പൊട്ട്
Bindi
നെറ്റിയിൽ അണിയുന്ന ഒരു അലങ്കാരമാണ് പൊട്ട്. കുങ്കുമ പൊടി, ചാന്ത്, ചന്ദനം തുടങ്ങിയവകൊണ്ട് പൊട്ട് തൊടാറുണ്ട്. ദക്ഷിണേഷ്യയിലും ദക്ഷിണപൂർവ്വേഷ്യയിലും പൊട്ടു തൊടൽ വ്യാപകമായി കാണപ്പെടുന്നു. പൊതുവേ ഇത് വൃത്താകൃതിയിലാണ് തൊടാറുള്ളത്.
പ്ലാസ്റ്റിക്ക് ഉപയോഗിച്ചു നിർമ്മിച്ച, നെറ്റിയിൽ നേരിട്ട് ഒട്ടിക്കാവുന്ന പല ആകൃതിയിലും വലിപ്പത്തിലും നിറത്തിലുമുള്ള കൃത്രിമ പൊട്ടുകളും ഇതിനായി ഉപയോഗിക്കാറുണ്ട്.
കൈകുഞ്ഞുങ്ങളുടെ കവിളുകളിലും പൊട്ട് കുത്താറുണ്ട്. ഇത് കണ്ണ് തട്ടാതിരിക്കാനാണ് എന്ന് പറയപ്പെടുന്നു.
ചിത്രശാല
-
ഒരു പെൺകുട്ടിയുടെ നെറ്റിയിൽ അണിഞ്ഞ പൊട്ട്
-
കൃത്രിമപ്പൊട്ടുകൾ