യുവേഫ യൂറോ 2008
13-ആമത് യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ആണ് യുവേഫ യൂറോ 2008 എന്ന് അറിയപ്പെടുന്നത്. ഓസ്ട്രിയ, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സ്പെയിൻ ജേതാക്കളായി. 2008 ജൂൺ 30നു വിയന്നയിലെ ഏൺസ്റ്റ് ഹാപ്പൽ സ്റ്റേഡിയനിൽ നടന്ന ഫൈനലിൽ ജർമ്മനിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ജേതാക്കളായത്.
മൽസരക്രമം
16 ദേശീയ ടീമുകൾ 4 ഗ്രൂപ്പുകളിലായി മത്സരിച്ചു. ഓരോ ഗ്രൂപ്പിലും മുന്നിലെത്തിയ രണ്ടു ടീമുകൾ ക്വാർട്ടർ ഫൈനലിലേക്കു പ്രവേശിച്ചു. പിന്നീടുള്ള മൽസരങ്ങൾ നോക്കൗട്ട് അടിസ്ഥാനത്തിലാണ് നടന്നത്. ക്വാർട്ടർ ജയിക്കുന്ന നാലു ടീമുകൾ സെമി ഫൈനലിലും തുടർന്ന് രണ്ടു ടീമുകൾ ഫൈനലിനും യോഗ്യത നേടി.
ഗ്രൂപ്പ് മൽസരങ്ങൾ
- എ ഗ്രൂപ്പിൽ മൽസരിച്ച ടീമുകളിൽ പോർച്ചുഗൽ, തുർക്കി ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തി. ചെക്ക് റിപബ്ലിക്, സ്വിറ്റ്സർലാന്റ് ടീമുകൾ പുറത്തായി.
- ബി ഗ്രൂപ്പിൽ മൽസരിച്ച ടീമുകളിൽ ക്രൊയേഷ്യ, ജർമ്മനി ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തി. ഓസ്ട്രിയ, പോളണ്ട് ടീമുകൾ പുറത്തായി.
- സി ഗ്രൂപ്പിൽ മൽസരിച്ച ടീമുകളിൽ നെതർലൻഡ്സ്, ഇറ്റലി ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തി. റൊമേനിയ, ഫ്രാൻസ് ടീമുകൾ പുറത്തായി.
- ബി ഗ്രൂപ്പിൽ മൽസരിച്ച ടീമുകളിൽ സ്പെയിൻ, റഷ്യ ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തി. സ്വീഡൻ, ഗ്രീസ് ടീമുകൾ പുറത്തായി.
ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ
- ജർമ്മനി 3 - 2 പോർച്ചുഗൽ
- തുർക്കി 1 - 1 ക്രൊയേഷ്യ (3 - 1 പെനാൽറ്റി ഷൂട്ടൗട്ട്)
- റഷ്യ 3 -1 നെതർലൻഡ്സ്
- സ്പെയിൻ 0 - 0 ഇറ്റലി (4 - 2 പെനാൽറ്റി ഷൂട്ടൗട്ട്)