സിൻഡിക്കേറ്റ് ബാങ്ക്

സിൻഡിക്കേറ്റ് ബാങ്ക്
Public (ബി.എസ്.ഇ.: 532276)
സ്ഥാപിതംUdupi, 1925 (as Canara Industrial and Banking Syndicate Limited)
ഉത്പന്നങ്ങൾFinance and insurance
Consumer Banking
Corporate Banking
Investment Banking
Investment Management
Private Equity
Mortgages
Credit Cards
വെബ്സൈറ്റ്Syndicatebank.in/

ഭാരതത്തിലെ ഒരു ദേശസാൽകൃത ബാങ്കാണ് സിൻഡിക്കേറ്റ് ബാങ്ക്(കന്നഡ: ಸಿಂಡಿಕೇಟ್ ಬ್ಯಾಂಕ್). 1925-ൽ മംഗലാപുരത്താണ് ഇത് സ്ഥാപിക്കപ്പെട്ടത്. ഈ സമയത്ത് കാനറ ഇൻഡസ്ട്രിയൽ ആൻഡ് ബാങ്കിങ് സിൻഡിക്കേറ്റ് ലിമിറ്റഡ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. സിൻഡിക്കേറ്റ് ബാങ്ക് 2021 ജൂലൈ 1 മുതൽ കാനറ ബാങ്കിൽ ലയിച്ചു .[1]

ചരിത്രം

8000 രൂപ മൂലധനവുമായിട്ടാണ് വ്യവസായം ആരംഭിച്ചത്. ആദ്യശാഖ 1928ൽ കർണാടകത്തിലാണ് പ്രവർത്തനമാരംഭിച്ചത്. നെയ്ത്തു തൊഴിലാളികൾക്ക് ധനസഹായം നൽകുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം.

ഇരുപതോളം ബാങ്കുകൾ കാനറ ഇൻഡസ്ട്രിയൽ ആൻഡ് ബാങ്കിങ് സിൻഡിക്കേറ്റ് ലിമിറ്റഡുമായി ലയിച്ചിട്ടുണ്ട്. ഇവയിൽ മഹാരാഷ്ട്ര അപക്സ് ബാങ്ക് ലിമിറ്റഡ്,സതേർൺ ഇന്ത്യ അപെക്സ് ബാങ്ക് ലിമിറ്റഡ് എന്നിവ ഉൾപ്പെടുന്നു.

  • 1964ൽ സിൻഡിക്കേറ്റ് ബാങ്ക് ലിമിറ്റഡ് എന്ന് പേരുമാറ്റി. ഹെഡ് ഓഫീസ് മണിപ്പാലിലേക്ക് മാറ്റി.
  • 1978 ആയപ്പോഴേക്കും 1000 ശാഖകൾ ഈ ബാങ്കിനുണ്ടായി.
  • ഇപ്പോൾ ഈ ബാങ്കിനു 2500-ൽ അധികം ശാഖകളുണ്ട്. ഇവയിൽ 1500ലധികം ശാഖകൾ കോർബാങ്കിങ്-ഇ-ബാങ്കിങ് എന്നീ സൗകര്യങ്ങളോടു കൂടിയവയാണ്.


അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. "ജൂലായ് ഒന്നു മുതൽ സിൻഡിക്കേറ്റ് ഇല്ല, കാനറാ ബാങ്ക് മാത്രം". Retrieved 2024-12-16.