മഹാവതാർ ബാബാജി
ഒരു ഭാരതീയ ഋഷിയാണ് മഹാവതാർ ബാബാജി. 1862-മുതൽ 1935-വരെ ബാബാജിയെ സന്ദർശിച്ച ലാഹിരി മഹാശയനും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയുമാണ് ഈ ഋഷിക്ക് ഈ പേര് നിർദ്ദേശിച്ചത്.[1] ഈ കൂടിക്കാഴ്ചകളിൽ ചിലതിനെ പരമഹംസ യോഗാനന്ദൻ തന്റെ ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ഇതിൽ യോഗാനന്ദൻ നേരിൽ ബാബാജിയെ കാണുന്നതിന്റെ ദൃക്സാക്ഷി വിവരണവും ഉൾപ്പെടുന്നു.[2] മറ്റൊരു കണ്ടുമുട്ടലിന്റെ ദൃക്സാക്ഷി വിവരണം യുക്തേശ്വർ ഗിരി തന്റെ ദ ഹോളി സയൻസ് എന്ന കൃതിയിൽ നൽകിയിട്ടുണ്ട്.[3] മേൽപ്പറഞ്ഞ കണ്ടുമുട്ടലുകളും യോഗാനന്ദൻ രേഖപ്പെടുത്തിയിട്ടുള്ള മറ്റനേകം പേരുടെ ബാബാജിയോടുള്ള സന്ദർശനങ്ങളും പല ആത്മകഥകളിലും കാണാവുന്നതാണ്.ശ്രീ എം തന്റെ ആത്മകഥ ആയ "ഗുരുസമക്ഷം ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ" യിലും ശ്രീ മഹാവതാര ബാബാജിയെ കണ്ടതായും അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ ലഭിച്ചതായും എഴുതിയിരിക്കുന്നു.[4][5][6]
മഹാവതാർ ബാബാജിയുടെ ശരിയായ പേര് ആർക്കും അറിയില്ല. (തമിഴ്നാട്ടിലെ ഗൂഡല്ലൂർ ജില്ലയിലെ പറങ്ങിപ്പേട്ട ഗ്രാമത്തിൽ ബി.സി.203 നവംബർ 30 ന് പൂജാരിയുടെ മകനായ് നാഗരാജൻ എന്ന നാമത്തിലാണ് ജനനമെന്നു കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്]) ലാഹിരി ഉപയോഗിച്ചപേര് തന്നെ അദ്ദേഹത്തെ സന്ദർശിച്ച എല്ലാവരും ഉപയോഗിക്കുകയായിരുന്നു.[2][6] "മഹാവതാർ" എന്നാൽ "മഹത്തായ അവതാരം" എന്നും "ബാബാജി" എന്നത് "പൂജ്യ പിതാവ്" എന്നും ആണ് അർത്ഥം. ചില കൂടിക്കാഴ്ചകൾ രണ്ടോ അതിലധികമോ ദൃക്സാക്ഷികളുടെ സാന്നിധ്യത്തിലായിരുന്നു, അവരുടെ അന്യോന്യചർച്ചകളുടെ വിവരണത്തിൽ നിന്നും എല്ലാവരും മഹാവതാർ ബാബാജി എന്ന പേരിൽ ഒരേയാളിനെയാണ് കണ്ടിട്ടുള്ളതെന്നാണ്.[2][4][5]
അവലംബങ്ങൾ
- ↑ Yukteswar Giri, Ram Muzumdar, Kebalananda, and Pranabananda Giri
- ↑ 2.0 2.1 2.2 Yogananda, Paramahansa, Autobiography of a Yogi, 2005. ISBN 978-1-56589-212-5.
- ↑ Yukteswar Giri, The Holy Science. Yogoda Satsanga Society, 1949
- ↑ 4.0 4.1 Mukhopadyay, Jnananedranath, Srimad Swami Pranabananda Giri, Sri Jnananedranath Mukhopadyay Property Trust, 2001.
- ↑ 5.0 5.1 Satyananda Giri, Swami Sri Yukteshvar Giri Maharaj, from A collection of biographies of 4 Kriya Yoga gurus, iUniverse Inc. 2006. ISBN 978-0-595-38675-8.
- ↑ 6.0 6.1 Satyananda Giri, Swami, Yogiraj Shyama Charan Lahiri Mahasay, from A collection of biographies of 4 Kriya Yoga gurus, iUniverse Inc. 2006. ISBN 978-0-595-38675-8.