സമോസ

സമോസ
സമോസ ചട്ണിയോടൊപ്പം വിളമ്പിയിരിക്കുന്നു
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: സംസ, സോംസ, സംബോസക്, സമ്പൂസ
പ്രദേശം / സംസ്ഥാനം: തെക്കേ ഏഷ്യ, മധ്യ ഏഷ്യ, പടിഞ്ഞാറൻ ഏഷ്യ,ആഫ്രിക്ക
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: മൈദ, ഉരുളക്കിഴങ്ങ, സവാള, സുഗന്ധവ്യഞ്ജനങ്ങൾ, പച്ചമുളക്, ചീസ്, ഇറച്ചി
വകഭേദങ്ങൾ : Chamuça
സമൂസ വിക്കി സംഗമോൽസവത്തിൽ നിന്നും

ഇന്ത്യയിൽ പൊതുവെ കാണപ്പെടുന്ന ഒരു പലഹാരമാണ് സമോസ. ഏഷ്യയിൽ മിക്ക രാജ്യങ്ങളിലും ഇത് ലഭ്യമാണ് . പല സ്ഥലങ്ങളിൽ ഇത് പല പേരിൽ അറിയപ്പെടുന്നു. ഓരോ സ്ഥലത്തിനനുസരിച്ച് ഇതിന്റെ രുചിയും, ഘടകങ്ങളും വ്യത്യസ്തമായി കാണപ്പെടുന്നു. അറബിയിൽ ഇത് സംബുക് ( sambusak) (അറബി: سمبوسك), എന്നും തെക്കെ ഏഷ്യയിൽ ഇത് സമൊസ ( samosa) (pronounced [səˈmou̯sə]) ,(പഞ്ചാബി: smosa, ഹിന്ദി: samosa), ടർക്കിയിൽ ഇത് സംസ എന്നും ( samsa ) (pronounced [ˈsamsə]) (Kyrgyz: самса, IPA: [sɑmsɑ́]; കസാഖ്: самса, IPA: [sɑmsɑ́], ഉസ്ബെക്: somsa, IPA: [sɒmsa]), സോമാലിയയിൽ ഇത് സംബൂസ (sambusa) എന്നും (Somali: sambuusa) അറിയപ്പെടുന്നു. ഇത് സാധാരണ ത്രികോണ ആകൃതിയിലാണ് ഉണ്ടാക്കുന്നത്. ഇതിന്റെ അകത്ത് സാധാരണ ഉരുളക്കിഴങ്ങ്, സവാള എന്നിവയുടെ ഒരു മിശ്രിതമാണ് സ്റ്റഫ് ചെയ്യുന്നത്. പക്ഷേ പല സ്ഥലങ്ങളിൽ പല തരത്തിലുള്ള മിശ്രിതങ്ങൾ ചേർത്ത സമോസകൾ ലഭ്യമാണ്. പനീർ, ഇറച്ചി, മീൻ എന്നിവയും ചേർത്തുള്ള സമൊസകളും ലഭ്യമാണ്. തക്കാളി സോസിനൊപ്പമോ, ചട്ണിക്കൊപ്പമോ ആണ് സമോസ സാധാരണയായി വിളമ്പാറ്.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikibooks
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്