ബാക് ഗാമോൺ
Backgammon ബാക് ഗാമോൺ | |
---|---|
പലക, 15 എണ്ണമുള്ള രണ്ട് കൂട്ടം കരുക്കൾ, രണ്ട് ജോടി പകിടകൾ, ഒരു ഇരട്ടപ്പകിട, പകിടക്കോപ്പ എന്നിവ അടങ്ങുന്ന ബാക്ഗാമോൺ അടുക്ക്. | |
കളിക്കാർ | {players} |
കളി തുടങ്ങാനുള്ള സമയം | 10–30 seconds |
കളിക്കാനുള്ള സമയം | 5–30 minutes |
അവിചാരിതമായ അവസരം | Dice |
വേണ്ട കഴിവുകൾ | Counting, Tactics, Strategy, Probability |
രണ്ട് കളിക്കാർ കളിക്കുന്ന ഒരു പലകക്കളിയാണ് ബാക് ഗാമോൺ. ഇതിൽ കരുക്കൾ നീക്കുന്നത് പകിട (Dice) എറിഞ്ഞ് അതിൽ വരുന്ന സംഖ്യയുടെ അടിസ്ഥാനത്തിലാണ്. സാധാരണ കണ്ട് വരുന്ന കളിയുടെ രീതിയിൽ ആദ്യം ഏതുകളിക്കാരനാണൊ കളിക്കളത്തിൽ നിന്നും തന്റെ എല്ലാ കരുക്കളും പുറത്തുകയറ്റുന്നത് അയാൾ ജയിക്കും. ഇത് ലോകത്ത് കണ്ടു വരുന്ന പുരാതന കളികളിൽ ഒന്നാണ്.
ഈ കളിയിൽ ജയിക്കുന്നതിൽ ഭാഗ്യം ഒരു പ്രധാന ഘടകമാണെങ്കിലും , കരുക്കൾ നീക്കുന്നതിലുള്ള കഴിവും രീതിയും ജയ പരാജയങ്ങളെ നിർണ്ണയിക്കുന്നു. ഈ കളിയുടെ ഇലക്ട്രോണിക്സ് വേർഷനുകൾ ഇപ്പോൾ കമ്പ്യൂട്ടർ ഗെയിം ആയിട്ടും ലഭ്യമാണ്. കൂടാതെ പല മൊബൈൽ ഫോണുകളിലും ഈ കളി ഇപ്പോൾ ലഭ്യമാണ്.
നിയമങ്ങൾ
ബാക് ഗാമോൺ കളിയിലെ കരുക്കളെ ചെക്കേഴ്സ്, സ്റ്റോൺസ്, മെൻ, കൌണ്ടർ, പോൺസ്, ചിപ്സ് എന്നീ പല പേരുകളിലും അറിയപ്പെടുന്നു. കളിയുടെ പ്രധാന ലക്ഷ്യം എതിരാളിയേക്കാൾ മുൻപ് തന്റെ കരുക്കളെ ബോർഡിൽ നിന്നും പുറത്തേക്ക് നീക്കുക എന്നതാണ്. ഇതിലെ കരുക്കൾ ആദ്യം ചിത്രത്തിൽ കാണുന്ന വിധം ക്രമീകരിക്കുന്നു. പിന്നീട് ഓരോ പകിടയുടെ സംഖ്യ അനുസരിച്ച് കരുക്കൾ നീക്കാം. ഇതിൽ ഓരോ കളിയും ചെറിയ സമയമായതുകൊണ്ട് സാധാരണ ഇത് ഒരു മാച്ച് ആയും കളിക്കും. ഇതിൽ ഒരു പ്രത്യേക പോയിന്റ് വരെ നേടുന്ന ടീം അല്ലെങ്കിൽ കളിക്കാരൻ ആദ്യം ജയിക്കുന്നു.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
പരിശീലനക്കുറിപ്പുകൾ Backgammon എന്ന താളിൽ ലഭ്യമാണ്
- ബാക് ഗാമോൺ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- rec.games.backgammon on Usenet