മേറ്റ് (പാനീയം)
കഫീൻ അടങ്ങിയ ഒരു പരമ്പരാഗത ദക്ഷിണ അമേരിക്കൻ പാനീയമാണ് മേറ്റ്. [1] ഇത് ചിമാരോ അല്ലെങ്കിൽ സിമാരോൺ എന്നും അറിയപ്പെടുന്നു. അക്വിഫോളിയേസി ഇനമായ ഐലെക്‌സ് പാരാഗ്വാറിയൻസിസിന്റെ ഉണങ്ങിയ ഇലകൾ ചൂടുവെള്ളത്തിൽ കുതിർത്താണ് ഇത് നിർമ്മിക്കുന്നത്. കൂടാതെ ഇത് സാധാരണയായി കാലാബാഷ് ഗൗഡ് കൊണ്ട് ഉണ്ടാക്കിയ ഒരു പാത്രത്തിൽ ലോഹംകൊണ്ടുള്ള കുഴൽ കൊണ്ട് വിളമ്പുന്നു. മാത്രമല്ല ചില പ്രദേശങ്ങളിൽ കന്നുകാലികളുടെ കൊമ്പുപയോഗിച്ചും (ഗുവാമ്പ) വിളമ്പുന്നു.
ഗ്വാരാനി, ടുപി എന്നീ ജനവിഭാഗങ്ങളാണ് മേറ്റ് കുടിക്കുന്നത്. യൂറോപ്യന്മാരുടെ വരവിനുമുമ്പ് തെക്കേ അമേരിക്കയിൽ ഈ പാനീയം ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ ഉപഭോഗം പ്രദേശത്തിന്റെ രണ്ട് പ്രദേശങ്ങളിലെ തദ്ദേശീയർക്ക് മാത്രമായിരുന്നു, ഇന്ന് പരാഗ്വേയാണ്, എന്നാൽ മുമ്പ് അത് റിയോ ഡി ലാ പ്ലാറ്റയുടെ (ഇപ്പോൾ അർജന്റീന) യുണൈറ്റഡ് പ്രൊവിൻസ് എന്നായിരുന്നു.[2][3] കൂടുതൽ വ്യക്തമായി പറഞ്ഞാൽ അമാംബെ, ആൾട്ടോ പരാന എന്നീ ഡിപ്പാർട്ടുമെന്റുകൾ. അവ, എംബിയ, കൈയോവ എന്നിവയും ഒരു പരിധിവരെ അവരുമായി വ്യാപാരം നടത്തിയിരുന്ന മറ്റ് വംശീയ വിഭാഗങ്ങളായ നന്ദേവ, താലുഹെറ്റ്‌സ്(പുരാതന പമ്പാസ്), കോം (തോബാസ്) എന്നിവയും ഇത് ഉപയോഗിച്ച ചില വംശീയ വിഭാഗങ്ങളാണ്. അർജന്റീന,[4] പരാഗ്വേ, ഉറുഗ്വേ എന്നിവയുടെ ദേശീയ പാനീയമാണിത്. ബൊളീവിയൻ ചാക്കോ, വടക്കൻ, തെക്കൻ ചിലി, തെക്കൻ ബ്രസീൽ, സിറിയ (ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരൻ), ലെബനൻ (പരാഗ്വേയിൽ നിന്നും അർജന്റീനയിൽ നിന്നും കുടിയേറ്റക്കാർ കൊണ്ടുവന്നു) എന്നിവിടങ്ങളിലും ഇത് ഉപയോഗിക്കുന്നു.[5][6]
അവലംബം
- ↑ Petruzzello, Melissa (ed.). "Mate - beverage". Encyclopædia Britannica. Retrieved 8 October 2015.
- ↑ "Historia del Mate (Ilex paraguariensis): Su consumo durante los inicios de la colonización española - LA NACION". La Nación (in സ്‌പാനിഷ്). ISSN 0325-0946. Retrieved 25 March 2021.
- ↑ Cervantes, Biblioteca Virtual Miguel de. "En busca del hueso perdido : (tratado de paraguayología) / Helio Vera". Biblioteca Virtual Miguel de Cervantes (in സ്‌പാനിഷ്). Retrieved 25 March 2021.
- ↑ "Ley 26.871 - Declárase al Mate como infusión nacional". InfoLEG (in സ്‌പാനിഷ്). Ministry of Economy and Public Finance. Retrieved 7 October 2010.
- ↑ Barceloux, Donald (3 February 2012). Medical Toxicology of Drug Abuse: Synthesized Chemicals and Psychoactive Plants. John Wiley & Sons. ISBN 978-1-11810-605-1.
- ↑ "South American 'mate' tea a long-time Lebanese hit". Middle East Online. Archived from the original on 2014-03-12. Retrieved 11 March 2014.
പുറംകണ്ണികൾ
Bibliography
- Assunção, Fernando O. (1967). El mate. Bolsilibros Arca (in സ്‌പാനിഷ്).
- Claude Lévi-Strauss (1955), Tristes Tropiques (1973 English translation by John and Doreen Weightman) New York: Atheneum