ദുൽ കിഫ്‌ൽ

ദുൽ കിഫ്‌ൽ ((ca. 1600–1400? BCE), (Arabic ذو الكفل ) ഇസ്ലാമിലെ ഒരു പ്രവാചകനായി വിശ്വസിക്കപ്പെടുന്നു. എന്നാൽ മുഹമ്മദിബ്നു ജരീർ അൽ തബരിയെപോലുള്ള ചരിത്രകാരന്മാർ ഇദ്ദേഹം ഒരു പുണ്യാളനാണെന്ന വാദക്കാരാണ്. ഇദ്ദേഹം 75 വയസ്സു വരെ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്നു.
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
നാമത്തിനു പിന്നിൽ
ദുൽ കിഫ്ൽ എന്നത് നാമവിശേഷണമാണെന്ന് കരുതപ്പെടുന്നു. ദുൽ കിഫ്ൽ എന്നാൾ കിഫ്‌ൽ(മടക്കുക, ഇരുപുറം) ഉള്ള ആൾ എന്നാണർത്ഥം. ഈ രൂപത്തിൽ മറ്റു പലരേയും ഖുർആൻ പരാമർശിച്ചതു കാണാം. ഉദാഹരണത്തിൻ യൂനൂസ്(യോന)നബിയെ ഉദ്ദേശിച്ച് ദുൽ നൂൻ (മത്സ്യത്തിന്റെ ആൾ) എന്നും മഹാനായ സൈറസിനെ ഉദ്ദേശിച്ച് ദുൽ കർ നൈൻ(ഇരട്ടക്കൊമ്പൻ) എന്നും പറഞ്ഞിരിക്കുന്നു. ദുൽ കിഫ്ൽ ബൈബിളിലെ എസക്കിയേൽ(Hebrew: יְחֶזְקֵאל,) പ്രവാചകനാണെന്നാണ് പ്രബലമായ അഭിപ്രായം.
ഖുർആനിൽ
- (85) ഇസ്മാഈലിനെയും, ഇദ്‌രീസിനെയും, ദുൽകിഫ്ലിനെയും ( ഓർക്കുക ) അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു.(86) അവരെ നാം നമ്മുടെ കാരുണ്യത്തിൽ ഉൾപെടുത്തുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അവർ സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു.(ഖുർആൻ 21:85-86[1])
- ഇസ്മാഈൽ, അൽയസഅ്, ദുൽകിഫ്ല് എന്നിവരെയും ഓർക്കുക. അവരെല്ലാവരും ഉത്തമൻമാരിൽ പെട്ടവരാകുന്നു.(ഖുർആൻ 38:48[2])
ഈ പ്രവാചകന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൂടുതൽ വിവരങ്ങൾ ഖുർആനിൽ കാണുന്നില്ല.
അവലംബം
- ↑ http://www.quranmalayalam.com/quran/uni/u21.html
- ↑ http://www.quranmalayalam.com/quran/uni/u38.html
ഫലകം:ഇസ്ലാമിലെ പ്രവാചകന്മാർ-stub