ഫു ചൊങ് -ന യോയി ദേശീയോദ്യാനം
ഫു ചൊങ് -ന യോയി ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติภูจองนายอย | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Ubon Ratchathani Province, Thailand |
Nearest city | Ubon Ratchathani |
Coordinates | 14°32′0″N 105°23′9″E / 14.53333°N 105.38583°E |
Area | 686 km² |
Established | 1987 |
Governing body | National Park, Wildlife and Plant Conservation Department |
ഫു ചൊങ് -ന യോയി ദേശീയോദ്യാനം വടക്കു-കിഴക്കൻ തായ്‌ലാന്റിലെ ഉബോൻ രത്ചതനി പ്രവിശ്യയിലെ ബന്തരിക്, ന ചാലുയ്,നം യൂൻ എന്നീ ജില്ലകളിൽ[1] ഡാൻഗ്രെക്ക് പർവ്വതത്തിന്റെ അറ്റത്ത് സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. [2]1987-ൽ നിലവിൽവന്ന 686 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം IUCN കാറ്റഗറി II വിൽപ്പെടുന്ന സംരക്ഷിതമേഖലയാണ്.[3] ഉദ്യാനത്തിന്റെ അതിരുകൾ ലയോസിലും കംബോഡിയയിലുമായി വ്യാപിച്ചു കിടക്കുന്നു. ബക് ടിയോ യായി വെള്ളച്ചാട്ടം, ഫാ ഫൂങ് ക്ലിപ്സ് എന്നിവ ഈ ഉദ്യാനത്തിന്റെ പ്രകൃതിദത്തമായ സവിശേഷതകളാണ്. 2004-ൽ പുതിയ ഇനത്തിൽപ്പെട്ട തവളയെ (Fejervarya triora) ഈ ഉദ്യാനത്തിൽ നിന്നും കണ്ടെത്തുകയുണ്ടായി.[4]
അവലംബം
- ↑ Spooner, Andrew; Borrowman, Hana; Baldwin, William (February 1, 2007). Footprint Thailand. Footprint Travel Guides. pp. 704–. ISBN 978-1-904777-94-6. Retrieved October 1, 2011.
- ↑ "Phu Chong Na Yoi National Park". Department of National Parks (DNP) Thailand. Archived from the original on 17 November 2015. Retrieved 16 November 2015.
- ↑ IUCN Commission on National Parks and Protected Areas; International Union for Conservation of Nature and Natural Resources (1992). Protected Areas of the World: Indomalaya, Oceania, Australia and Antarctic. IUCN. p. 149. Retrieved October 1, 2011.
- ↑ Stuart, Bryan L.; Chuaynkern, Yodchaiy; Chan-ard, Tanya; Inger, Robert F. (2006). "Three new species of frogs and a new tadpole from Eastern Thailand". Fieldiana Zoology. 111: 11. doi:10.3158/0015-0754(2006)187[1:TNSOFA]2.0.CO;2. Retrieved June 13, 2017.
പുറത്തേയ്ക്കുള്ള കണ്ണികൾ
Phu Chong–Na Yoi National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.