ഫിലിം ജൻറേ

സിനിമാ പഠനത്തിൽ ഉപയോഗിക്കുന്ന പ്രധാന സൈദ്ധാന്തിക സമുച്ചയമാണ്‌ ജൻറേ. സാഹിത്യത്തിലെ ജൻറേ വിമർശന പാരമ്പര്യത്തെ ആശ്രയിച്ചാണ് പ്രധാനമായും സിനിമാ ജൻറേ വിമർശന പഠനങ്ങൾ നിലകൊള്ളുന്നത്. ഫിലിം ജൻറേകൾ പലരീതികളിലായി ഗണം തിരിച്ചിട്ടുണ്ട്. കഥ നടക്കുന്ന സ്ഥലം അതുപോലെ തന്നെ പ്രവൃത്തി നടുക്കുന്ന സമയം എല്ലാം ജാന്രാ വിമർശനത്തിന്റെ ഭാഗമാണ്. സിനിമയുടെ ആഖ്യാനത്തിൽ അവതരിപ്പിച്ചിട്ടുള്ള പ്രധാന പ്രശ്നങ്ങളുടെയും സംഘർഷങ്ങളുടെയും ആകെത്തുകയാണ് പ്രമേയം. വൈകാരികമായിട്ടുള്ള അവസ്ഥാന്തരങ്ങളെ കുറിക്കാൻ മൂഡ് എന്ന പദം ഉപയോഗിക്കുന്നു. എതുരീതിയിലാണ് ഷോട്ടുകൾ എടുത്തത്‌ എന്ന് മനസ്സിലാക്കാൻ ഫോർമാറ്റ് എന്ന പദം ഉപയോഗിക്കുന്നു. പിന്നെ സവിശേഷ പ്രേക്ഷകരെ മുൻനിർത്തിയും സിനിമകളെ തരം തിരിക്കാറുണ്ട്.

സൈദ്ധാന്തികമായി ജൻറേകളെ നാലായി തരാം തിരിക്കാം. ഐഡിയലിസ്റ്റു വിഭാഗം അഥവാ പ്രമാണ വാദികൾ ഇവർ ചില മുൻകൂറായി നിശ്ചയിച്ച മുൻധാരണകളെയും മാനദണ്ഡങ്ങളെയും ആശ്രയിക്കുന്നു. എന്നാൽ അനുഭവ വാദികൾ മുൻപിറങ്ങിയ സിനിമയുടെ പട്ടികയെ ആശ്രയിക്കുന്നു.