മലയ് ഉപദ്വീപ്
Geography | |
---|---|
Location | തെക്കുകിഴക്കേ ഏഷ്യ |
Coordinates | 7°00′N 100°00′E / 7.000°N 100.000°E |
Administration | |
മലയ് പെനിൻസുല തെക്കുകിഴക്കേ ഏഷ്യയിലെ ഒരു ഉപദ്വീപാണ്. ഇതിന്റെ ഭൂവിസ്തൃതി ഏതാണ്ട് വടക്ക്-കിഴക്ക് ആണ്. ഈ ഉപദ്വീപിന്റെ അവസാനം ഏഷ്യൻ വൻകരയുടെ തെക്ക് ഭാഗമാണ്. ഈ പ്രദേശം പെനിൻസുലർ മലേഷ്യ, തെക്കൻ തായ്ലാന്റ് എന്നിവ ഉൾക്കൊള്ളുന്നു. മ്യാൻമറിന്റെ തെക്കൻ മുനമ്പും (കൗതാംങ്), സിറ്റി സ്റ്റേറ്റ് സിംഗപ്പൂറും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ടെനാസെറിം മലനിരകളുടെ ഒരു ഭാഗമായ ടിറ്റിവാങ്‍സ മലനിരകൾ ഈ ഉപദ്വീപിന്റെ നട്ടെലായി നിൽക്കുന്നു. ടിബറ്റിൽ നിന്ന് ക്രാ ഇസ്ഷ്ടുമസ് (പെനിൻസുലയുടെ ഏറ്റവും ഇടുങ്ങിയ സ്ഥാനം) മലയ് പെനിൻസുലയിലേക്ക് രൂപംകൊള്ളുന്ന സെൻട്രൽ കോർഡില്ലേരയുടെ തെക്കൻ ഭാഗമാണ് ഇവ.[1] മലയ് ഉപദ്വീപിനും ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിനുമിടയിലുള്ള കടലിടുക്കാണ് മലാക്ക കടലിടുക്ക്. സൗത്ത് തീരം സിംഗപ്പൂർ ദ്വീപിൽ നിന്നും ജോഹർ കടലിടുക്ക് വേർതിരിക്കുന്നു. കിഴക്കൻ മേഖലയിലെ ഏറ്റവും തിരക്കുള്ള കപ്പൽ പാതയാണ് മലാക്ക കടലിടുക്ക്. ചൈനയിൽ നിന്നുള്ള ഭീഷണി നേരിടാൻ ഇന്ത്യ ഇവിടെ വൻ സൈനിക സന്നാഹമൊരുക്കി എന്ന് കരുതപ്പെടുന്നു.[2]
വിജ്ഞാനശാസ്ത്രം
മലയ് വാക്ക് താന മേലായു, താന (ഭൂമി), മേലായു (മലയ്) എന്ന പദത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. അതായതു് "മലയ് ദേശം". പതിനാറാം നൂറ്റാണ്ടിന്റെ പഴക്കമുള്ള മലയ് ഗ്രന്ഥങ്ങളിൽ ഈ പദം കാണാം.[3] മലഖക സുൽത്താനത്തിലെ പ്രമുഖ നായകന്മാരുമായി ബന്ധപ്പെട്ട് വാക്കാലുള്ള കഥകളായി ആരംഭിച്ച പ്രശസ്ത ക്ലാസിക്കൽ കൃതിയായ ഹികായത്ത് ഹാൻ ടുവായിലാണ് പലപ്പോഴും ഇത് പരാമർശിക്കപ്പെടുന്നത്. മലാക്കാൻ ആധിപത്യത്തിൻ കീഴിലുള്ള പ്രദേശത്തെ സൂചിപ്പിക്കാൻ താന മേലായു എന്ന വാക്ക് സ്ഥിരമായി ഉപയോഗിച്ചിരുന്നു.[4]
പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 1512 മുതൽ 1515 വരെ മലാക്കായിൽ താമസിച്ചിരുന്ന ഒരു പോർട്ടുഗീസ് അപ്പോത്തിക്കെരി ടോം പേറസ് ടെട്രാ ഡി താന മാളായിയോ എന്ന ഏതാണ്ട് സമാനമായ പദപ്രയോഗം നടത്തി. ഇത് സുമാത്രയുടെ തെക്ക്-കിഴക്കൻ ഭാഗമായ മലാഖയിലെ സുൽത്താനിൽ നാടുകടത്തപ്പെട്ട ഗവൺമെന്റ് സ്ഥാപിച്ച മഹ്മൂദ് ഷായെ അദ്ദേഹം പരാമർശിച്ചു. 17-ാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ചരിത്രകാരനായ ഇമ്മാനുവൽ ഗോദീനോ ദെ എറേദിയയുടെ വിവരണം, വടക്ക് ആൻഡമാൻ കടലും, കേന്ദ്രത്തിൽ മലാക്കാ കടലിടുക്കും, തെക്ക് സുൻഡ സ്ട്രീറ്റ് എന്ന ഭാഗവും, കിഴക്ക് പടിഞ്ഞാറൻ ദക്ഷിണ ചൈനാക്കടൽ ഭാഗവും.[5]
മലാക്ക സ്ഥാപിതമാവുന്നതിനു മുമ്പേ തന്നെ, മലയ ഉപദ്വീപിനെ കുറിച്ച്, പല വിദേശ രാജ്യങ്ങളിലെയും പൗരാണിക കാലത്തിലെയും മദ്ധ്യകാലഘട്ടത്തിലെയും ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. പല ഭാരതീയ പണ്ഡിതരും, വായുപുരാണത്തിൽ മലകളാൽ സംരക്ഷിക്കപ്പെട്ട വൻകര എന്ന അർഥമുള്ള മലയ ദ്വീപ് എന്ന് പ്രതിപാദിച്ചിരിക്കുന്നത്, മലയ് ഉപദ്വീപിനെ കുറിച്ച് ആണെന്ന് കരുതപ്പെടുന്നു..[6][7][8]തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ സ്ഥിതിചെയ്യുന്ന ബൃഹദീശ്വര ക്ഷേത്രത്തിന്റെ തെക്ക് വശത്തെ ഭിത്തിയിൽ മലയ ഉപദ്വീപിലെ മലകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മലൈയൂർ (Malaiur) എന്ന രാജ്യത്തെക്കുറിച്ച് പരാമർശം ഉണ്ട്.[9][10]
ടോളമിയുടെ ഗ്രീക്ക് ഗ്രന്ഥമായ ജ്യോഗ്രഫിയയിൽ സുവർണ്ണ ഉപദ്വീപിലെ (Golden Chersonese) മലെയു കൊലോൺ എന്ന പരാമർശമുണ്ട്. [11]സൂഖോതായ് രാജ്യം ഭരിച്ചിരുന്ന രാം ഖാം ഹെംങ് രാജാവിന്റെ ദക്ഷിണ ഭാഗത്തേക്കുള്ള സാമ്രാജ്യവികസനത്തെ പ്രതിരോധിച്ച മലയ് ഉപദ്വീപിലെ മ-ലി-യു-എർ (Ma-li-yu-er) എന്ന രാജ്യത്തെക്കുറിച്ച് ചൈനീസ് യുവാൻ രാജവംശത്തിന്റെ കാലാനുസൃതവവിവരണത്തിൽ പറഞ്ഞിരിക്കുന്നു.[12][13] ഇതേ കാലഘട്ടത്തിൽ തന്നെ മാർക്കോ പോളോ തന്റെ സഞ്ചാരക്കുറിപ്പുകളായിരുന്ന ദ് ട്രവൽസ് ഒവ് മാർകൊ പോളൊയിൽ മലയൂരിർ എന്ന മലയ് ഉപദ്വീപിലെ രാജ്യത്തെക്കുറിച്ച്, യുവാൻ കാലാനുസൃതവവിവരണത്തിൽ പറഞ്ഞതിനു സമാനമായി പ്രതിപാദിച്ചിരിക്കുന്നു.[14][15]
ഇതും കാണുക
അവലംബങ്ങൾ
- ↑ The Physical Geography of Southeast Asia, Avijit Gupta
- ↑ "Mathrubhumi - ചൈനാഭീഷണി മലാക്കാ കടലിടുക്കിനെ ലക്ഷ്യമിട്ട് ഇന്ത്യ വൻ സൈനിക സന്നാഹമൊരുക്കുന്നു". 2010-10-01. Archived from the original on 2010-10-01. Retrieved 2018-11-13.
- ↑ Mohamed Anwar Omar Din (2012). "Legitimacy of the Malays as the Sons of the Soil". Canadian Center of Science and Education. pp. 80–81. ISSN 1911-2025.
- ↑ Reid, Anthony (2010). Imperial alchemy : nationalism and political identity in Southeast Asia. Cambridge University Press. p. 95. ISBN 978-0-521-87237-9.
- ↑ Mohamed Anwar Omar Din (2011). "Asal Usul Orang Melayu: Menulis Semula Sejarahnya (The Malay Origin: Rewrite Its History)". Jurnal Melayu, Universiti Kebangsaan Malaysia. pp. 28–30. Retrieved 4 June 2012.
- ↑ Pande, Govind Chandra (2005). India's Interaction with Southeast Asia: History of Science,Philosophy and Culture in Indian Civilization, Vol. 1, Part 3. Munshiram Manoharlal. p. 266. ISBN 978-81-87586-24-1.
- ↑ Mukerjee, Radhakamal (1984). The culture and art of India. Coronet Books Inc. p. 212. ISBN 978-81-215-0114-9.
- ↑ Sarkar, Himansu Bhusan (1970). Some contributions of India to the ancient civilisation of Indonesia and Malaysia. Calcutta: Punthi Pustak. p. 8. ASIN B000PFNF5C.
- ↑ Langer, William Leonard (1973). An Encyclopedia of World History: Ancient, Medieval, and Modern, Chronologically Arranged. Houghton Mifflin Co. p. 362. ISBN 978-0-395-13592-1.
- ↑ Kotha, Satchidananda Murthy; S., Sankaranarayanan (2002). Life, thought, and culture in India, c. AD 300-1000. Centre for Studies in Civilizations. p. 121. ISBN 978-81-87586-09-8.
- ↑ Gerini, Gerolamo Emilio (1974). Researches on Ptolemy's geography of eastern Asia (further India and Indo-Malay archipelago. Oriental Books Reprint Corporation. p. 101. ISBN 81-7069-036-6.
- ↑ Guoxue (2003). "Chronicle of Mongol Yuan".
- ↑ Hall, Daniel George Edward (1981). History of South East Asia. Macmillan. p. 190. ISBN 978-0-333-24163-9.
- ↑ Cordier, Henri (2009). Ser Marco Polo; notes and addenda to Sir Henry Yule's edition, containing the results of recent research and discovery. Bibliolife. p. 105. ISBN 978-1-110-77685-6.
- ↑ Wright, Thomas (2004). The travels of Marco Polo, the Venetian: the translation of Marsden revised, with a selection of his notes. Kessinger Publishing, LLC. pp. 364–365. ISBN 978-1-4191-8573-1.
പുറത്തേക്കുള്ള കണ്ണികൾ
- Malay Peninsula എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)