വിറക്

വിറക്
Wiktionary
Wiktionary
വിറക് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

മരങ്ങളിൽ നിന്ന് ലഭിക്കുന്നതും കത്തിക്കുമ്പോൾ താപോർജ്ജം നൽകുന്നതുമായ ഇന്ധനമാണ് വിറക്. ഭക്ഷണം പാകം ചെയ്യാനും വെള്ളം ചൂടാക്കാനും പദാർത്ഥങ്ങൾക്ക് ചൂട് ലഭിക്കാനും വിറക് കത്തിക്കുന്നു. ഗ്രാമീണ വീടുകളിലെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാൻ ധാരാളം വിറക് ഉപയോഗിക്കുന്നു. മരങ്ങൾ മുറിച്ചാൽ ലഭിക്കുന്ന തടികളെ മഴു, കത്തിവാൾ എന്നിവ ഉപയോഗിച്ച് കീറിയെടുത്ത് വെയിലിൽ ഉണക്കി ജലാംശം നീക്കം ചെയ്താണ് വിറക് കത്തിക്കാൻ ഉപയോഗിക്കുന്നത്.

വിറകിന്റെ അമിതമായ ഉപയോഗം സസ്യങ്ങളുടെ നാശത്തിനും വനനശീകരണത്തിനും കാരണമാവുന്നു.

വിറക് ഉപയോഗിക്കുന്ന അടുപ്പ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ