ശിവരഞ്ജനി

ശിവരഞ്ജനി

ആരോഹണംസ രി2 ഗ2 പ ധ2 സ
അവരോഹണം സ ധ2 പ ഗ2 രി2 സ
ജനകരാഗംഖരഹരപ്രിയ
കീർത്തനങ്ങൾജഗത് ജനനീ

കർണാടകസംഗീതത്തിലെ ഒരു രാഗമാണ് ശിവരഞ്ജനി അഥവാ ശിവരഞ്ജിനി. 22-ാമത് മേളകർത്താരാഗമായ ഖരഹരപ്രിയയിൽ നിന്നും ജന്യമാണ് ഈ രാഗം. ശിവരഞ്ജനി ഒരു ഔഡവ - ഔഡവ രാഗമാണ്.[1] ഹിന്ദുസ്ഥാനി സംഗീതത്തിൽ കാഫി ഥാട്ടിന്റെ ജന്യരാഗമാണ് ശിവരഞ്ജനി. [2] ധൈവതമാണു് ഈ രാഗത്തിന്റെ പ്രധാന സ്വരം. ഋഷഭവും ഗാന്ധാരവും ഗമകമില്ലാതെ പാടുന്നു. ശിവരഞ്ജനിയിൽ മധ്യമം, നിഷാദം എന്നിവ വർജ്യസ്വരങ്ങളാണ്. കർണാടകസംഗീതത്തിൽ ഇതൊരു മൈനർ രാഗമാണ്. തീവ്രഋഷഭം, കോമളഗാന്ധാരം, തീവ്രധൈവതം എന്നീ തീവ്രസ്വരങ്ങൾ ഉൾക്കൊള്ളുന്ന ഈ രാഗം ഹിന്ദുസ്ഥാനി സംഗീതത്തിൽ നവീനരാഗമാണ്.

Shivaranjani scale with shadjam at C

ഘടന

ആരോഹണം

സ രി2 ഗ2 പ ധ2 സ

അവരോഹണം

സ ധ2 പ ഗ2 രി2 സ


അപൂർവ്വമായി ശിവരഞ്ജനി രാഗത്തിൽ അന്തരഗാന്ധാരവും ശുദ്ധധൈവതവും ശിവരഞ്ജിനിയിൽ കലർത്തി പാടിയാൽ അത് മിശ്രശിവരഞ്ജനി ആകും.[3] ഈ രാഗത്തിലെ സാധാരണഗാന്ധാരത്തിനു പകരം അന്തരഗാന്ധാരം പാടിയാൽ മോഹനം എന്ന രാഗം ലഭിക്കും.

കൃതികൾ

കൃതി കർത്താവ്
ആണ്ടവൻ അൻപേ പാപനാശം ശിവൻ
തരുണമീ ദയ പാപനാശം ശിവൻ
ജഗത് ജനനീ സ്വാതി തിരുനാൾ
കുറൈ ഒൻറും ഇല്ലൈ (രാഗമാലികയിലെ പല്ലവി, അനനുപല്ലവി, ഒന്നാം ചരണം എന്നിവ) സി. രാജഗോപാലാചാരി

ചലച്ചിത്രഗാനങ്ങൾ

ശിവരഞ്ജനി

ഗാനം ചിത്രം/ആൽബം
അഷ്ടമിരോഹിണി നാളിലെൻ ഭക്തിഗാനം
ഹൃദയം ദേവാലയം ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ
നീലനിലാവേ ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ
പൊന്നാവണിപ്പാടം തേടി രസതന്ത്രം

മിശ്രശിവരഞ്ജിനി

ഗാനം ചിത്രം/ആൽബം
തേരേ മേരേ ബീച്ചു് മേം ഏകു് ദുജൈ കേലിയേ
ഏഴുസ്വരങ്ങളും ചിരിയോചിരി
ആകാശദീപങ്ങൾ സാക്ഷി രാവണപ്രഭു
ആകാശദീപമേ ചിത്രമേള

അവലംബം

  1. Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
  2. Raganidhi by P. Subba Rao, Pub. 1964, The Music Academy of Madras
  3. രാഗതരംഗിണി by പ്രൊഫ. എൻ. ലതിക, Pub. 2014, അധ്യാപക കലാസാഹിതി

പുറം കണ്ണികൾ

ശിവരഞ്ജനി