ഗൂഗിൾ ഗ്ലാസ്
ഡെവലപ്പർ | |
---|---|
Manufacturer | Foxconn |
തരം | Optical Head-Mounted Display (OHMD), Peripheral Head-Mounted Display (PHMD), Wearable technology |
പുറത്തിറക്കിയ തിയതി | Developers (US): February 2013[1] Public (US): Around 2013[2] |
ആദ്യത്തെ വില | Explorer version: $1,500 USD Standard edition: $1,500 USD[3] |
ഓപ്പറേറ്റിംഗ് സിസ്റ്റം | Glass OS[4] (Google Xe Software[5]) |
പവർ | 570 mAh Internal lithium-ion battery |
സി.പി.യു | OMAP 4430 System on a chip, dual-core processor |
സ്റ്റോറേജ് കപ്പാസിറ്റി | 16 GB flash memory total(12 GB of usable memory) |
മെമ്മറി | 2 GB RAM[6] |
ഡിസ്‌പ്ലേ | Prism projector, 640×360 pixels (equivalent of a 25 ഇഞ്ച്/64 സെ.മീ screen from 8 അടി/2.4 മീ away) |
ഇൻപുട് | Voice command through microphone,accelerometer, gyroscope, magnetometer, ambient light sensor, proximity sensor |
കണ്ട്രോളർ ഇൻപുട് | Touchpad, MyGlass phone mobile app |
ക്യാമറ | 5 Megapixel photos 720p video |
കണക്ടിവിറ്റി | Wi-Fi 802.11b/g, Bluetooth, micro USB |
ഭാരം | 36 g (1.27oz) |
ബാക്വാഡ്കോമ്പാറ്റിബിലിറ്റി | Any Bluetooth-capable phone; MyGlass companion app requires Android 4.0.3 "Ice Cream Sandwich" or higher or any iOS 7.0 or higher |
സംബന്ധിച്ച ലേഖനങ്ങൾ | Oculus Rift, Microsoft HoloLens |
വെബ്‌സൈറ്റ് | www |
ഒപ്റ്റിക്കൽ ഹെഡ് മൗണ്ടഡ് ഡിസ്പ്ലേയോടു (ഒ.എം.എച്ച്.ഡി.) കൂടിയ ശരീരത്തിൽ ധരിക്കാവുന്ന കമ്പ്യൂട്ടറാണ് ഗൂഗിൾ ഗ്ലാസ് ("GLΛSS" എന്ന ശൈലിയിലാണെഴുതുന്നത്). ഗൂഗിൾ തങ്ങളുടെ പ്രോജെക്റ്റ് ഗ്ലാസ് എന്ന ഗവേഷണ വികസന പദ്ധതിയിലൂടെ [8] ഇത് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വൻതോതിൽ വിൽക്കാൻ സാധിക്കുന്ന സർവ്വസാധാരണമായ ഒരു കമ്പ്യൂട്ടർ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം.[9] സ്മാർട്ട് ഫോണുകളോട് സാമ്യതയുള്ളതും കൈ തൊടാതെ ഉപയോഗിക്കാവുന്നതുമായ രീതിയിലാണ്[10] ഇത് വികസിപ്പിക്കുന്നത്. സാധാരണ ഭാഷയിലുള്ള നിർദ്ദേശങ്ങളിലൂടെ ഇന്റർനെറ്റുമായി ബന്ധപ്പെടാൻ ഈ ഫോണിന് സാധിക്കും.[11][12]
ഇപ്പോൾ വിൽക്കുന്ന ഫ്രെയിമുകളിൽ ലെൻസുകൾ ഘടിപ്പിച്ചിട്ടില്ലെങ്കിലും റേബാൻ, വാർബി പാർക്കർ മുതലായ സൺഗ്ലാസ് നിർമാതാക്കളുമായി സഹരിച്ച് അവയും ലഭ്യമാക്കാൻ ഗൂഗിൾ പദ്ധതിയിടുന്നുണ്ട്. ഉപയോക്താക്കൾക്ക് ഇത് പരീക്ഷിച്ചുനോക്കാനുള്ള ഷോപ്പുകളും ഗൂഗിൾ പ്ലാൻ ചെയ്യുന്നുണ്ട്.[9] കണ്ണട ഉപയോഗിക്കുന്നവർക്ക് എക്സ്പോറർ എഡിഷൻ ഉപയോഗിക്കാൻ സാധിക്കില്ല. ഭാവിയിൽ ഉപയോക്താവിന്റെ കണ്ണിനനുസരിച്ചുള്ള പവറുള്ള ലെൻസും ഇതിൽ ഉപയോഗിക്കാനാവും എന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ ലെൻസുകൾ ഘടിപ്പിക്കാൻ സാധിക്കുന്ന തരം മോഡ്യുലാർ ഡിസൈനായിരിക്കും ഗ്ലാസുകൾക്കുണ്ടാവുക.[13]
ഗൂഗിൾ എക്സ് ആണ് ഗ്ലാസ് വികസിപ്പിക്കുന്നത്.[14] ഡ്രൈവറില്ലാത്ത കാർ പോലെയുള്ള പദ്ധതികളും ഗൂഗിൾ എക്സിനു കീഴിലാണ്. പ്രൊജക്സ്റ്റ് ഗ്ലാസിന്റെ രൂപഘടന ഗൂഗിൾ പേറ്റന്റ് ചെയ്തിട്ടുണ്ട്.[15][16]
2014 മെയ് 15-ന് പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിന് മുമ്പ്, 2013 ഏപ്രിൽ 15-ന് യുഎസിലെ യോഗ്യരായ "ഗ്ലാസ് എക്‌സ്‌പ്ലോറർമാർക്ക്" ഗൂഗിൾ ഗ്ലാസിന്റെ ഒരു പ്രോട്ടോടൈപ്പ് 1,500 ഡോളറിന് വിൽക്കാൻ തുടങ്ങി.[17] ഇതിന് 5 മെഗാപിക്സൽ സ്റ്റിൽ/720p വീഡിയോ ക്യാമറ ഉണ്ടായിരുന്നു. നിലവിലുള്ള സ്വകാര്യതാ നിയമങ്ങൾ ലംഘിക്കപ്പെടുമെന്ന ആശങ്കകൾക്കിടയിലാണ് ഹെഡ്‌സെറ്റിന് വലിയ വിമർശനം നേരിടേണ്ടി വന്നത്.[18]
അവലംബം
- ↑ Miller, Claire Cain (February 20, 2013). "Google Searches for Style". The New York Times. Retrieved March 5, 2013.
- ↑ "Gadgets". NDTV. IN.
- ↑ Coldewey, Devin (February 23, 2013). "Google Glass to launch this year for under $1,500". Gadgetbox. NBC News. Retrieved February 23, 2013.
- ↑ "KitKat for Glass". February 28, 2014. Archived from the original on 2015-10-08. Retrieved 2022-07-08.
- ↑ Google glass fans, archived from the original on February 21, 2016, retrieved April 18, 2014
- ↑ Fitzsimmons, Michelle (June 24, 2014). "Google Glass gets more memory, photo-framing viewfinder". Tech radar.
- ↑ Mann, Steve (4 September 2012). ""GlassEyes": The Theory of EyeTap Digital Eye Glass" (PDF). IEEE Technology and Society. 31 (3). Institute of Electrical and Electronics Engineers: 10–14. doi:10.1109/MTS.2012.2216592. Retrieved 7 June 2013.
{cite journal}
: Unknown parameter|month=
ignored (help) - ↑ Goldman, David (4 April 2012). "Google unveils 'Project Glass' virtual-reality glasses". Money. CNN. Retrieved 4 April 2012.
- ↑ 9.0 9.1 Miller, Claire Cain (20 February 2013). "Google Searches for Style". The New York Times. Retrieved 5 March 2013.
- ↑ Albanesius, Chloe (4 April 2012). "Google 'Project Glass' Replaces the Smartphone With Glasses". PC Magazine. Retrieved 4 April 2012.
- ↑ Newman, Jared (4 April 2012). "Google's 'Project Glass' Teases Augmented Reality Glasses". PC World. Retrieved 4 April 2012.
- ↑ Bilton, Nick (23 February 2012). "Behind the Google Goggles, Virtual Reality". The New York Times. Retrieved 4 April 2012.
- ↑ Matyszczyk, Chris (11 March 2013). "Here's who can't wear Google Glass: People who wear glasses". CNET. Retrieved 11 March 2013.
- ↑ Velazco, Chris (4 April 2012). "Google's 'Project Glass' Augmented Reality Glasses Are Real and in Testing". TechCrunch. Retrieved 4 April 2012.
- ↑ Tibken, Shara (21 February 2013). "Google Glass patent application gets really technical". CNET. CBS Interactive. Retrieved 21 February 2013.
- ↑ "Google patents augmented reality Project Glass design". BBC. 16 May 2012. Retrieved 16 May 2012.
- ↑ "Google Glass: $1,500 to buy, $80 to make?" (in ഇംഗ്ലീഷ്). Retrieved January 3, 2018.
- ↑ Brewster, Thomas (December 12, 2018). "The Many Ways Google Glass Users Risk Breaking British Privacy Laws". Forbes.