ബുദ്ധമതത്തിലെ ഒരു വിഭാഗമാണ് ഥേരാവാദ ബുദ്ധമതം (സംസ്കൃതം: स्थविरवाद; പരമ്പരാഗത ചൈനീസ്: 上座部; പിൻയിൻ: ഷാങ്ഷ്വൊ-ബു) . ഇപ്പോൾ നിലവിലുള്ള ബുദ്ധമത വിഭാഗങ്ങളിൽ ഏറ്റവും പഴക്കമുള്ളതും പ്രാചീന ബുദ്ധമതത്തോട് ഏറ്റവും സാമ്യമുള്ള വിശ്വാസ പാരമ്പര്യം ആണ് തെരാവാദ. തായ്ലാന്റ്, ശ്രീലങ്ക, ലാവോസ്, കംബോഡിയ, മ്യാന്മാർ എന്നീ രാജ്യങ്ങളിലെ ഭൂരിപക്ഷവും ഈ വിഭാഗത്തിൽ പെട്ടവർ ആണ്. ചൈന, വിയറ്റ്നാം, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ തെരാവാദ ബുദ്ധമതക്കാർ ന്യൂനപക്ഷം ആണ്.
ചരിത്രം
ശ്രീ ബുദ്ധൻ പരിനിർവാണം പ്രാപിച്ച് ഏതാണ്ട് 135 വർഷം (348 BC) കഴിഞ്ഞപ്പോൾ വൈശാലിയിൽ വച്ച് ഒരു ബുദ്ധമത മഹാസമ്മേളനം നടന്നു. അതിനു ശേഷം ബുദ്ധമതത്തിൽ ഒരു പിളർപ്പ് ഉണ്ടായി രണ്ട് വിഭാഗങ്ങൾ ആയി പിരിഞ്ഞു. ഈ വിഭാഗങ്ങളെ മഹാസംഘിക (Sanskrit: महासांघिक mahāsāṃghika; traditional Chinese: 大眾部; pinyin: dàzhòng-bù) എന്നും സ്ഥാവിരവാദ (Sanskrit: स्थविरवाद; traditional Chinese: 上座部; pinyin: shàngzuò-bù) എന്നും അറിയപ്പെടുന്നു. സ്ഥാവിരവാദത്തിൽ പെട്ട ചിലർ വിശകലന വീക്ഷണത്തിനു പ്രാധാന്യം നൽകി. ഇവരെ വിഭജ്ജവാദികൾ എന്ന് വിളിക്കുന്നു. ഈ വിഭജ്ജവാദികളാണ് പിൽക്കാലത്ത് തേരാവാദയായത്.[1]
അവലംബം
↑"On the Vibhajjavādins", Lance Cousins, Buddhist Studies Review 18, 2 (2001)