കമ്പ്യൂട്ടറോ, മൊബൈൽ ഉപകരണങ്ങളോ വഴി പണം കൈമാറ്റം ചെയ്യുവനുള്ള ഒരു ഗൂഗിൾ സേവനമാണ് ഗൂഗിൾ വാലറ്റ്[1] . ഈ സംവിധാനത്തിൽ ഉപയോക്താക്കൾക്ക് അവരുടെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, റോയൽറ്റി കാർഡ്, ഗിഫ്റ്റ് കാർഡ് തുടങ്ങിയവയുടെ വിവരങ്ങൾ സൂക്ഷിച്ചുവെയ്ക്കാൻ സാധിക്കും. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചു ഗൂഗിൾ വാലറ്റ് സജ്ജീകരിച്ച ഫോൺ കടകളിലുള്ള പേപാസ് ഉപകരണത്തിൽ സ്പർശിച്ച് പണം നൽകാൻ സാധിക്കും.
2011 മെയ് 26നു ഗൂഗിൾ ഇതിന്റെ പ്രവർത്തനം പ്രദർശിപ്പിച്ചിരുന്നെങ്കിലും[2]അമേരിക്കയിൽ ഈ സേവനം നൽകിത്തുടങ്ങിയത് 2011 സെപ്റ്റംബർ 19 മുതൽ മാത്രമാണ്[3].
2012 ഓഗസ്റ്റ് 1-നു എല്ലാ പ്രധാന ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കാൻ തരത്തിൽ ഗൂഗിൾ വാലറ്റ് സംവിധാനങ്ങൾ പരിഷ്കരിച്ചു[4].
2013 മെയ് 15-നു ഗൂഗിൾ വാലറ്റ് ജിമെയിലുമായി ഏകോപിപ്പിച്ച് ഉപയോക്താക്കൾക്ക് പണമയക്കാനുള്ള സൗകര്യം ഗൂഗിൾ പുറത്തിറക്കി[5]. ഈ സേവനം അമേരിക്കയിലെ 18വയസ്സായ ഉപയോക്താക്കൾക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. [6]
ഗൂഗിൾ 2006-ൽ പുറത്തിറക്കിയ ഗൂഗിൾ ചെക്കൗട്ട് സംവിധാനത്തിനെ വാലറ്റ് ഉപയോഗിച്ച് പുനഃസ്ഥാപിച്ചു.
മുൻ അദ്ധ്യക്ഷൻ: എറിക് ഇ. ഷ്മിഡ്·മുൻഡയറക്റ്റർ/സാങ്കേതികവിഭാഗം മേധാവി/സഹസ്ഥാപകൻ: സെർജി ബ്രിൻ·മുൻഡയറക്റ്റർ/ഉൽപ്പന്നവിഭാഗം മേധാവി/സഹസ്ഥാപകൻ: ലാറി പേജ് മറ്റു പഴയ ഡയറക്റ്റർമാർ: ജോൺ ഡോയർ · ജോൺ എൽ. ഹെന്നസ്സി · ആർതർ ഡി. ലെവിൻസൺ · ആൻ മാത്തർ · പോൾ ഒറ്റെല്ലിനി · രാം ശ്രീരാം · ഷേളി എം. ടിൽമാൻ ·സി.എഫ്.ഒ.: പാട്രിക് പിച്ചറ്റ് ·ഉന്നത ഉപദേഷ്ടാവ്: അൽ ഗോർ
ആൻസ്വേഴ്സ് · ബ്രൗസർ സിങ്ക് · ക്ലിക്ക്-റ്റു-കോൾ · ഡോജ്ബോൾ · ജോഗ ബോണിറ്റോ · ലൈവ്ലി · മാഷപ്പ് എഡിറ്റർ · നോട്ട്ബുക്ക് · പേജ് ക്രിയേറ്റർ · വീഡിയോ മാർക്കെറ്റ്പ്ലേസ് · വെബ് ആക്സിലറേറ്റർ ·നോൾ·വേവ്