സാഗർമാഥാ ദേശീയോദ്യാനം
സാഗർമാഥാ ദേശീയോദ്യാനം Sagarmatha National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | നേപ്പാൾ |
Area | 1,148 കി.m2 (1.236×1010 sq ft) |
Established | July 19, 1976 |
Type | പാരിസ്ഥിതികം |
Criteria | vii |
Designated | 1979 (3 session) |
Reference no. | 120 |
State Party | നേപ്പാൾ |
Region | ഏഷ്യാ പസഫിൿ |
കിഴക്കൻ നേപ്പാളിൽ സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത പ്രദേശമാണ് സാഗർമാഥാ ദേശീയോദ്യാനം (നേപ്പാളി: सगरमाथा राष्ट्रिय निकुञ्ज; ഇംഗ്ലീഷ്: Sagarmatha National Park). ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ് ഈ ഉദ്യാനത്തിന്റെ പരിധിയിലാണ് വരുന്നത്. എവറസ്റ്റ് കൊടുമുടി നേപ്പാളി ഭാഷയിൽ സഗർമാഥാ (सगरमाथा) എന്നാണ് അറിയപ്പെടുന്നത്.
1,148 ചതുരശ്ര കിലോമീറ്റർ(443 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്ന ഈ ഉദ്യാനം നേപ്പാളിലെ സോലുഘുംബു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.
1976ലാണ് ഈ ദേശീയോദ്യാനം സ്ഥാപിതമായത്. 1979-ൽ നേപ്പാളിൽ നിന്നും ലോകപൈതൃക പട്ടികയിൽ ഇടം നേടിയ പ്രഥമ ദേശീയോദ്യാനമായി ഇത്.2002-ൽ 275ച.കി.മീ വിസ്തൃതിയുള്ള ഒരു ബഫർ മേഖലയും (Buffer Zone) ദേശീയോദ്യാനത്തിനോട് കൂട്ടിച്ചേർക്കപ്പെട്ടു.[1] 1960കളുടെ ആരംഭം മുതൽക്കെ നേപ്പാളിലെ ഒരു വിനോദസഞ്ചാരകേന്ദ്രമായി സാഗർമാഥാ ദേശീയോദ്യാനം മാറിയിരുന്നു. 2003-ൽ ഏകദേശം 19,000ത്തോളം സഞ്ചാരികൾ ഇവിടം സന്ദർശിച്ചു എന്നാണ് കണക്ക്. നേപ്പാളിലെ ഒരു ഗോത്രവിഭാഗമായ ഷെർപ്പകൾ ഇവിടെ അധിവസിക്കുന്നുണ്ട്. 3500-ത്തോളം ഷെർപ്പകൾ സാഗർമാഥയ്ക്ക് സമീപമായി ഗ്രാമങ്ങളിലും താൽക്കാലിക വസതികളിലുമായി താമസിക്കുന്നുണ്ട്.[2]
ഇതും കാണുക
അവലംബം
- ↑ Heinen, J. T. and J. N. Mehta (2000). Emerging Issues in Legal and Procedural Aspects of Buffer Zone Management with Case Studies from Nepal. Journal of Environment and Development 9 (1): 45–67.
- ↑ Byers, A. (2005). Contemporary human impacts on Alpine ecosystems in the Sagarmatha (Mt. Everest) national park, Khumbu, Nepal. Annals of the Association of American Geographers 95 (1): 112–140.