വധശിക്ഷ അൾജീരിയയിൽ
അൾജീരിയയിൽ വധശിക്ഷ നിയമവിധേയമാണെങ്കിലും വളരെ നാളായി വധശിക്ഷ നടപ്പിലാക്കിയിട്ടില്ല. 1993-ലാണ് അവസാനമായി അൾജീരിയയിൽ വധശിക്ഷ നടപ്പിലാക്കിയത്. [1]
നിയമവ്യവസ്ഥ
രാജ്യദ്രോഹം, ചാരവൃത്തി, ഭരണകൂടത്തിനെ മാറ്റാൻ ശ്രമിക്കൽ, ഭരണകൂടത്തിനെതിരേ ജനാഭിപ്രായം ഇളക്കിവിടുക, രാജ്യത്തിന്റെ അധീനപ്രദേശങ്ങളിൽ നാശമുണ്ടാക്കുക, പൊതുവും സാമ്പത്തികപ്രാധാന്യമുള്ളതുമായ വസ്തുക്കൾ നശിപ്പിക്കുക, കൂട്ടക്കൊല, സായുധ സംഘങ്ങളുടെ ഭാഗമാകുക, കള്ളനോട്ടടിക്കുക, തീവ്രവാദം, പീഡനം, തട്ടിക്കൊണ്ടുപോകുക, അക്രമമുൾപ്പെട്ട മോഷണം, എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്. ഇപ്പോൾ വധശിക്ഷ താൽക്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. [2]
വധശിക്ഷ സ്ഥിരമായി നിറുത്തലാക്കാനുള്ള പ്രമേയം അൾജീരിയൻ പാർലമെന്റിൽ ലോയിസ ഹനോവെ, അഹ്മെദ് ഓയാഹിയ എന്നിവർ 2008-ൽ സമർപ്പിക്കുകയുണ്ടായി.
അവലംബം
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-23. Retrieved 2012-06-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-13.