ഓഗസ്റ്റ് 10
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 'ആഗസ്റ്റ് 10 വർഷത്തിലെ 1741 (അധിവർഷത്തിൽ 223)-ആം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1776 - അമേരിക്കൻ വിപ്ലവം: അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ വാർത്ത ലണ്ടണിലെത്തുന്നു.
- 1792 - ഫ്രഞ്ച് വിപ്ലവം: ത്വിലെരിയെസ് കൊട്ടാര ആക്രമണം. ഫ്രാൻസിലെ ലൂയി പതിനാറാമനെ അറസ്റ്റു ചെയ്യുന്നു.
- 1809 - ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോ സ്പെയിനിൽനിന്നു സ്വാതന്ത്ര്യ പ്രഖ്യാപിക്കുന്നു.
- 1821 - മിസ്സോറിയെ അമേരിക്കൻ ഐക്യനാടുകളിലെ 24ആമത്തെ സംസ്ഥാനമായി അംഗീകരിക്കുന്നു.
- 1913 - രണ്ടാം ബാൽക്കൻ യുദ്ധം അവസാനിക്കുന്നു: ബൾഗേറിയ, റുമാനിയ, സെർബിയ, മോണ്ടിനെഗ്രോ, ഗ്രീസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ബുക്കാറസ്റ്റ് ഉടമ്പടി ഒപ്പുവയ്ക്കുന്നു.
- 1944 - രണ്ടാം ലോകമഹായുദ്ധം: അമേരിക്കൻ സേന ഗ്വാമിലുള്ള അവസാന ജാപ്പനീസ് സേനയെയും തുരത്തുന്നു.
- 1990 - മഗല്ലൻ ശൂന്യാകാശഗവേഷണ വാഹനം ശുക്രനിലെത്തുന്നു.
- 2000 - www.ibiblio.org എന്ന സൈറ്റിലെ കൗണ്ടർ പ്രകാരം ലോകജനസംഖ്യ 6 ബില്യൺ കടക്കുന്നു.
- 2003 - റഷ്യൻ ബഹിരാകാശഗവേഷകനായ യുറി ഇവാനോവിച്ച് മലെൻചെൻകോ ബഹിരാകാശത്തുവെച്ച് വിവാഹം ചെയ്യുന്ന ആദ്യ മനുഷ്യനായി
ജന്മദിനങ്ങൾ
- 1860 - ഇന്ത്യൻ സംഗീതജ്ഞനായ പണ്ഡിറ്റ് വിഷ്ണുനാരായൺ ഭട്ഖണ്ഡെ
- 1971 - ഐറിഷ് ഫുട്ബോൾ കളിക്കാരനായ റോയ് കീൻ
ചരമവാർഷികങ്ങൾ
- 258 - വിശുദ്ധ ലോറൻസ്
- 1896 - തുടർച്ചയായി ഗ്ലൈഡറിൽ പറന്ന് ചരിത്രം സൃഷ്ടിച്ച ഓട്ടോ ലിലിയൻതാൾ
- 1998 - ചലച്ചിത്രനടൻ ഭരത് പ്രേംജി
- 1999 - പ്രമുഖ ഹിന്ദി, സംസ്കൃത പണ്ഡിതനായ പത്മഭൂഷൺ പണ്ഡിറ്റ് ബൽദേവ് ഉപാധ്യായ
- 1994-കഥകളി സംഗീതജ്ഞൻ കലാമണ്ഡലംതിരൂർ നമ്പീശൻ
മറ്റു പ്രത്യേകതകൾ
- ഇക്വഡോറിന്റെ സ്വാതന്ത്യദിനം.