ഫെച്ചാബുരി പ്രവിശ്യ
ഫെച്ചാബുരി
เพชรบุรี | |||
---|---|---|---|
പ്രവിശ്യ | |||
Nickname: മുവാങ് ഫെറ്റ് (Thai: เมืองเพชร) | |||
Motto(s): เขาวังคู่บ้าน ขนมหวานเมืองพระ เลิศล้ำศิลปะ แดนธรรมะ ทะเลงาม ("Home of Khao Wang. Desserts of the Buddhist town. Excellent fine arts. Land of Dharma. Beautiful seas.") | |||
Country | തായ്ലാൻറ് | ||
Capital | ഫെച്ചാബുരി | ||
സർക്കാർ | |||
• Governor | Pakapong Tawipat (since June 2020) | ||
വിസ്തീർണ്ണം | |||
• ആകെ | 6,225 ച.കി.മീ. (2,403 ച മൈ) | ||
• റാങ്ക് | Ranked 35th | ||
ജനസംഖ്യ (2018)[2] | |||
• ആകെ | 4,84,294 | ||
• റാങ്ക് | Ranked 56th | ||
• ജനസാന്ദ്രത | 78/ച.കി.മീ. (200/ച മൈ) | ||
•സാന്ദ്രതാ റാങ്ക് | Ranked 65th | ||
Human Achievement Index | |||
• HAI (2022) | 0.6733 "high" Ranked 4th | ||
GDP | |||
• Total | baht 68 billion (US$2.3 billion) (2019) | ||
സമയമേഖല | UTC+7 (ICT) | ||
Postal code | 76xxx | ||
Calling code | 032 | ||
ISO 3166 കോഡ് | TH-76 | ||
വെബ്സൈറ്റ് | www |
ഫെച്ചാബുരി പ്രവിശ്യ തായ്ലാൻറിൻറെ പടിഞ്ഞാറൻ അല്ലെങ്കിൽ മധ്യ പ്രവിശ്യകളിൽ (ചാങ്‌വാട്ട്) ഉൾപ്പെട്ട ഒരു പ്രവിശ്യയാണ്. ഇതിൻറെ അയൽ പ്രവിശ്യകൾ (വടക്കുനിന്ന് ഘടികാരദിശയിൽ) റാച്ചബുരി, സമുത് സോങ്ഖ്റാം, പ്രചുവാപ് ഖിരി ഖാൻ എന്നിവയാണ്. പടിഞ്ഞാറൻ ദിശയിൽ ഇത് മ്യാൻമറിലെ തനിന്തരി ഡിവിഷനുമായി അതിർത്തി പങ്കിടുന്നു. കെയ്ംഗ് ക്രാച്ചൻ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത് ഫെച്ചാബുരി പ്രവിശ്യയിലാണ്.
ഭൂമിശാസ്ത്രം
മലയ് ഉപദ്വീപിൻറെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഫെച്ചാബുരി പ്രവിശ്യയുടെ കിഴക്ക് ഭാഗത്ത് തായ്‌ലൻഡ് ഉൾക്കടലും മ്യാൻമറിൻ്റെ അതിർത്തിയായ തനോസി പർവതനിരയുമാണ്. ഈ അതിർത്തി പ്രദേശത്തെ പർവത പ്രദേശങ്ങൾ ഒഴിച്ചുള്ള ഭൂരിഭാഗം പ്രദേശങ്ങളും നിരപ്പുള്ള സമതലമാണ്. ഏകദേശം 2,915 ചതുരശ്ര കിലോമീറ്റർ (1,125 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള കെയ്ംഗ് ക്രാച്ചൻ ദേശീയോദ്യാനം തായ്‌ലൻഡിലെ ഏറ്റവും വലിയ ദേശീയോദ്യാനവും അതുപോലെതന്നെ പ്രവിശ്യയുടെ പകുതിയോളം വലിപ്പമുള്ളതുമാണ്.[5]:28 മ്യാൻമർ അതിർത്തിയിലുള്ള പർവതനിരകളിലെ മഴക്കാടുകളെ സംരക്ഷിക്കുന്ന ഈ ദേശീയോദ്യാനത്തിൻറെ ഭാഗമായിത്തന്നെ ഇവിടെയുള്ള കെയ്ംഗ് ക്രാച്ചൻ ജലസംഭരണിയെയും കരുതുന്നു. പ്രവിശ്യയിലെ മൊത്തം വനമേഖല 3,562 ചതുരശ്ര കിലോമീറ്റർ (1,375 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 57.7 ശതമാനം ആണ്.[6] പ്രവിശ്യയിലൂടെ ഒഴുകുന്ന ഒരേയൊരു പ്രധാന നദി ഫെച്ചാബുരി നദിയാണ്.
ചരിത്രം
തായ് ചരിത്രത്തിലെ തംബ്രലിംഗയ്ക്ക് സമാനമായ തെക്കൻ രാജ്യങ്ങളിൽ ഒന്നായിരുന്നതിനാൽ യഥാർത്ഥത്തിൽ, "പിപെലി" (พลิพลี) അല്ലെങ്കിൽ "പ്രിബ്പ്രി" (พริบพรี) എന്നാണ് ഫെച്ചബുരി പ്രവിശ്യ ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. അയുത്തായ കാലഘട്ടത്തിൻ്റെ മധ്യത്തിൽ നാരായ് രാജാവിൻ്റെ ഭരണകാലത്ത് ഫ്രഞ്ച് നയതന്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന ഡി ലാ ലൂയറിൻ്റെ പത്രികയിൽ അതിൻ്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്.[7]
പല രാജാക്കന്മാർ നിർമ്മിച്ച ഒന്നിലധികം വേനൽക്കാല വസതികൾ നിലനിൽക്കുന്ന സ്ഥലവുംകൂടിയാണ് ഫെച്ചാബുരി. 1860-ൽ, രാമ നാലാമൻ രാജാവ് ഖാവോ വാങ് എന്നറിയപ്പെടുന്ന ഒരു കൊട്ടാരം ഫെച്ചാബുരി നഗരത്തിനടുത്തായി നിർമ്മിച്ചു. എന്നാൽ അതിൻ്റെ ഔദ്യോഗിക നാമം ഫ്രാ നഖോൺ ഖിരി എന്നാണ്. തൻറെ കൊട്ടാരത്തിനടുത്തായി രാജാവ് തൻ്റെ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾക്കായി ഒരു ഗോപുരവും നിർമ്മിച്ചു. അതിനോട് ചേർന്നുള്ള ഒരു കുന്നിൻ മുകളിലാണ് വാട്ട് ഫ്രാ കെയോ എന്ന രാജകീയ ക്ഷേത്രം.[8]
ചിഹ്നങ്ങൾ
പ്രവിശ്യാ മുദ്രയുടെ പശ്ചാത്തലത്തിൽ ഖാവോ വാങ് കൊട്ടാരം ചിത്രീകരിച്ചിരിക്കുന്നു. പ്രവിശ്യയിലെ പ്രധാന വിളകളുടെ പ്രതീകമായി രണ്ട് തെങ്ങുകൾ അതിരിടുന്ന നെൽപ്പാടങ്ങളാണ് ഇതിന് മുന്നിൽ കാണിച്ചിരിക്കുന്നത്.[9]
സാമ്പത്തികം
ഫെച്ചബുരി പ്രവിശ്യ ഒരു പ്രധാന ഉപ്പ് ഉത്പാദക പ്രവിശ്യയാണ്.
ഭരണവിഭാഗങ്ങൾ
പ്രവിശ്യാ സർക്കാർ
പ്രവിശ്യയെ എട്ട് ജില്ലകളായി (ആംഫോ) തിരിച്ചിരിക്കുന്നു, അവയെ വീണ്ടും 93 ഉപ ജില്ലകളായും (ടാംബൺ) 681 ഗ്രാമങ്ങളായും (മുബനുകൾ) തിരിച്ചിരിക്കുന്നു.
|
|
പ്രാദേശിക സർക്കാർ
2019 നവംബർ 26 ലെ കണക്കനുസരിച്ച്:[10] ഒരു ഫെച്ചബുരി പ്രൊവിൻഷ്യൽ അഡ്മിനിസ്ട്രേഷൻ ഓർഗനൈസേഷനും (ഓങ്കാൻ ബോറിഹാൻ സുവാൻ ചാങ്‌വാട്ട്) 15 മുനിസിപ്പൽ (തെസബാൻ) പ്രദേശങ്ങളും പ്രവിശ്യയിൽ ഉണ്ട്. ഫെച്ചാബുരിക്കും ചാ-ആമിനും പട്ടണത്തിൻ്റെ (തെസബൻ മുവാങ്) പദവിയുണ്ട്. കൂടാതെ 13 ഉപജില്ലാ മുനിസിപ്പാലിറ്റികളും (തെസബൻ ടാംബൺ) ഉണ്ട്. മുനിസിപ്പൽ ഇതര പ്രദേശങ്ങൾ 69 ഉപജില്ലാ ഭരണ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നു (ഓങ്കാൻ ബോറിഹാൻ സുവാൻ ടാംബോൺ).
ഗതാഗതം
ഹുവ ലാംഫോംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 150.49 കിലോമീറ്റർ (93.5 മൈൽ) തെക്കുഭാഗത്തേയ്ക്ക് മാറി സ്ഥിതിചെയ്യുന്ന ഫെച്ചാബുരി റെയിൽവേ സ്റ്റേഷനാണ് പ്രവിശ്യയിലെ പ്രധാന സ്റ്റേഷൻ. ശനി, ഞായർ, മറ്റ് പൊതു അവധി ദിവസങ്ങളിൽ മാത്രം സർവ്വീസ് നടത്തുന്ന ഒരു ഉല്ലാസ തീവണ്ടിയായ ബാങ്കോക്ക്-സുവാൻ സൺ പ്രദീഫത് സർവീസ് ഈ സ്റ്റേഷനിലും ചാ-ആം റെയിൽവേ സ്റ്റേഷനിലും നിർത്തുന്നു.
ആരോഗ്യം
പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫ്രാചോംക്ലാവോ ആശുപത്രിയാണ് ഫെച്ചാബുരിയുടെ പ്രധാന ആശുപത്രി.
കല, കരകൗശലം എന്നിവ
ഒരു നീണ്ട ചരിത്രമുള്ള ഫെച്ചാബുരി പ്രവിശ്യയ്ക്ക് അവരുടേതായ തനത് കലാരൂപങ്ങളും കരകൗശല വസ്തുക്കളും ഉണ്ട്.
ചിത്രശാല
അവലംബം
അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക
- ↑ Advancing Human Development through the ASEAN Community, Thailand Human Development Report 2014, table 0:Basic Data (PDF) (Report). United Nations Development Programme (UNDP) Thailand. pp. 134–135. ISBN 978-974-680-368-7. Retrieved 17 January 2016, Data has been supplied by Land Development Department, Ministry of Agriculture and Cooperatives, at Wayback Machine.
{cite report}
: CS1 maint: postscript (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "รายงานสถิติจำนวนประชากรและบ้านประจำปี พ.ศ.2561" [Statistics, population and house statistics for the year 2018]. Registration Office Department of the Interior, Ministry of the Interior (in തായ്). 31 December 2018. Archived from the original on 14 June 2019. Retrieved 20 June 2019.
- ↑ "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 52
{cite web}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
- ↑ "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.
{cite web}
: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019
{cite web}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ Ko Banrao (2010-11-21). "+++ พิบพลี (Pipeli)...ที่ผ่านมา +++ มีใครรู้บ้างว่าองค์ปฐมกษัตริย์แห่งกรุงศรีอยุธยาเป็นชาวเมืองเพชญบุรีย +++" [พิบพลี (Pipeli)...in the past +++ Does anyone know that the first King of Ayutthaya was a Phetchaburi resident +++]. Oknation (in തായ്). Retrieved 2020-03-02.
- ↑ "Phra Nakhon Khiri Palace". Renown-travel.
- ↑ "Phetchaburi". THAILEX Travel Encyclopedia. Archived from the original on 2 July 2015. Retrieved 2 July 2015.
- ↑ "Number of local government organizations by province". dla.go.th. Department of Local Administration (DLA). 26 November 2019. Retrieved 10 December 2019.
37 Phetchaburi: 1 PAO, 2 Town mun., 13 Subdistrict mun., 69 SAO.