ഐമാക്സ് തീയേറ്റർ

ഉന്നത നിലവാരമുള്ള ക്യാമറകൾ, സിനിമാ സങ്കേതങ്ങൾ, ചലച്ചിത്ര പ്രക്ഷേപിണികൾ (പ്രൊജക്ടറുകൾ) എന്നിവയുടെ സഹായത്തോടെ നിർമ്മിക്കുന്ന സിനിമകളെ ബൃഹത്തായതും പ്രത്യേക ദർശനാനുപാതവുമുള്ള (ഏകദേശം 1:4:1) വെള്ളിത്തിരയും സ്റ്റേഡിയത്തിലേതുപോലെയുള്ള ഇരിപ്പിട സംവിധാനവുമുള്ള തീയേറ്ററുകളിൽ ചടുലമായ ശബ്ദ-ചിത്ര സംവിധാനത്തോടെ പ്രദർശിപ്പിക്കുന്ന ഒരു കുത്തക സിനിമാ പ്രദർശന സംരംഭമാണ് ഐമാക്സ്. ഐമാക്സ് സിനിമകൾ പ്രദർശിപ്പിക്കുന്ന സിനിമാ പ്രദർശന ശാലകളാണ് ഐമാക്സ് തീയേറ്ററുകൾ.