ക്യാമറയാണ് ഡി40.[2] ഇതിനു മുൻപ് നൈക്കണിന്റെ തുടക്കക്കാർക്കുള്ള ക്യാമറയായിരുന്ന ഡി50-യിൽ കാലികമായ മാറ്റങ്ങൾ വരുത്തിയാണ് ഡി40 പുറത്തിറക്കിയത്. വിലയും ഭാരവും കുറയ്ക്കാനായി ക്യാമറയ്ക്ക് അകത്തുള്ള മോട്ടോർ ഒഴിവാക്കിയതായിരുന്നു അതിൽ മുഖ്യം. ഡി40-ക്ക് വേണ്ടി 18-55 mm G-II എന്ന കിറ്റ് ലെൻസും ഇതിനോടനുബന്ധിച്ച് നിക്കോൺ പുറത്തിറക്കുകയുണ്ടായി.[3]. നിക്കോൺ ഡി80-യുടെ പകുതി വില മാത്രം ഉണ്ടായിരുന്ന ഡി40 കൊണ്ട് പുതുതായി എസ്.എൽ.ആർ ക്യാമറ വാങ്ങുന്ന അധികം സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത ഉപഭോക്താക്കളെയാണ് നിക്കോൺ ലക്ഷ്യമിട്ടത്. ആറ് മെഗാപിക്സൽ മാത്രം ഉണ്ടായിരുന്ന ഡി40 സെൻസറ് 10 മെഗാപിക്സൽ ആക്കി ഉയർത്തി ഡി40എക്സ് എന്ന പേരിൽ 2007 മാർച്ച് 6-ന് നിക്കോൺ മറ്റൊരു മോഡലും പുറത്തിറക്കി.
ക്യാമറയ്ക്ക് അകത്തുള്ള മോട്ടോർ ഒഴിവാക്കി നിക്കോൺ പുറത്തിറക്കിയ ആദ്യ ഡിജിറ്റൽ എസ്.എൽ.ആറ് ആണ് ഡി40. പിന്നീട് ഡി40എക്സ്, ഡി60, ഡി3000, ഡി5000 എന്നീ ക്യാമറകളും ഈ പ്രത്യേകതയുമായി പുറത്തിറക്കി. ഇവയിൽ AF-S അല്ലെങ്കിൽ AF-I എന്ന തരം എഫ്-മൗണ്ട് ലെൻസ് മാത്രമേ ഓട്ടോഫോക്കസ്സ് ചെയ്യുകയുള്ളൂ എന്നതാണ് ഇവയുടെ പോരായ്മ [4].
നിക്കോണിന്റെ ഡിജിറ്റൽ എസ്.എൽ.ആർ ഛായാഗ്രാഹികളിൽ ഏറ്റവും വിലകുറഞ്ഞതും ഭാരം കുറഞ്ഞതുമായ ക്യാമറയാണ് ഡി40.
ഡി40എക്സ്
2007 മാർച്ച് 6-ന് നൈക്കൺ ഡി40എക്സ് എന്ന പുതിയ ക്യാമറ പുറത്തിറക്കി.[5] ഡി40യുമായി കാഴ്ചയിൽ ഒരു വ്യത്യാസവുമില്ലാതിരുന്ന ഡി40എക്സിന് ഡി40യിൽ നിന്ന് വ്യത്യസ്തമായി 10 മെഗാപിക്സൽ സെൻസറും, സെക്കന്റിൽ 3 ചിത്രം വരെ എടുക്കാനുള്ള കഴിവും, ISO 100 എന്ന കുറഞ്ഞ കുറഞ്ഞ വെളിച്ചത്തിലും ചിത്രം എടുക്കാനുള്ള കഴിവും ഉണ്ടായിരുന്നു. കൂടാതെ ഡി40യുടെ 1/500 സെക്കന്റ് എന്ന ഫ്ലാഷ് സിങ്ക് വേഗത ഡി40എക്സിൽ 1/200 സെക്കന്റുകൾ എന്നും ഉയർത്തുകയുണ്ടായി.
നിക്കോൺ 55-200mm f/4-5.6G AF-S Zoom-Nikkor IF-ED എന്ന പുതിയ ലെൻസും ഇതോടനുംബന്ധിച്ച് നിക്കോൺ പുറത്തിറക്കി. 2007-ൽ നിക്കോൺ ഡി60 പുറത്തിറക്കിയതോടുകൂടി നിക്കോൺ ഡി40എക്സ് നിർമ്മിക്കുന്നത് നിക്കോൺ നിർത്തലാക്കി.
പുറമേയ്ക്കുള്ള കണ്ണികൾ
- Nikon D40 - Nikon global website Archived 2010-04-10 at the Wayback Machine
- Nikon D40 - Nikon USA website Archived 2010-02-08 at the Wayback Machine
- Nikon D40 Review at DPReview
- D40 user's guide (non-Nikon)
- List of Nikon compatible lenses with integrated autofocus-motor
അവലംബം
- ↑ "Nikon D40". Products Line Up. Nikon Corporation. Archived from the original on 2013-06-26. Retrieved 2009-11-05.
- ↑ "Nikon D40" (Press release). Nikon Corporation. 2006-11-16. Archived from the original on 2007-03-29. Retrieved 2009-11-05.
- ↑ "D40 from Nikon". Nikon USA.
- ↑ Nikon Lens Compatibility
- ↑ "Nikon D40x" (Press release). Nikon Corporation. 2007-03-06. Archived from the original on 2007-12-13. Retrieved 2009-11-06.
See also: Nikon 1 / F-mount – Teleconverter – CX / DX format – Speedlight – Expeed |