ടി.സി. നാരായണൻ നമ്പ്യാർ

ടി.സി. നാരായണൻ നമ്പ്യാർ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിഇ.പി. കൃഷ്ണൻ നമ്പ്യാർ
മണ്ഡലംഇരിക്കൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1914-07-01)ജൂലൈ 1, 1914
മരണംജൂൺ 26, 1995(1995-06-26) (പ്രായം 80)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
As of നവംബർ 10, 2011
ഉറവിടം: നിയമസഭ

ഒന്നും, രണ്ടും കേരളനിയമസഭകളിൽ ഇരിക്കൂർ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു ടി.സി. നാരായണൻ നമ്പ്യാർ (1 ജൂലൈ 1914 -26 ജൂൺ 1995). സി.പി.ഐ.യുടെ പ്രതിനിധിയായാണ് ടി.സി. നാരായണൻ നമ്പ്യാർ കേരള നിയമസഭയിലേക്കെത്തിയത്. 1914 ജൂലൈ 1ന് ജനിച്ചു. 1952-ൽ മദ്രാസ് നിയമസഭയിലും ഇദ്ദേഹം അംഗമായിരുന്നു.

1957-60വരെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാൻ, 1960-63 വരെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ, മദ്രാസ് അസംബ്ലിയിൽ സി.പി.ഐ.യുടെ ചീഫ് വിപ്പ്, കേരള സർവകലാശാലാ സെനറ്റംഗം, കെ.പി.സി.സി. എക്സിക്യൂട്ടിവംഗം, അധ്യാപകൻ; കേരളോദയം എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ എന്നീ നിലകളിൽ നാരായണൻ നമ്പ്യാർ പ്രവർത്തിച്ചിട്ടുണ്ട്. 1930-ൽ കോൺഗ്രസിൽ ചേർന്നു, കർഷക സമരങ്ങളിലും മറ്റും പങ്കെടുത്ത് ഇദ്ദേഹം നിരവധി തവണ ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്; പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിലംഗമായി.

അവലംബം