ലുക്കേഷ്യൻ പ്രൊഫസ്സർ

കേംബ്രിഡ്ജ് സർവകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗത്തിലെ ഉന്നതപദവിയെയാണ് ആണ് ലൂക്കേഷ്യൻ പ്രൊഫസ്സർ എന്നു വിശേഷിപ്പിക്കുന്നത്. (ഇംഗ്ലീഷ്: Lucasian Chair). 1639-1640 കാലഘട്ടത്തിൽ കേംബ്രിഡ്ജ് സർവ്വകലാശാലയുടെ പാർലമെന്റ് അംഗമായ ഹെൻറി ലൂക്കാസ് ആണ് 1663 ൽഈ പദവി ആദ്യമായി ഏർപ്പെടുത്തുന്നത്.1664 ജനുവരി 18 ന് ചാൾസ് രണ്ടാമൻ രാജാവ് ഔദ്യോഗികമായി ഇതിനു അനുമതി നൽകി.ലോകത്തിലെ ഏറ്റവും അഭിമാനകരമായ അക്കാദമിക് പദവികളിലൊന്നായി ഇതിനെ ദ ഡെയിലി ടെലഗ്രാഫ് വിശേഷിപ്പിച്ചിരുന്നു.[1]ഐസക്ക് ന്യൂട്ടൻ, ജോസഫ് ലാർമർ, ചാൾസ് ബാബേജ്, ജോർജ് സ്റ്റോക്സ്, പോൾ ഡിറാക്, സ്റ്റീഫൻ ഹോക്കിങ്ങ് എന്നിവർ ഈ പദവിയിലിരുന്ന വ്യക്തികളാണ്. മൈക്കിൾ കേറ്റ്സ്, മൈക്കിൾ ഗ്രീവിന് ശേഷം ജൂലൈ 1, 2015 മുതൽ ഈ പദവി വഹിക്കുന്നു.[2]

ലുക്കേഷ്യൻ പ്രഫസർമാരുടെ പട്ടിക

# നിയോഗിച്ച വർഷം ഛായാചിത്രം പേര് പ്രാഗൽഭ്യം കാലാവധി.(വർഷങ്ങൾ)
1 1663 ഐസക് ബാറോ(1630 – 1677) Classics, ഗണിതം 6
2 1669 ഐസക് ന്യൂട്ടൺ(1642 – 1726) ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം 33
3 1702 വില്യം വിസ്റ്റൺ(1667 – 1752) ഗണിതശാസ്ത്രം 9
4 1711 നിക്കോളാസ് സൗൻഡേർസൺ(1682 – 1739) ഗണിതശാസ്ത്രം 28
5 1739 ജോൺ കോൾസൺ(1680 – 1760) ഗണിതശാസ്ത്രം 21
6 1760 എഡ്വാർഡ് വാറിങ്(1736 – 1798) ഗണിതശാസ്ത്രം 38
7 1798 ഐസക് മിൽനർ(1750 – 1820) ഗണിതശാസ്ത്രം, രസതന്ത്രം 22
8 1820 റോബർട്ട് വുഡ്ഹൗസ്(1773 – 1827) ഗണിതശാസ്ത്രം 2
9 1822 തോമസ് റ്റർടൺ(1780 – 1864) ഗണിതശാസ്ത്രം 4
10 1826 ജോർജ്ജ് ബിഡെൽ ഐറി(1801 – 1892) ജ്യോതിശാസ്ത്രം 2
11 1828 ചാൾസ് ബാബേജ്(1791 – 1871) ഗണിതശാസ്ത്രം, കമ്പ്യൂട്ടിങ് 11
12 1839 ജോഷുവാ കിംഗ്(1798 – 1857) ഗണിതശാസ്ത്രം 10
13 1849 ജോർജ്ജ് ഗബ്രിയേൽ സ്റ്റോക്ക്സ്(1819 – 1903) ഭൗതികശാസ്ത്രം, ദ്രവഭൗതികം 54
14 1903 ജോസഫ് ലാർമോർ(1857 – 1942) ഭൗതികശാസ്ത്രം 29
15 1932 പോൾ ഡിറാക്(1902 – 1984) ഭൗതികശാസ്ത്രം 37
16 1969 പ്രമാണം:Lighthill 3.jpeg ജയിംസ് ലൈത്തിൽ(1924 – 1998) ദ്രവ ഗതികം 10
17 1979 സ്റ്റീഫൻ ഹോക്കിംഗ്(1942 – 2018) സൈദ്ധാന്തിക ഭൗതിക ശാസ്ത്രം, പ്രപഞ്ചവിജ്ഞാനീയം 30
18 2009 മൈക്കിൾ ഗ്രീൻ(born 1946) സ്റ്റ്രിങ് സിദ്ധാന്തം 6
19 2015 മൈക്കിൾ കേറ്റ്സ്(born 1961) Statistical mechanics of soft condensed matter നിലവിൽ

അവലംബം

  1. "Michael Green to become Lucasian Professor of Mathematics". The Daily Telegraph. Retrieved 11 December 2012.
  2. "Cambridge University Reporter No 6380". 18 March 2015. Retrieved 19 March 2015.