ലിപ്സ്റ്റിക്ക്

ഒരു ലിപ്സ്റ്റിക്ക് റ്റൂബ്
ലിപ്സ്റ്റിക്ക് പുരട്ടുന്ന സ്ത്രീ
ചുവന്ന ലിപ്സ്റ്റിക്കിന്റെ സമീപദൃശ്യം

ചുണ്ടുകൾക്ക് നിറവും സംരക്ഷണവും പ്രധാനം ചെയ്യുന്ന സൗന്ദര്യവർധക വസ്തുവാണ് ലിപ്സ്റ്റിക്ക്. മെഴുക്, നിർദിഷ്ട വർണ്ണങ്ങൾ, തൈലങ്ങൾ, പൂരിതലായിനികൾ എന്നിവ സംയോജിപ്പിച്ചാണ് പൊതുവെ ലിപ്സ്റ്റിക്ക് നിർമ്മിക്കുന്നത്. ചുണ്ടുകൾക്ക് ആരോഗ്യം, സൂര്യരശ്മികളിൽ നിന്നുള്ള സംരക്ഷണം തുടങ്ങിയവയ്‌ക്കായി വൈറ്റമിനുകൾ സൺപ്രൊട്ടക്ഷൻ ഫാക്ടർസ് എന്നിവ ചേർത്തുള്ള  ലിപ്സ്റ്റിക്കും ലഭ്യമാണ്. ചുണ്ടുകൾക്ക്  നനവും നൈർമല്യവും പ്രധാനം ചെയ്യുന്നതിനായി ലിപ്ബാം എന്ന വിഭാഗവും ഉണ്ട്.  

ചരിത്രം

അമേരിക്കയിലെ ആദിമവാസികളുടെ പതിമൂന്നാം നൂറ്റാണ്ടില കൈയ്യെഴുത്തു പുസ്തകമായ "ദ ഗ്രോലിയെർ കോഡെക്സിൽ” റെഡ് ഇന്ത്യൻ വിഭാഗത്തിലെ മായൻ സ്ത്രീ ലിപ്റ്റിക്ക് ഉപയോഗിച്ചിരുന്നതായി കാണിക്കുന്നു.[1] 5,000 വർഷങ്ങൾക്കുമുമ്പ്, പുരാതന സുമേറിയക്കാർ ആദ്യമായി ഇത് ഉപയോഗിച്ചതെന്നുവേണം കരുതുവാൻ. അവർ നിറമുള്ള രത്നക്കല്ലുകളുടെ പൊടി മുഖത്തും ചുണ്ടുകളിലും കണ്ണുകൾക്കു ചുറ്റിലുമൊക്കെ പതിപ്പിച്ചിരുന്നു. ഈജിപ്റ്റിലെ ക്ലിയോപാട്ര രാജ്ഞി ലിപ്റ്റിക് ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ഏകദേശം 3000 ബി.സി. മുതൽ 1500 ബി.സി. വരെയുള്ള കാലത്ത് സിന്ധുനദീതടനാഗരികതയിലെ സ്ത്രീകൾ മുഖത്തും ചുണ്ടുകളിലും ചുവന്ന നിറം നൽകുന്ന പ്രവൃത്തി ചെയ്തിരുന്നു.[2] ലിംഗഭേദത്തേക്കാളുപരി സാമൂഹ്യപദവി പ്രക്രടിപ്പിക്കുവാനാണ് പുരാതന ഈജിപ്റ്റുകാർ ലിപ്സ്റ്റിക്ക് ഉപയോഗിച്ചിരുന്നത്. ചിലതരം ആൽഗകളിൽനിന്നാണ് അവർ ചുവന്ന നിറം നല്കുന്ന വസ്തു വേർതിരിച്ചെടുത്തിരുന്നത്. ലിപ്സ്റ്റിക്കിനുവേണ്ടി ഉപയോഗിച്ചിരുന്ന ചില വസ്തുക്കൾ അസുഖങ്ങൾക്കു കാരണമായിരുന്നു.മൽസ്യചിലമ്പുകളിൽ നിന്നും ലിപ്സ്റ്റിക്കിനുള്ള പദാർത്ഥങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഇസ്ലാമിക സംസ്ക്കാരത്തിനെറ്റ് പ്രതാപ കാലത്ത് ആന്തലൂഷ്യയിൽ ആയിരിക്കണം ഖരരൂപത്തിലുള്ള സുഗന്ധം പൂശിയ കോലുകളായി ലിപ്സ്റ്റിക്കുകൾ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.Abul casis എന്ന് പാശ്ചാത്ത്യർ വിളിക്കുന്ന അബുൽ ഖാസിം അൽ സഹറാവി ആണ് ഇതിന്റെ ഉപജ്ഞാതാവ്.
ഓസ്ട്രേലിയയിലെ ആദിവാസി പെൺകുട്ടികളുടെ ഋതുമതി ചടങ്ങുകളിലും ചുണ്ടുകളിൽ ചായ പൂശാറുണ്ട്.

ആധുനിക കാലഘട്ടം

16ആം നൂറ്റാണ്ടിൽ എലിസബത്ത് ഒന്നാം രാജ്ഞിയുടെ കാലത്താണ് യൂറോപ്പിൽ ലിപ്സ്റ്റിക്ക് പ്രചാരം നേടുന്നത്. വെളുപ്പിച്ച മുഖവും ചുവപ്പിച്ച ചുണ്ടുകളും ഫാഷൻ ആയി കരുതപ്പെട്ടിരുന്നു. കുലീന സ്തീകളും നടന്മാരായ പുരുഷന്മാരും മാത്രമായിരുന്നു ലിപ്സ്റ്റിക്ക് ഉപയോഗിച്ചിരുന്നത്. സസ്യാധിഷ്ഠമായിരുന്നു പദാർഥങ്ങളിലേറേയും എന്നിരുന്നാലും തേനിച്ചക്കൂടുകളിലെ മെഴുകും പ്രധാന ഘടകമായിരുന്നു. 19ആം നൂറ്റാണ്ടിൽ ലിപ്സ്റ്റിക്ക് അപകീർത്തിയിലേക്ക് കൂപ്പ് കുത്തി. ലിപ്സ്റ്റിക്കുകൾ പിന്നോക്കാവസ്ഥയുടേയും പാർശ്വവൽകൃതരുടേയും അടയാളമായി മാറി. തെരുവ് വേശ്യകൾ, അഭിനേത്രിമാർ തുടങ്ങിയവരേ അത് ഉപയോഗിക്കൂ എന്നായി.

അവലംബം

  1. Schaffer, Sarah (2006), Reading Our Lips: The History of Lipstick Regulation in Western Seats of Power, Digital Access to Scholarship at Harvard [പ്രവർത്തിക്കാത്ത കണ്ണി]
  2. Yona Williams. Ancient Indus Valley: Food, Clothing & Transportation.