വിര
ബഹുകോശങ്ങളും ഇരുവശപ്രതിസമതയും മൂന്നു ജെം (germ ) നിരകളുമുള്ള (Triploblastic metazoa ) പരാദം (Parasite ) ആണ് വിര (worm ) . ആയിരത്തിൽക്കൂടുതൽ വിര ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഏതാനും മി.മീ.മുതൽ 9 മീറ്റർ വരെ നീളമുള്ള ഇവ മിക്കതും, സകശേരുക്കളുടെയും അകശേരുക്കളുടെയും അതിഥിയായി കാണപ്പെടുന്നു. പ്ലാറ്റിഹെൽമിന്തെസ് (Platyhelminthes) (പരന്ന വിരകൾ), നെമാറ്റ്ഹെല്മിന്ത്സ് (Nemathelminthes) (ഉരുണ്ട വിരകൾ) എന്നീ രണ്ടു ഫൈലങ്ങിളിലായി ഇവയെ വർഗ്ഗീകരിച്ചിരിക്കുന്നു
പ്ലാറ്റിഹെൽമിന്തെസ് (Platyhelminthes) (പരന്ന വിരകൾ)
സെസ്ടോട (Cestoda ), ത്രിമാടോട (Trimatoda ) എന്നീ രണ്ടിനങ്ങൾ ഇതിൽപ്പെടുന്നു. ശരീര ഖണ്ഡങ്ങൾ ഉള്ള, പരന്ന്, ഇലപോലെ അല്ലെങ്കിൽ നാട പോലെ ഉള്ള ഇവയിൽ മിക്കതും ദ്വി ലിംഗ സ്വഭാവം ഉള്ളവയാണ്. ഇവയിൽ മിക്കതിനും അന്നനാളം ഇല്ല. ഉള്ളവക്കുതന്നെ അവ നന്നായിട്ട് വികസിച്ചിട്ടുമില്ല .
സെസ്ടോട (Cestoda ) നാട വിരകൾ
നാട പോലെ ഉള്ള വെളുത്ത ശരീരം. പ്രായ പൂർത്തി ആയവക്ക്, ശിരസ്സ് ,കഴുത്ത്, ശരീര ഖണ്ഡങ്ങൾ (strobila )എന്നീ വ്യക്തമായ മൂന്ന് ശരീര ഭാഗങ്ങൾ ഉണ്ട്. ശിരസ്സ് അഥവാ സ്കോലെക്സ് (Sclolex) ഉപയോഗിച്ച് മറ്റു ജീവികളുടെ ശരീരത്തിൽ പറ്റിപ്പിടിക്കും. ഇതിനായി, കൊളുത്തുകൾ (hooks ) അല്ലെങ്കിൽ സക്കറുകൾ (suckers ) ശിരസ്സിൽ ഉണ്ട്. പ്രോഗ്ലോട്ടിട്സ് (proglottids) എന്ന ശരീര ഖണ്ഡങ്ങൾ , പേശികൾ കൊണ്ട് പരസ്പരം ബന്ധിച്ചിരിക്കുന്നു. നാടയുടെ ആകൃതി ഉള്ളതിനാൽ ഇവകളെ നാട വിര അല്ലെങ്കിൽ ടേപ്പ് വേം എന്ന പേരിൽ അറിയപ്പെടുന്നു. ലാർവ ഘട്ടത്തിലോ പൂർണ വളർച്ച എത്തിയതിനു ശേഷമോ മനുഷ്യനെ ബാധിക്കുന്ന നാടവിരകൾ:
- ഡിഫിലോബോത്രിയം ലാറ്റം (Diphyllobothrium latum ) - മീൻ നാടവിര
- സ്പർഗാനം മാൻസോണി (Sparganum mansoni )
- സ്പർഗാനം പ്രോളിഫെരും ( Sparganum proliferum )
- ടീനിയ സോളിയം (Taenia solium ) - പന്നി നാടവിര
- ടീനിയ സഗിനാറ്റ (Taenia saginata ) - ബീഫ് നാടവിര
- ഹൈമനോലെപിസ് നാനാ (Hymenolepis nana )- എലി നാടവിര
- ഡിപ്പിലീടിയം കാനിയം (Dipylidium canium ) - പട്ടി നാടവിര
- എക്കിനോകോക്കസ് ഗ്രാനുലോസ (Echinococcus granulosus ) -പട്ടി നാടവിര.
ത്രിമാടോട (Trimatoda ) ഇല വിരകൾ
ദേശീയ വിരയിളക്കൽ ദിനം
ഫെബ്രുവരി 10 ന് ദേശീയ വിരയിളക്കൽ ദിനമായി ആചരിക്കുന്നു. [1]
അവലംബം
Text book of Parasitology by Chatterjee , 1981 12th edition ,Published by Chatterjee Medical Publishers , Calcutta ..
അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക
- ↑ https://web.archive.org/web/20200131120316/https://wcd.kerala.gov.in/wp-content/uploads/2019/05/WCD-Observance-Days-Calendar.pdf. Archived from the original (PDF) on 2020-01-31.
{cite web}
: Missing or empty|title=
(help)