സാത്താൻ

സാത്താൻ : ഒരു പെയിന്റിംഗ്

മനുഷ്യർക്ക് പൈശാചികാംശം നല്കുന്നതും, ദൈവത്തിന് എതിരായി നടക്കാനും, മതപരമായ കാര്യങ്ങളിൽ തടസ്സമുണ്ടാക്കുന്നതുമായി ക്രിസ്‌ത്യൻ, മുസ്ലീം മതങ്ങളിൽ കരുതുന്നതും ആളുകളെ തെറ്റായ വഴികളിലൂടെ നയിക്കുന്നതുമായ ദുഷ്ടശക്തിയാണ് സാത്താൻ അഥവാ ചെകുത്താൻ. പ്രാചീന ഹീബ്രു ഭാഷയിൽ സാത്താന്‌ 'എതിരാളി' എന്ന്‌ മാത്രമേ അർഥമുള്ളു. [1]

ഉല്പത്തി

ദൈവത്തിന്റെ ഒരു ദൂതനായിട്ടാണ്‌ സാത്താൻ സൃഷ്ടിക്കപ്പെട്ടത്‌. അവൻ പാപം ചെയ്യുന്നതിനു മുമ്പ്‌ ഒരു പക്ഷെ അരുണോദയപുത്രൻ എന്നർത്ഥം വരുന്ന ലൂസിഫർ എന്നാണ് അവൻ വിളിക്കപ്പെട്ടിരുന്നത്‌ എന്ന്‌ ബൈബിളിൽ പറയുന്നു [2]

സാംഗത്യം

സാത്താൻ ഒരു യഥാർഥ വ്യക്തിയല്ലെന്ന്‌ ചില ആധുനിക പണ്ഡിതന്മാർ പറയുന്നു. മനുഷ്യന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞ ഒരു സാങ്കൽപ്പിക കഥാപാത്രമാണ്‌ അവൻ എന്നാണ്‌ അവരുടെ പക്ഷം. [3]

ബൈബിളിലെ പരാമർശങ്ങൾ

ദൈവം ഉണ്ടെങ്കിൽ സാത്താനും ഉണ്ട്‌. ബൈബിളിൽതന്നെ ക്രിസ്തുവിനെ സാത്താൻ പരീക്ഷിക്കുന്നതും പലരിൽനിന്നും സാത്താനെ ഒഴിപ്പിക്കുന്നതുമായ പരാമർശങ്ങൾ കാണാം. ജൂതദർശനങ്ങളിൽ സാത്താൻ ദൈവത്തിന്റെ എല്ലാ പദ്ധതികളെയും എതിർക്കുന്നവനും തടസ്സപ്പെടുത്തുന്നവനും വ്യാമോഹം, പ്രലോഭനം എന്നിവ ചെയ്യുന്നവനും ദൈവത്തിനുവേണ്ടി തന്നെ കഷ്ടതകളും പരീക്ഷണങ്ങളും നടത്തുന്നവനും (ഇയോബ്‌, പഴയനിയമം നോക്കുക) എന്നിട്ട്‌ പഴി കേൾക്കേണ്ടിവരുന്നവനും ഒക്കെ ആയിട്ടാണ്‌ നാം കാണുന്നത്‌. ദൈവികസഭയിലെ ദൈവത്തിന്റെ ആജ്ഞാനുവർത്തികളായ അനേകം 'ദൈവപുത്ര'രിൽ ഒരാളാണ്‌ സാത്താൻ എന്ന്‌ ഇയോബിന്റെ പുസ്തകത്തിൽ (പഴയനിയമം)കാണാം. പിൽക്കാല ഗ്രീക്ക്‌ മിത്തോളജിയുടെ സ്വാധീനമാവാം സാത്താനെ ലൂസിഫർ എന്നും (പ്രഭാത നക്ഷത്രം, വെള്ളി നക്ഷത്രം, ശുക്രൻ)പറയുന്നുണ്ട്‌. സെമിറ്റിക്‌ മതങ്ങളിൽ ആണ്‌ സാത്താനെ പ്രകൃതിവിരുദ്ധ, ആസുരശക്തിയായി ഡെവിൾ അഥവാ പിശാചായി വരച്ചു വെച്ചിരിക്കുന്നത്‌. വിശേഷിച്ചും സ്വർഗത്തിലെ യുദ്ധശേഷം പാതാളത്തിലേക്ക്‌ നിപതിച്ച മാലാഖയായും മനുഷ്യന്റെ സകല പാപങ്ങൾക്കും ഉറവിടമായും അവനെ പാപം ചെയ്യാൻ പ്രേരിപ്പിക്കുന്നവനായും പ്രലോഭനങ്ങൾക്ക്‌ അടിമപ്പെടുന്നവനായും പുതിയ നിയമവും സമാനതകളോടെ ഖുറാനും രേഖപ്പെടുത്തിയിരിക്കുന്നു. ഭൂതങ്ങളുടെ നായകൻ എന്ന്‌ മത്തായിയുടെ സുവിശേഷത്തിലും ഇഹലോകത്തിന്റെ ദൈവം എന്ന്‌ കോരിയാന്തറിലും (പു.നി) പരാമർശങ്ങൾ കാണാം.

ഇസ്ലാമിക കാഴ്ചപ്പാടിൽ

ഖുറാൻ അനുസരിച്ച്‌ ദൈവസൃഷ്ടി ആയ ആദിമാനവൻ ആദാമിനെ വണങ്ങാൻ കൂട്ടാക്കാതിരുന്ന ഇബിലിസ്‌ ആണ്‌ സാത്താൻ അഥവാ,,

asaassil. സൈത്താൻ. അറബിക്‌ ഭൂതങ്ങളായ ജിന്നുകളുടെ അധിപതികൂടിയാണ്‌ ഇബിലിസ്‌.

ഇതും കാണുക

ലൂസിഫർ

കറുത്ത കുർബ്ബാന

ജിന്ന്

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. [1] യഹോവയുടെ സാക്ഷികളുടെ അംഗീകൃത വെബ്സൈറ്റിൽ നിന്നും ശേഖരിച്ചത്.
  2. മലയാള മനോരമ [2] ശേഖരിച്ചത് 2019 ജൂലൈ 18
  3. ജന്മഭൂമി [3] Archived 2018-01-27 at the Wayback Machine ശേഖരിച്ചത് 2019 ജൂലൈ 18