റ്റുപാക് ഷക്കൂർ

റ്റുപാക് ഷക്കൂർ
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്ന2പാക്, മകവെലി
ഉത്ഭവംദ ബ്രോങ്സ്, ന്യൂയോർക്ക്, യുണൈറ്റഡ് സ്റ്റേറ്റ്സ്[1]
തൊഴിൽ(കൾ)റാപ്പർ, ഗാനരചയിതാവ്, അഭിനേതാവ്, റെക്കോർഡ് നിർമാതാവ്, കവി, തിരക്കഥാകൃത്ത്, സാമൂഹ്യപ്രവർത്തകൻ
വർഷങ്ങളായി സജീവം1990 – 1996
ലേബലുകൾഇന്റർസ്കോപ്, ഔട്ട് ഡ ഗുട്ട, ഡെത്ത് റോ, മകവെലി, അമാറു

പ്രസിദ്ധനായിരുന്ന ഒരു അമേരിക്കൻ റാപ് ഗായകനായിരുന്നു റ്റുപാക് അമാറു ഷക്കൂർ. 2പാക്, മകവെലി എന്നീ അപരനാമങ്ങളിലറിയപ്പട്ടിരുന്നു. വളരെയധികം വിജയം നേടിയ ഗായകൻ എന്നതിനുപുറമേ റ്റുപാക് ഒരു മികച്ച നടനും സാമൂഹ്യപ്രവർത്തകനുമായിരുന്നു.[2] അക്രമാസക്തവും കഷ്ടപ്പാടുകൾ നിറഞ്ഞതുമായ ചേരിയിലെ ജീവിതം, വർഗ്ഗീയത, സാമൂഹികപ്രശ്നങ്ങൾ, മറ്റ് റാപ്പർമാരുമായുള്ള തർക്കങ്ങൾ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മിക്ക പാട്ടുകളിലേയും വിഷയങ്ങൾ.

ജീവിതരേഖ

1971 ജൂൺ 16-ന് ന്യൂയോർക്ക് നഗരത്തിലെ മാൻഹട്ടന്റെ ഭാഗമായ കിഴക്കൻ ഹാർലെമിൽ ജനിച്ചു.

ഓൾട്ടർനെറ്റ് ഹിപ് ഹോപ് ബാന്റായ ഡിജിറ്റൽ അണ്ടർഗ്രൗണ്ടിന്റെ റോഡിയും പശ്ചാത്തല നർത്തകനുമായാണ് ഷക്കൂർ സംഗീതരംഗത്തേക്കെത്തിയത്.[3][4] ആദ്യ ആൽബമായ 2പാകാലിപ്സ് നൗ നിരൂപകരുടെ പ്രശംസ നേടിയെങ്കിലും വിവാദപരമായ വരികൾമൂലം പല തിരിച്ചടികളും നേരിടേണ്ടിവന്നു.

പല നിയമവ്യവഹാരങ്ങളിൽ പ്രതിയാക്കപ്പെട്ട ഷക്കൂറിന് മറ്റ് നിയമപ്രശ്നങ്ങളും നേരിടേണ്ടിവന്നു. ന്യൂയോർക്ക് നഗരത്തിലെ ഒരു റെക്കോർഡിങ് സ്റ്റുഡിയോയുടെ ലോബിയിൽ വച്ച് ഇദ്ദേഹത്തിന് 5 തവണ വെടിയേൽക്കുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. ഈ സംഭവത്തേക്കുറിച്ച് മറ്റ് പല റാപ്പർമാർക്കും അറിവുണ്ടായിരുന്നുവെന്നുങ്കിലും തനിക്ക് മുന്നറിയിപ്പ് തന്നില്ലെന്ന് ഷക്കൂർ സംശയിച്ചു. ഈ വിവാദം കുപ്രസിദ്ധമായ ഈസ്റ്റ് കോസ്റ്റ്-വെസ്റ്റ് കോസ്റ്റ് ഹിപ് ഹോപ് ശത്രുതക്ക് തിരികൊളുത്തി. പിന്നീട്, ഷക്കൂർ ഒരു ലൈംഗിക പീഡനക്കേസിൽ കുറ്റക്കാരനായി വിധിക്കപ്പെട്ടു. 11 മാസം ജയിൽശിക്ഷ അനുഭവിച്ച ഷക്കൂർ ഒരു അപ്പീലിലൂടെ പുറത്തിറങ്ങി. ഡെത്ത് റോ റെക്കോർഡ്സിന്റ് സി.ഇ.ഒ. ആയ മരിയോൺ "സ്യൂജ്" നൈറ്റ് ആണ് ആ അപ്പീലിന്റെ ചെലവുകൾ നടത്തിയത്. ഈ സഹായത്തിനു പകരമായി ഡെത്ത് റോ ലേബലിനു കീഴിൽ 3 ആൽബങ്ങൾ പുറത്തിറക്കാമെന്ന് ഷക്കൂർ സമ്മതിച്ചു.

1996 സെപ്റ്റംബർ 17-ന് ലാസ് വേഗസിൽ നടന്ന ഒരു ഡ്രൈവ്-ബൈ വെടിവെപ്പിൽ ഷക്കൂറിന് നാല് തവണ വെടിയേറ്റു. യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ട ഷക്കൂർ, ആറ് ദിവസങ്ങൾക്ക് ശേഷം ശ്വാസകോശ തകാരാറും ഹൃദയ സ്തംഭനവും മൂലം മരണമടഞ്ഞു.[5]

2006-ൽ എം.റ്റി.വി. പ്രഖ്യാപിച്ച എക്കാലത്തെയും മികച്ച എംസികളുടെ പട്ടികയിൽ ഷക്കൂർ രണ്ടാം സ്ഥാനത്തിനർഹനായി.[6]

അവലംബം

  1. "Tupac Interviews". Archived from the original on 2011-10-07. Retrieved 2008-07-10. {cite web}: Unknown parameter |Publisher= ignored (|publisher= suggested) (help)
  2. http://www.npr.org/templates/story/story.php?storyId=6067116
  3. (2002). Tupac Shakur - Thug Angel (The Life of an Outlaw).
  4. Tupac Shakur - hotshotdigital.com
  5. Tupac Shakur's death certificate details Archived 2012-05-23 at Archive.is reported by Cathy Scott. Retrieved on 2007-10-05.
  6. The Greatest MCs of All Time Archived 2006-04-15 at the Wayback Machine. MTV. Retrieved on 2006-12-26